Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest

എ​ഐ ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധം; യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: എ​ഐ ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഉ​ദ​യ​ഭാ​നു ചി​ബ് അ​റ​സ്റ്റി​ൽ. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ൾ​പ്പെ​ടെ ഉ​ള്ള കു​റ്റ​കൃ​ത​ങ്ങ​ൾ ആ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​ദ​യ​ഭാ​നു ചി​ബി​നെ ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ​യ​ഭാ​നു​വി​നെ പോ​ലീ​സ് 20 മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ലെ പ്ര​ദ​ർ​ശ​ന ഹാ​ളി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ വി​രു​ദ്ധ​വും ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​നെ​തി​രെ​യു​മു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ ടീ-​ഷ​ർ​ട്ടു​ക​ൾ കൈ​യി​ലേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Kerala

ശബരിമല സ്വർണക്കൊള്ള: നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭാനടപടികളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ സഭ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തുകൊണ്ട് പത്മകുമാറിനെതിരെ നടപടി എടുത്തില്ല ഗോവിന്ദാ, കാട്ടു കള്ളന്മാർക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുകള്ളന്മാർ ആരാണ് പത്മകുമാറും വാസുവുമൊക്കെയല്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വർണക്കൊള്ള കേസിൽ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ.ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളിൽ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ. ബാബു പറഞ്ഞു.

അതേസമയം, ഹൈക്കോടതിക്കെതിരെയാണ് കെ. ബാബു പ്രതികരിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.

മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള സുവർണാവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.

തുടർന്ന്, പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധം തു​ട​ർന്നു. ശ​ര​ണം വി​ളി​ക​ളോ​ടെ​യും സ്വ​ര്‍​ണം ക​ട്ട​താ​ര​പ്പ എ​ന്ന പാ​ര​ഡി​ഗാ​നം പാ​ടി​യു​മാ​ണ് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

പ്രതിഷേധം ശക്തമാക്കിയതോടെ, പുറത്ത് സമരം നടത്തിക്കോളൂ എന്നും സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഈ സഭയുടെ അവസാന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പിന്നാലെ, 2026 ലെ അബ്കാരി ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നേറ്റിവിറ്റി കാർഡ് ബില്ലും നിയമസഭയിൽ അവതരിച്ചു. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്. പിന്നാലെ സഭാനടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സ​ഭാ സ​മ്മേ​ള​നം ഗി​ല്ല​റ്റി​ന്‍ ചെ​യ്ത് ചൊവ്വാഴ്ച അ​വ​സാ​നി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. കു​ടു​ത​ല്‍ ബി​ല്ലു​ക​ളും ന​ട​പ​ടി​ക​ളും ചൊവ്വാഴ്ചത്തെ സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്കും.

Kerala

പ്രതിഷേധം: 28,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് എ​​​ഫ്ഐ​​​ആ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ വീ​​​ട്ടി​​​ൽ ക​​​യ​​​റി റീ​​​ത്തു​​​വ​​​ച്ച പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ 25 യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​റാ​​​ണ് ഒ​​​ന്നാം പ്ര​​​തി.

മൂ​​​ന്ന് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്തു​​​വെ​​​ന്നും മ​​​ന്ത്രി മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഗേ​​​റ്റും പൂ​​​ട്ടും ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ എ​​​ഫ്ഐ​​​ആ​​​ർ.
28,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും എ​​​ഫ്ഐ​​​ആ​​​റി​​​ൽ പറയുന്നു.

National

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഷ​​​ർ​​​ട്ട് ഊ​​​രി പ്ര​​​തി​​​ഷേ​​​ധി​​​ച്ച നാ​​​ല് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പ​​​ട്യാ​​​ല ഹൗ​​​സ് കോ​​​ട​​​തി ഇ​​​വ​​​രെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്.

ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി കൃ​​​ഷ്ണ ഹ​​​രി, യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ബി​​​ഹാ​​​ർ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കു​​​ന്ദ​​​ൻ യാ​​​ദ​​​വ്, യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ് കു​​​മാ​​​ർ, തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ന​​​ര​​​സിം​​​ഹ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി​​​യ പോ​​​ലീ​​​സ് നേ​​​പ്പാ​​​ളി​​​ലെ ജെ​​​ൻ സി ​​​പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യി ഇ​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് കോ​​​ട​​​തി​​​ക്കു​​​ മു​​​ന്നി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. ഇ​​​വ​​​ർ രാ​​​ജ്യ​​​വി​​​രു​​​ദ്ധ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചെ​​​ന്നും ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ചി​​​ത്ര​​​മു​​​ള്ള ടി ​​​ഷ​​​ർ​​​ട്ടു​​​ക​​​ൾ ധ​​​രി​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് വാ​​​ദി​​​ച്ചു.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ ​​​ക​​​ക്ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്നും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​മാ​​​ണു വി​​​നി​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ച​​​ത്.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ട്ടു​​​വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​ത്.

