ചെറുപുഴ: ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും പാഠപുസ്തകങ്ങളും അധ്യാപകരുടെ കൈപ്പുസ്തകങ്ങളും യഥാസമയം ലഭ്യമാക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ചെറുപുഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ചെറുപുഴ ജെഎംയുപി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന കൗൺസിലർ കെ.എം. ബിന്ദു ഉദ്ഘാടനം ചെയ്തു.വി.കെ. സജിനി അധ്യക്ഷത വഹിച്ചു. ഇ. ജയചന്ദ്രൻ, പി.കെ. രാമചന്ദ്രൻ, വി.കെ. പ്രഭാകരൻ, ബിനി ജോർജ് എന്നിവർ പ്രസംഗിച്ചു.