x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ അ​ധ്യാ​പ​ക​രെ വ​ഞ്ചി​ക്കു​ന്നു​: കെ​പി​എ​സ്ടി​എ


Published: November 16, 2025 09:24 PM IST | Updated: November 16, 2025 09:24 PM IST

തൊ​ടു​പു​ഴ: നീ​തിര​ഹി​ത​മാ​യി എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ ഇ​തു​വ​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കാ​തെ ഒ​ളി​ച്ചു​ക​ളി ന​ട​ത്തി അ​ധ്യാ​പ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന അ​ധ്യാ​പ​ക​ർ ടെ​റ്റ് എ​ഴു​ത​ണ​മെ​ന്ന സ​ർ​ക്കാ​ർ വാ​ദം നീ​തി​നി​ഷേ​ധ​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കു​ല്യ​ങ്ങ​ൾ ത​ട​യ​പ്പെ​ടു​ക​യും ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ഗു​രു​ത​രസാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന​ത് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്നി​തി​ന് തു​ല്യ​മാ​ണ്.

സു​പ്രീം കോ​ട​തി​യെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ കെ. ​ക​ള​ത്തി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : KPSTA nattuvisesham local news

Recent News

Up