തൊടുപുഴ: ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് വീമ്പിളക്കിയവര്‍ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ശമ്പള കമ്മീഷന്റെ നിയമനം മാത്രം നടത്തി അധ്യാപകരെ വഞ്ചിക്കുന്ന സമീപനം വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഡിഎ കുടിശിക നല്‍കുമെന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങിയതല്ലാതെ കഴിഞ്ഞ ഡിഎ കുടിശിക അനുവദിച്ചതിലെ മുന്‍കാല പ്രാബല്യത്തെക്കുറിച്ച് മൗനം പാലിച്ച് അധ്യാപകരുടെ ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കുകയാണെന്നും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം.നാസര്‍.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സുനില്‍ ടി.തോമസ് അധ്യക്ഷത വഹിച്ചു. ബിജോയ് മാത്യു, ഷിന്റോ ജോര്‍ജ്, സജി മാത്യു , സിനി ട്രീസ , രാജിമോന് ഗോവിന്ദ് , സിബി കെ.ജോര്‍ജ് , ജീസ് എം .അലക്സ് , ജയിംസ് സെബാസ്റ്റ്യന്‍ , വി.ആര്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham cheated teachers KPSTA