കെപിഎസ്ടിഎ എടത്തനാട്ടുകര ബ്രാഞ്ച് സമ്മേളനം ജി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു.
അലനല്ലൂർ: 2024 മുതൽ അനുവദിക്കേണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടി എ) എടത്തനാട്ടുകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുമ്പ് അനുവദിച്ച രണ്ടു ഗഡു ക്ഷാമബത്തയുടെയും ഇപ്പോൾ അനുവദിച്ച ഒരു ഗഡു ക്ഷാമബത്തയുടെയും കുടിശികകൂടി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുടിശികയായ ക്ഷാമബത്ത, കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലെ 50 ശതമാനം കുടിശിക തുടങ്ങിയവയും അനുവദിക്കണം. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനതടസങ്ങൾ നീക്കി അധ്യാപകർക്ക് അംഗീകാരവും ശമ്പളവും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഏൺഡ് ലീവ് സറണ്ടർ പണമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന എക്സിക്യുട്ടിവ് അംഗം ജി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. എസ്. ബിനേഷ് അധ്യക്ഷനായി. പി. ദീപക് മുഖ്യ പ്രഭാഷണം നടത്തി. ബിജു ജോസ്, അഹമ്മദ് സാബു, സി. ബഷീർ, കെ. നൗഷത്ത്, എ. സുനിത, പി. ശുഭ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എസ്. ബിനേഷ്- പ്രസിഡന്റ്, ടി.യു. ബബിത- സെക്രട്ടറി, കെ.വി. സഹൽ-ട്രഷറർ.
Tags : KPSTA nattuvisesham local news