Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPSTA

Pathanamthitta

സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് പ​ഠ​നപി​ന്തു​ണ ന​ൽ​കു​ന്ന സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

2025 മാ​ർ​ച്ച് ഏ​ഴി​ലെ സു​പ്രീ​ംകോ​ട​തി ഉ​ത്ത​ര​വി​ൽ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ ത​സ്തി​ക എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും സൃ​ഷ്ടി​ക്ക​ണ​മെ​ന്നും പ​ത്തു വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു വ​ർ​ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ യാ​തൊ​രു ത​ര​ത്തി​ലു​ള്ള നീ​ക്ക​വും ന​ട​ത്താ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഷ്‌ട്രീയ നി​യ​മ​ന​ങ്ങ​ളി​ലൂ​ടെ ബി​ആ​ർ​സി ജീ​വ​ന​ക്കാ​രാ​യ​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ക്കു​മ്പോ​ൾ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രോ​ടു​ള്ള അ​വ​ഗ​ണ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കെ -ടെ​റ്റ്: അ​ധ്യാ​പ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നുവെന്ന് കെ​പി​എ​സ്ടി​എ

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പാ​​​ല​​​ക്കാ​​​ട്: പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​സ്ടി​​​എ) സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.    

 സു​​​പ്രീം​​​കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ മ​​​റ​​​പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ  അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​മോ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി അ​​​വ​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ണു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജോ​​​ലി ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ക​​​യും സി​​​റ്റിം​​​ഗി​​​നു ല​​​ക്ഷ​​​ങ്ങ​​​ൾ വി​​​ല​​​യു​​​ള്ള അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​രാ​​​ണു പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ജീ​​​വി​​​തം​​​ത​​​ന്നെ ഇ​​​രു​​​ട്ടി​​​ലാ​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​പ്പീ​​​ൽ​​​പോ​​​ലും സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തെ, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ആ​​​കെ​​​യു​​​ള്ള പ്ര​​​മോ​​​ഷ​​​നാ​​​യ ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​ത​​​സ്തി​​​ക പോ​​​ലും നി​​​ഷേ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. 

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​മാ​​​ത്രം ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ്, ക്രി​​​മി​​​ന​​​ലു​​​ക​​​ളോ​​​ടു കാ​​​ണി​​​ക്കു​​​ന്ന നീ​​​തി​​​യെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.  ക​​​രി​​​നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ സ​​​മ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നും നീ​​​തി​​​പീ​​​ഠ​​​ത്തെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. അ​​​ര​​​വി​​​ന്ദ​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​നി വ​​​ട്ട​​​പ്പാ​​​റ, ബി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, എ​​​ൻ. രാ​​​ജ്മോ​​​ഹ​​​ൻ, ബി. ​​​ബി​​​ജു, അ​​​നി​​​ൽ വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, ടി.​​​യു. സാ​​​ദ​​​ത്ത്, പി.​​​എ​​​സ്. ഗി​​​രീ​​​ഷ് കു​​​മാ​​​ർ, സാ​​​ജു ജോ​​​ർ​​​ജ്, ജി.​​​കെ. ഗി​​​രീ​​​ഷ്, എം.​​​കെ. അ​​​രു​​​ണ, ജോ​​​ൺ ബോ​​​സ്കോ, പി.​​​എ​​​സ്. മ​​​നോ​​​ജ്, പി. ​​​വി​​​നോ​​​ദ് കു​​​മാ​​​ർ, പി.​​​എം. നാ​​​സ​​​ർ, പി.​​​പി. ഹ​​​രി​​​ലാ​​​ൽ, പി.​​​എം. ശ്രീ​​​ജി​​​ത്ത്, സി.​​​വി. സ​​​ന്ധ്യ, ടി. ​​​ആ​​​ബി​​​ദ്, ആ​​​ർ. ത​​​നൂ​​​ജ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

District News

കെ-ടെ​റ്റ്: അധ്യാപകരുടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കെ​പി​എ​സ്ടി​എ

 

വ​ട​ക്ക​ഞ്ചേ​രി: കെ-ടെ​റ്റ് വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​എ​സ്ടി​എ ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.


ഈ ​വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പോ​ൾ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ജു വ​ർ​ഗീ​സ്, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ പി. ​ജ​യ​ശ​ങ്ക​ർ, പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സ​ജീ​വ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മീ​രാ​ൻ​ഷാ, ജി​ല്ലാ ഓ​ഡി​റ്റ​ർ പി.​കെ. ജ​യ​കു​മാ​ർ, വി. ​രാ​ജേ​ഷ് കു​മാ​ർ, ജി​ജോ ജോ​ൺ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി വി. ​രാ​ജേ​ഷ് കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, പി.​കെ.​ജ​യ​കു​മാ​ർ - സെ​ക്ര​ട്ട​റി, ബി​നോ​യ് തോ​മ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

District News

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: കെ​പി​എ​സ്ടി​എ

ചെ​റു​പു​ഴ: ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും പാ​ഠ​പു​സ്ത​ക​ങ്ങ​ളും അ​ധ്യാ​പ​ക​രു​ടെ കൈ​പ്പു​സ്ത​ക​ങ്ങ​ളും യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ചെ​റു​പു​ഴ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.


