പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) റവന്യു ജില്ലാ സമ്മേളനം ഇന്നും നാളെയും ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടക്കും. ഇന്നു വൈകുന്നേരം 4.30 ന് ചേരുന്ന ജില്ലാ കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം വർഗീസ് ജോസഫും നാളെ രാവിലെ 9.30 ന് ചേരുന്ന വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.എസ്. മനോജും ഉദ്ഘാടനം ചെയ്യും. 10ന് അധ്യാപക പ്രകടനം.
11ന് ജില്ലാ സമ്മേളനം പ്രസിഡന്റ് ഫിലിപ്പ് ജോർജിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്യും.
തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികൾക്കുള്ള അനുമോദന സമ്മേളനം ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും.
ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് സി. ജോർജ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വനിതാ സമ്മേളനം സംസ്ഥാന വനിത ഫോറം കൺവീനർ എസ്. ചിത്ര ഉദ്ഘാടനം ചെയ്യും. സർവീസ് സെൽ കൺവീനർ ഷീജ അലക്സാണ്ടർ അധ്യക്ഷത വഹിക്കും. തുടർന്ന് സംഘടന ചർച്ച-ക്രോഡീകരണം, തെരഞ്ഞെടുപ്പ്. 3.30 ന് ചേരുന്ന സമാപന സമ്മേളനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ ഉദ്ഘാടനം ചെയ്യും.
അധ്യാപകലോകം ആശങ്കയോടെ നോക്കിക്കാണുന്ന ടെറ്റ് യോഗ്യത, ഭിന്നശേഷി സംവരണം പിഎംശ്രീ പദ്ധതി എന്നിവ ചർച്ചയാകുന്ന സമ്മേളനത്തിൽ 11 ഉപജില്ലകളിൽ നിന്നുമായി 330 പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി. ജി. കിഷോർ, കൺവീനർ പി. അജിത്ത് ഏബ്രഹാം എന്നിവർ അറിയിച്ചു.