എ​​​പ്സ്റ്റീ​​​ൻ ഫ​​​യ​​​ലി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്തു എ​​​ന്ന​​​ത​​​ട​​​ക്കം എ​​​ഴു​​​തി​​​യ മോ​​​ദി​​​യു​​​ടെ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ​​​യും ചി​​​ത്രം പ​​​തി​​​പ്പി​​​ച്ച ടി ​​​ഷ​​​ർ​​​ട്ടു​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ നി​​​വ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രു​​​ന്നു.

Kerala

സു​ര​ക്ഷ​യ്ക്ക് പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട; പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും: വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട : ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ന‌​ട​ത്തു​ന്ന പ്ര​തി​ഷേ​ധം വീ​ണാ ജോ​ര്‍​ജ് ത​ള്ളി. ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഒ​രു പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. താ​നും ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം ഭ​യ​ന്ന് ഓ​ടു​ന്ന ആ​ള​ല്ല​താ​ൻ. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്‍​കും. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും. മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​പി​ഴ​വു​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും ശ​ബ്ദി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നോ​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ചോ​ദി​ച്ചു.

Kerala

വീ​ണാ ജോ​ർ​ജി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; സ​മ​രാ​ഭാ​സ​ങ്ങ​ൾ കൈ​യും കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ലെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ സി​പി​എം. പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന സ​മ​രാ​ഭാ​സ​ങ്ങ​ളെ കൈ​യ്യും​കെ​ട്ടി നോ​ക്കി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ത്ത് വീ​ട്ടി​ൽ ക​യ​റി റീ​ത്ത് വ​ച്ചു. പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്തു, പോ​ലീ​സു​കാ​രെ അ​ക്ര​മി​ച്ചു. നാ​ടാ​കെ ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​യും ക്ഷേ​മ​വും നാ​ടി​ന്‍റെ വി​ക​സ​ന​വും ഉ​റ​പ്പു​വ​രു​ത്തി​യ ഭ​ര​ണ​മാ​ണ് പ​ത്ത് വ​ർ​ഷ​മാ​യി കേ​ര​ളം കാ​ണു​ന്ന​ത്.

അ​തി​ൽ അ​സ​ഹി​ഷ്ണു​ത പൂ​ണ്ട​വ​രാ​ണ് അ​നാ​വ​ശ്യ സ​മ​ര​ങ്ങ​ളി​ലേ​ക്കും അ​തി​ക്ര​മ​ങ്ങ​ളി​ലേ​ക്കും അ​തു​വ​ഴി ക​ലാ​പ​ത്തി​ലേ​ക്കും നാ​ടി​നെ ത​ള്ളി​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സ​മ​ര​ങ്ങ​ളോ​ടോ പ്ര​തി​ഷേ​ധ​ങ്ങ​ളോ​ടോ ഒ​രു ഘ​ട്ട​ത്തി​ലും അ​സ​ഹി​ഷ്ണു​ത​പൂ​ണ്ട നി​ല​പാ​ട് സ​ർ​ക്കാ​രോ എ​ൽ​ഡി​എ​ഫോ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​യു​ന്നു.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ വി​ര​ട്ടാ​ൻ നോ​ക്ക​ണ്ട; അ​ങ്ങ​നെ പി​ന്നോ​ട്ടു പോ​കു​ന്ന​വ​ര​ല്ല ഞങ്ങൾ: മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രെ വി​മ​ർ​ശ​നു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​ല്ലാ​വ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ പ്ര​തി​ഷേ​ധം അ​തി​ര് ക​ട​ക്ക​രു​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

"യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രെ​യാ​ണ് വി​ര​ട്ടാ​ൻ നോ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി​യെ ഒ​റ്റ​പ്പെ​ടു​ത്താ​മെ​ന്ന് വി​ചാ​രി​ക്ക​ണ്ട. യൂ​ത്ത് കോ​ൺ​ഗ്ര​സ് വി​ര​ട്ടാ​ൻ നോ​ക്കി​യാ​ൽ പേ​ടി​ക്കു​ന്ന​വ​ര​ല്ല ഇ​ട​തു​പ​ക്ഷ​ക്കാ​ർ.'-​ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ ത​ല​ത്തി​ൽ പോ​ലും അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗ​ത്തെ അ​പ​മാ​നി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ഒ​ക്കെ ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഇ​തി​ന് മു​ന്നി​ലൊ​ന്നും പ​ത​റി​ല്ല.'-​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