ചെ​റു​പു​ഴ ജെ​എം​യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന കൗ​ൺ​സി​ല​ർ കെ.​എം. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.വി.​കെ. സ​ജി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ജ​യ​ച​ന്ദ്ര​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, വി.​കെ. പ്ര​ഭാ​ക​ര​ൻ, ബി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ര്‍​ത്ത​തി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്ത്: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: പി​എം ശ്രീ ​അ​ട​ക്കം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ്വാ​ര്‍​ഥ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍​ക്ക് തീ​റെ​ഴു​താ​നു​ള്ള നീ​ക്ക​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മ​ിറ്റി.

അ​ധ്യാ​പ​ക​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് ജ​ന​വി​കാ​രം മ​ന​സി​ലാ​ക്കാ​തെ​യു​ള്ള വി​ക​ല ന​യ​ങ്ങ​ള്‍ ഇ​ട​തു സ​ര്‍​ക്കാ​രി​നെ ദു​ര്‍​ഭ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു. സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക താ​ല്‍​പ​ര്യ​ങ്ങ​ള്‍ മാ​ത്രം മു​ന്‍​ഗ​ണ​ന ആ​ക്കി അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ര്‍​ത്തു.​ പാ​ഠ​പു​സ്ത​ക യൂ​ണി​ഫോം വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍, ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ച്ച, പ​രീ​ക്ഷ ടൈം​ടേ​ബി​ള്‍ അ​ട​ക്കം സ​ക​ല​തും താ​റു​മാ​റാ​ക്കി.

ഇ​തി​നെ​തി​രേ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​തി​ക​രി​ച്ച​തും സ​ര്‍​ക്കാ​ര്‍ തി​രി​ച്ച​റി​യ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി വി.​ജി കി​ഷോ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

District News

സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​രെ വ​ഞ്ചി​ക്കു​ന്നു​: കെ​പി​എ​സ്ടി​എ

തൊ​ടു​പു​ഴ: നീ​തിര​ഹി​ത​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ഇ​തു​വ​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​തെ ഒ​ളി​ച്ചു​ക​ളി ന​ട​ത്തി അ​ധ്യാ​പ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന അ​ധ്യാ​പ​ക​ർ ടെ​റ്റ് എ​ഴു​ത​ണ​മെ​ന്ന സ​ർ​ക്കാ​ർ വാ​ദം നീ​തി​നി​ഷേ​ധ​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കു​ല്യ​ങ്ങ​ൾ ത​ട​യ​പ്പെ​ടു​ക​യും ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​രസാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​ത് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്നി​തി​ന് തു​ല്യ​മാ​ണ്.

സു​പ്രീം കോ​ട​തി​യെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ കെ. ​ക​ള​ത്തി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ശമ്പ​ളപ​രി​ഷ്ക​ര​ണം ഉ​ടനേ ന​ട​പ്പാ​ക്ക​ണ​ം: കെപിഎ​സ്ടി​എ

അ​ല​ന​ല്ലൂ​ർ: 2024 മു​ത​ൽ അ​നു​വ​ദി​ക്കേ​ണ്ട അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി എ) ​എ​ട​ത്ത​നാ​ട്ടു​ക​ര ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​മ്പ് അ​നു​വ​ദി​ച്ച ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യു​ടെ​യും ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച ഒ​രു ഗ​ഡു ക്ഷാ​മ​ബ​ത്ത​യു​ടെ​യും കു​ടി​ശി​ക​കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത, ക​ഴി​ഞ്ഞ ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ലെ 50 ശ​ത​മാ​നം കു​ടി​ശി​ക തു​ട​ങ്ങി​യ​വ​യും അ​നു​വ​ദി​ക്ക​ണം. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നി​യ​മ​ന​ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ധ്യാ​പ​ക​ർ​ക്ക് അം​ഗീ​കാ​ര​വും ശ​മ്പ​ള​വും ന​ൽ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ൺ​ഡ് ലീ​വ് സ​റ​ണ്ട​ർ പ​ണ​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടി​വ് അം​ഗം ജി. ​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ബി​നേ​ഷ് അ​ധ്യ​ക്ഷ​നാ​യി. പി. ​ദീ​പ​ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു ജോ​സ്, അ​ഹ​മ്മ​ദ് സാ​ബു, സി. ​ബ​ഷീ​ർ, കെ. ​നൗ​ഷ​ത്ത്, എ. ​സു​നി​ത, പി. ​ശു​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ​സ്. ബി​നേ​ഷ്- പ്ര​സി​ഡ​ന്‍റ്, ടി.​യു. ബ​ബി​ത- സെ​ക്ര​ട്ട​റി, കെ.​വി. സ​ഹ​ൽ-​ട്ര​ഷ​റ​ർ.

