തൃശൂർ: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തൃശൂരിൽ നടത്തിയ ചതുർദിന പ്രതിഷേധസദസ് പുതിയ സമരത്തിന്റെ ആരംഭം മാത്രമെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ.
ഭിന്നശേഷിസംവരണത്തിൽ സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന ചതുർദിന പ്രതിഷേധസദസിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അധ്യാപകസമൂഹത്തോടു ക്രൂരവും മനുഷ്യത്വരഹിതവുമായ സമീപനമാണ് സർക്കാർ കാട്ടുന്നത്. ജനാധിപത്യസർക്കാരിന് ഇത്തരം സമീപനങ്ങൾ ഭൂഷണമല്ലെന്നും ജനാധിപത്യകേരളം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, എ.ഡി. സാജു, ബിജു പി. ആന്റണി, ജോഷി വടക്കൻ, അഡ്വ. ബിജു കുണ്ടുകുളം, എൻ.പി. ജാക്സണ്, ജെലിപ്സ് പോൾ, ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു.
Tags : Mar Neelankavil Teachers' Struggle Thrissur Beginning