National

എ​ഐ  ഉ​ച്ച​കോ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം; വേ​ദി​യി​ലെ​ത്തി ഷ​ർ​ട്ട് അ​ഴി​ച്ച്‌ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

ന്യൂ​ഡ​ൽ​ഹി: 2026 ലെ ​ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന എ​ഐ ഉ​ച്ച​കോ​ടി വേ​ദി​യി​ലെ ഹാ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ർ​ത്ത​ക​ർ, ഷ​ർ​ഷ് അ​ഴി​ച്ച് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​റി​നെ​തി​രെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​ര്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്റെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്.

വ്യാ​പാ​ര ക​രാ​റി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ഷ​ര്‍​ട്ടു​ക​ള്‍ ഊ​രി​മാ​റ്റി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ​ത്തോ​ളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

മോ​ദി​യു​ടെ​യും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ​യും ചി​ത്ര​ങ്ങ​ളും 'ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ര്‍', എ​പ്സ്റ്റീ​ന്‍ ഫ​യ​ല്‍​സ് എ​ന്നീ പേ​രു​ക​ള്‍ പ​തി​ച്ച വെ​ള​ള ടീ ​ഷ​ര്‍​ട്ടു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​യ​ര്‍​ത്തി.

പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​ച്ച​ത്തി​ലാ​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​ല​മാ​യി പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ തി​ല​ക് മാ​ര്‍​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

പ്ര​തി​ഷേ​ധ​ക്കാ​രി​ൽ നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ ഹ​രി, ബി​ഹാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ന്ദ​ൻ യാ​ദ​വ്, യു​പി യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ ന​ര​സിം​ഹ യാ​ദ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​എ​സു​മാ​യി ഒ​പ്പു​വ​ച്ച പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​ക്ക് ന്യാ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

 

District News

ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമയുടെ ക്രൂരത; സമരവുമായി ഹോട്ടലുടമയും കുടുംബവും, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി

കൊച്ചി: ഇരുമ്പനത്ത് ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമ മണ്ണ് അടിച്ചതായി പരാതി. ഹോട്ടലിന് മുന്നില്‍ സമരം ആരംഭിച്ച് നടത്തിപ്പുകാരായ വരാപ്പുഴ സ്വദേശികളായ ദമ്പതികള്‍. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ എടിഎഎഫ് അരമന മള്‍ട്ടി കുസീന്‍ റസ്റ്ററന്‍റിന് മുന്നിലാണ് മണ്ണ് ഇറക്കിയിരിക്കുന്നത്.

കെട്ടിട നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത ഹോട്ടലിന്‍റെ ഓടുകളും ഇളക്കി നിലത്തിട്ട് പൊട്ടിച്ച രീതിയിലാണ്. ഹോട്ടലിന് മുന്നിലാണ് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത രീതിയില്‍ മണ്ണ് ഇറക്കിയിട്ടുള്ളത്. ജൂണ്‍ വരെ വാടക നല്‍കാന്‍ സ്ഥലം ഉടമ സമയം അനുവദിച്ചിരുന്നു.

എന്നാല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഹോട്ടല്‍ പൊളിച്ച് നീക്കാനാണ് സ്ഥലം ഉടമയുടെ നീക്കം എന്നാണ് ഹോട്ടലുടമ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തി നികുതി അടയ്ക്കാത്തതിനാല്‍ നോട്ടീസ് പതിച്ചത്.

മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും പണം അടക്കാത്തതിനാല്‍ സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്യുന്നുവെന്നാണ് നോട്ടീസിലുള്ളത്. 41,794 രൂപയാണ് നികുതിയായി അടക്കാനുള്ളത്. നോട്ടീസ് പതിച്ചപ്പോള്‍ തന്നെ നികുതി അടക്കാന്‍ തയാറായെങ്കിലും സമ്മതിച്ചില്ല എന്നും ഹോട്ടലുടമ ആരോപിക്കുന്നുണ്ട്.

Kerala

വയറ്റിലെ കത്രിക: വാർത്താ സമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.

അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ. ഷാഹിദയാണെന്നുമാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.

പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്‌. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.

വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. കാരണം കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

International

വിദ്യാർഥിയുടെ കൊലപാതകം; ഫ്രാൻസിൽ പ്രതിഷേധം

പാ​​​രീ​​​സ്: വ​​​ല​​​തു​​​പ​​​ക്ഷ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പാ​​​രീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ ഫ്രാ​​​ൻ​​​സി​​​ലെ​​​ങ്ങും പ്ര​​​തി​​​ഷേ​​​ധം.