District News

പി​എം ശ്രീ: ​കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ​നി​ന്നു കേ​ര​ളം പി​ൻ​വാ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി ടൗ​ണി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് പി​എം ശ്രീ ​ക​രാ​റി​ൽ ഒ​പ്പി​ട്ട സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്തു വി​ല കൊ​ടു​ത്തും ചെ​റു​ക്കേ​ണ്ട​തു​ണ്ടെ​ന്നു പ​റ​ഞ്ഞു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​ജു മാ​ത്യു, എം.​ടി. ബി​ജു, ന​വീ​ൻ പോ​ൾ​സ​ണ്‍, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ജി​ജോ കു​ര്യാ​ക്കോ​സ്, കെ. ​നി​മാ​റാ​ണി, കെ.​എ​സ്. അ​നൂ​പ്കു​മാ​ർ, കെ.​ജെ. ജോ​ബി, ര​ജീ​ഷ് മാ​യ​ൻ, സി.​കെ. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പി​എം ശ്രീ ​പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ഒ​പ്പി​ട്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണം: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: ശ​ക്ത​മാ​യി എ​തി​ർ​ത്ത പി​എം ശ്രീ ​പ​ദ്ധ​തി ഘ​ട​ക​ക​ക്ഷി​ക​ളു​ടെ എ​തി​ർ​പ്പി​നെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അം​ഗീ​ക​രി​ച്ച് ഒ​പ്പി​ടാൻ കേ​ര​ള​ത്തി​ലു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ടി​നെ​പ്പോ​ലെ കേ​ന്ദ്ര​ന​യ​ത്തെ സു​പ്രീം​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു പ​ക​രം കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​യും പ​ര​മ്പ​രാ​ഗ​ത വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ​യും കാ​വി​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് വി​ട്ടു ന​ൽ​കി​യ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം സ​ർ​ക്കാ​ർ ന​ൽ​കി​യേ മ​തി​യാ​കൂ​വെ​ന്നും കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ ത​ന്നെ​യാ​ണ് പി​എം​ശ്രീ വി​ദ്യാ​ല​യ​ങ്ങളാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് വി​വി​ധ സ​ർ​ക്കാ​രു​ക​ളോ, മാ​നേ​ജ്മെ​ന്‍റു​ക​ളോ, വ്യ​ക്തി​ക​ളോ സ്ഥാ​പി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം.

പി​എം​ശ്രീ പ​ദ്ധ​തിവ​ഴി കേ​ര​ള​ത്തി​ലെ നി​ല​വി​ലെ മി​ക​ച്ച 336 വി​ദ്യാ​ല​യ​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ് ചെ​യ്ത് വീ​ണ്ടും മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തു​മ്പോ​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ വി​ദ്യാ​ല​യ​ങ്ങ​ൾ, ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ദൗ​ർ​ല​ഭ്യം കൊ​ണ്ട് പൂ​ട്ടിപ്പോകേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ് പ​ദ്ധ​തി​യി​ൽനി​ന്ന് പി​ന്മാ​റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി. ​ജി. കി​ഷോ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കെ​പി​എ​സ്ടി​എ

കൊ​​​​ച്ചി: സ്വ​​​​ന്തം മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഘ​​​​ട​​​​ക​​​ക​​​​ക്ഷി​​​​ക​​​​ളെ​​​പ്പോ​​​ലും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ക്കാ​​​​തെ ര​​​​ഹ​​​​സ്യ​​​​മാ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​മേ​​​​ഖ​​​​ല​​​​യെ സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ അ​​​​ജ​​​​ൻ​​​ഡ​​​​യ്ക്കു തീ​​​​റെ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​ച്ച് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് കെ​​​​പി​​​​എ​​​​സ്ടി​​​​എ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ലോ​​​​ക​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗം ഇ​​​​ട​​​​തു​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ നാ​​​​ൾ മു​​​​ത​​​​ൽ വി​​​​ക​​​​ല​​​​മാ​​​​യ ന​​​​യ​​​​ങ്ങ​​​​ൾ മൂ​​​​ലം ത​​​​ക​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പി​​​​ത മ​​​​തേ​​​​ത​​​​ര​​​മു​​​​ഖ​​​​ത്തെ ച​​​​വി​​​​ട്ടി​​​​ത്താ​​​​ഴ്ത്താ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യ​​​​തി​​​​ന്‍റെ ഗൂ​​​​ഢ​​​​ല​​​​ക്ഷ്യം പ്ര​​​​ബു​​​​ദ്ധ​​​​കേ​​​​ര​​​​ളം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​അ​​​​ബ്‌​​​ദു​​​​ൾ മ​​​​ജീ​​​​ദ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​കെ. അ​​​​ര​​​​വി​​​​ന്ദ​​​​ൻ, ട്ര​​​​ഷ​​​​റ​​​​ർ വ​​​​ട്ട​​​​പ്പാ​​​​റ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ബി. ​​​​സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, എ​​​​ൻ. രാ​​​​ജ്മോ​​​​ഹ​​​​ൻ , ബി. ​​​​ബി​​​​ജു, അ​​​​നി​​​​ൽ വെ​​​​ഞ്ഞാ​​​​റ​​​​മൂ​​​​ട്, ടി.​​​​യു. സാ​​​​ദ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

 

Latest News

Up