പേരാമംഗലം(തൃശൂർ): പേരാമംഗലത്തു മദ്യലഹരിയിൽ പിതൃസഹോദരനെ യുവാവ് മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. പേരാമംഗലം കാട്ടിലേത്ത് പ്രേമദാസൻ (58)ആണ് കൊല്ലപ്പെട്ടത്. സഹോദരന്റെ മകനായ മഹേഷിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു.
25നു വൈകിട്ട് ആറുമണിയോടെ പേരാമംഗലം-വരടിയം റോഡിൽ നട്ടാക്ക് പാടത്തിനുസമീപമാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രേമദാസനെ ഉടൻതന്നെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തുമണിയോടെ മരിച്ചു.
കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവസ്ഥലത്തു പ്രേമദാസന്റെ വളർത്തുനായയെയും ചത്തനിലയിൽ കണ്ടെത്തി.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വിരലടയാള വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : stabs Murder Peramangalm Thrissur paternal uncle