ലി​​​യോ​​​ണി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് വി​​​ദ്യാ​​​ർ​​​ഥി 23കാ​​​ര​​​നാ​​​യ ക്വ​​​ന്‍റി​​​ൻ ദെ​​​രാ​​​ൻ​​​ഖ് ആ​​​ണ് ഒ​​​രു​​​സം​​​ഘം മു​​​ഖം​​​മൂ​​​ടി​​​ധാ​​​രി​​​ക​​​ളു​​​ടെ മ​​​ർ​​​ദ​​​ന​​​മേ​​​റ്റു മ​​​രി​​​ച്ച​​​ത്.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ൽ തീ​​​വ്ര ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും തീ​​​വ്ര ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റു​​​ക​​​ളു​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഫാ​​​സി​​​സ്റ്റ് എ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​റു​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി സ്റ്റേ​​​റ്റ് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ തി​​​യ​​​റി ദ്രാ​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​ല​​​സ്തീ​​​ൻ വം​​​ശ​​​ജ​​​യും യൂ​​​റോ​​​പ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​വു​​​മാ​​​യ റി​​​മ ഹ​​​സ​​​നെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച ലി​​​യോ​​​ണി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ഒ​​​രു കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ കു​​​ടി​​​യേ​​​റ്റ വി​​​രു​​​ദ്ധ സം​​​ഘ​​​ട​​​ന​​​യാ​​​യ നെ​​​മെ​​​സി​​​സ് ക​​​ള​​​ക്‌​​​ടീ​​​വ് പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ക്വ​​​ന്‍റി​​​ൻ ദെ​​​രാ​​​ൻ​​​ഖി​​​നു​​​നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

National

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരേ പാർലമെന്‍റിൽ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ക​​​രാ​​​റി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ഇ​​​ന്ത്യാ മു​​​ന്ന​​​ണി എം​​​പി​​​മാ​​​ർ.

പു​​​തി​​​യ തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ന്ന ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​വ​​​രെ ലോ​​​ക്സ​​​ഭ സ്തം​​​ഭി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ ’ട്രാ​​​പ് ഡീ​​​ൽ’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച് മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യാ​​​ണ് എം​​​പി​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ സ്പീ​​​ക്ക​​​റു​​​ടെ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് ടെ​​​ന്ന​​​ട്ടി ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ആ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. എ​​​ന്നാ​​​ൽ പ്ല​​​ക്കാ​​​ർ​​​ഡു​​​മാ​​​യി മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി എം​​​പി​​​മാ​​​ർ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ഉ​​​ച്ച​​​വ​​​രെ സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​യ​​​രു​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍ഗ്ര​​​സ് അം​​​ഗം മ​​​നീ​​​ഷ് തി​​​വാ​​​രി അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ല്ല.

പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യി​​​ലെ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ൽ പ്ര​​​തി​​​ഷേ​​​ധ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു.

National

ദേശീയ പണിമുടക്ക്: ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി ആ​​​ഹ്വാ​​​നം ചെ​​​യ്ത ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി​​​യു​​​ടെ സ​​​മ​​​ര​​​ഭൂ​​​മി​​​യാ​​​യ ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ന്നു.

വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളോ​​​ടൊ​​​പ്പം കാ​​​ർ​​​ഷി​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി. തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക, ക​​​ര​​​ട് വി​​​ത്ത് ബി​​​ല്ലും വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​വി​​​ധ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക ക​​​രാ​​​റി​​​നെ​​​തി​​​രേ​​​യും പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വി​​​ധ സം​​​ഘ​​​ട​​​നാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ന്ത​​​ർ മ​​​ന്ദ​​​റി​​​ൽ അ​​​ണി​​​നി​​​ര​​​ന്നി​​​രു​​​ന്നു.

Kerala

'ചക്ക മുറിക്കുമ്പോള്‍ അതില്‍ ഒരു കുരുവിന് എങ്കിലും പരിക്ക് പറ്റും': ന്യായീകരിച്ച് എളമരം കരീം

കൊച്ചി: കേരളത്തില്‍ പണിമുടക്കിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ന്യായീകരിച്ച് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം. ചക്ക മുറിക്കുമ്പോള്‍ ഒരു കുരു എങ്കിലും മുറിയുമെന്ന് പറഞ്ഞാണ് കൊച്ചിയില്‍ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എളമരം കരീം പണിമുടക്ക് പ്രതിഷേധങ്ങളെ ന്യായീകരിച്ചത്.

