പത്തനംതിട്ട: പിഎം ശ്രീ അടക്കം ഭരണാധികാരികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടി പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ ശക്തികള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി.
അധ്യാപകരുടേയും ജീവനക്കാരുടേയും അവകാശങ്ങള്‍ കവര്‍ന്ന് ജനവികാരം മനസിലാക്കാതെയുള്ള വികല നയങ്ങള്‍ ഇടതു സര്‍ക്കാരിനെ ദുര്‍ഭരണത്തിലേക്ക് നയിച്ചു. സര്‍ക്കാര്‍ സാമ്പത്തിക താല്പര്യങ്ങള് മാത്രം മുന്‍ഗണന ആക്കി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച് പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തു. പാഠപുസ്തക യൂണിഫോം വിതരണത്തിലെ അപാകതകള്‍, ചോദ്യ പേപ്പര്‍ ചോര്‍ച്ച, പരീക്ഷ ടൈംടേബിള്‍ അടക്കം സകലതും താറുമാറാക്കി.
ഇതിനെതിരേ അധ്യാപകരും രക്ഷിതാക്കളും പ്രതികരിച്ചതും സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി വി.ജി കിഷോര്‍ എന്നിവര്‍ പറഞ്ഞു.