കോന്നി: പിഎംശ്രീ പദ്ധതി നടപ്പിലാക്കാനുള്ള അണിയറ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെപിഎസ്ടിഎ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം എസ്.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.രഞ്ജിനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ്, ഫ്രെഡി ഉമ്മൻ, ജെമി ചെറിയാന്, ബിനി സാം, ആർ. ശ്രീജ, മനോജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികൾ: ടോമിന് പടിയറ - പ്രസിഡന്റ്, ഡി.രഞ്ജിനി - സെക്രട്ടറി, അജിഡാനിയല് - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham PMShri scheme KPSTA