x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി ത​ർ​ക്കം; തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി


Published: February 7, 2026 06:24 PM IST | Updated: February 7, 2026 07:32 PM IST

തൃ​ശൂ​ർ: ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 13 കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ധ​വ​ള പ​ത്രം ഇ​റ​ക്കാ​നു​ള്ള ഭ​ര​ണ സ​മി​തി​യു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഒ​രു​മി​ച്ചി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് പി​ന്നീ​ട് വി​ട്ട​യ​ച്ചു. പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

Tags : Clash Thrissur Corporation Council Udf Ldf Bjp

Recent News

Up