x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ടി​ശി​ക​ക​ള്‍ ന​ല്‍​ക​ണം: കെ​പി​എ​സ്ടി​എ


Published: January 12, 2026 03:49 AM IST | Updated: January 12, 2026 03:49 AM IST

ആ​റ​ന്മു​ള: വി​ദ്യാ​ര്‍​ഥി​ക​ളെ ഭ​ര​ണ​നേ​ട്ടം പ​ഠി​പ്പി​ക്കു​ന്ന ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് ക്വി​സി​ല്‍ നി​ന്നും പി​ന്‍​മാ​റി കാ​ല​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന എ​ല്‍​എ​സ്എ​സ്, യു​എ​സ്എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് തു​ക​യും അ​ധ്യാ​പ​ക പ​രി​ശീ​ല​ന, മൂ​ല്യ​നി​ര്‍​ണ​യ കു​ടി​ശി​ക​ക​ളും ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ​പ്പേ​രി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ശ​മ്പ​ളം മു​ട​ങ്ങി​യ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ സ​ത്വ​ര തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​ര്‍ ആ​ശ​ങ്ക​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന കെ ​ടെ​റ്റ്, കോ​ണ്‍​ട്രി​ബ്യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണെ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ​സ്. പ്രേം ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് ജോ​ണ്‍ ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി വ​ര്‍​ഗീ​സ്, എ​സ്.​സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍ .ജ്യോ​തി​ഷ്, എ​സ് ശ​ര​വ​ണ​ന്‍, കെ ​കെ കാ​ര്‍​ത്തി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി, ഫി​ലി​പ്പ് ജോ​ര്‍​ജ്- പ്ര​സി​ഡ​ന്‍റ്, വി.​ജി. കി​ഷോ​ര്‍ - സെ​ക്ര​ട്ട​റി, ബി​റ്റി അ​ന്ന​മ്മ തോ​മ​സ് - ട്ര​ഷ​റാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta KPSTA

Recent News

Up