x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ആ​ക്സി​ലും ട​യ​റും ഊ​രി​ത്തെ​റി​ച്ചു


Published: January 26, 2026 11:37 AM IST | Updated: January 26, 2026 11:37 AM IST

തൃ​ശൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ ആ​ക്‌​സി​ലും ട​യ​റും ഊ​രി​ത്തെ​റി​ച്ചു. തൃ​ശൂ​ര്‍- മ​ണ്ണു​ത്തി റോ​ഡി​ല്‍ ഒ​ല്ലൂ​ക്ക​ര സെ​ന്‍റി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സോ​ണ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം. ആ​ക്‌​സി​ലും ട​യ​റും ഉ​ള്‍​പ്പെ​ടെ ഊ​രി​ത്തെ​റി​ച്ച് നി​ന്ന ബ​സി​ന്‍റെ പി​റ​കി​ല്‍ കാ​റും ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും വ​ന്നി​ടി​ച്ചു.

അ​പ​ക​ട​ത്തി​ല്‍ കാ​റും ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യും ബ​സി​ന്‍റെ പി​ന്‍​ഭാ​ഗ​വും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം മേ​ഖ​ല​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

Tags : Accident Thrissur

Recent News

Up