ബലപ്രയോഗം പാടില്ലെന്ന് പറഞ്ഞിരുന്നുവെന്ന് എളമരം കരീം വ്യക്തമാക്കി. എല്ലാവരും പണിമുടക്കുമ്പോള്‍ ചില കരിങ്കാലികള്‍ ഉണ്ടാവുമെന്നും ജോലിക്ക് എത്തിയവരെ പരിഹസിച്ച് കരീം പറഞ്ഞു.

പണിമുടക്ക് ദിവസം എവിടെയെങ്കിലും എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടോ എന്ന് മാത്രമാണ് ചിലയാളുകള്‍ അന്വേഷിച്ചു നടക്കുന്നത്. കൊടുവാളു കൊണ്ട് വെട്ടി ഒരു ചക്ക മുറിക്കുമ്പോള്‍ അതില്‍ ഒരു കുരുവിന് എങ്കിലും പരിക്ക് പറ്റില്ലേ. കല്‍പ്പിച്ചു കൂട്ടി ചെയ്യുന്നതാണോ.

അതുപോലെ ഒരു മഹാസമ്മേളനം നടക്കുമ്പോള്‍ റോഡ് ഗതാഗതം തടസപ്പെട്ട് യാത്ര മുടങ്ങുന്നത് കല്‍പ്പിച്ചു കൂട്ടി ചെയ്യുന്നതാണോ. ഇതൊക്കെയാണോ ഒരു സമരത്തെ കുറിച്ച് പറയാന്‍ ഹൈലൈറ്റ് ചെയ്യേണ്ടത്. തൊഴിലാളി പക്ഷം പറയാന്‍ തൊഴിലാളികള്‍ തന്നെ ഒരുമിച്ച് നില്‍ക്കണം - എന്ന് എളമരം കരീം പറഞ്ഞു.

അതേസമയം, കൊച്ചിയിലും കേരളത്തില്‍ പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനം തടയുകയും ബലപ്രയോഗങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. കൊച്ചിയില്‍ കാക്കനാട് ടാക്‌സി കാര്‍ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തിയാണ് കാര്‍ യാത്ര തുടര്‍ന്നത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.

Kerala

പുതിയങ്ങാടിയില്‍ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ; പ്രതിഷേധം, സംഘര്‍ഷം

കോഴിക്കോട്: തൊഴിലാളി സംഘടനകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്കിനിടെ സ്കൂളിലെത്തിയ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ. കോഴിക്കോട് പുതിയങ്ങാടി ജിഎം യുപി സ്കൂളിലാണ് സംഭവം.

സ്കൂളിന്‍റെ ഗേറ്റിൽ സിഐടിയു പ്രവർത്തകർ കൊടി കുത്തി ഉപരോധിച്ചു. ഏകദേശം 13ഓളം അധ്യാപകർ ജോലിക്കെത്തിയിരുന്നു. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപകർ ഗേറ്റിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇതിനു പിന്നാലെ അധ്യാപകർക്ക് പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രതിഷേധം കൈയാങ്കളിയിലാണ് കലാശിച്ചത്.

Kerala

പ്രതിഷേധവുമായി സമരാനുകൂലികള്‍, കാക്കനാട് ടാക്‌സി തടഞ്ഞു, അങ്കമാലിയില്‍ കെഎസ്ആര്‍ടിസിയും

കൊച്ചി: പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കാക്കനാട് ടാക്‌സി കാര്‍ തടഞ്ഞു. സമരാനുകൂലികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പോലീസ് എത്തിയാണ് കാര്‍ കടത്തിവിട്ടത്. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സമരാനുകൂലികള്‍ തടഞ്ഞു. ട്രേഡ് യൂണിനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിക്കുന്നതിന് മുമ്പാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് വന്നത്. ഇത് സമരാനുകൂലികള്‍ തടഞ്ഞതോടെ ഡിപ്പോയിലേക്ക് തന്നെ മാറ്റി.

അതേസമയം, കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും ഊബര്‍ ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിലും പലരും ഓഫീസുകളില്‍ എത്തുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി. എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍.

Kerala

'രാത്രി 12 ആയിട്ടു പോയാൽ മതി': വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ

കല്പറ്റ: ദേശീയ പണിമുടക്കിനിടെ വയനാട്ടിൽ ചരക്കുലോറി തടഞ്ഞ് സമരാനുകൂലികൾ. കല്പറ്റയിലാണ് സംഭവം. വാഹനം തടഞ്ഞത് ചോദ്യംചെയ്ത ഡ്രൈവറോട് രാത്രി 12 ആയിട്ടു പോയാൽ മതിയെന്നും സമരാനുകൂലികൾ പറഞ്ഞു. സ്ഥലത്തു പോലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയാറായില്ല.

വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Kerala

സഭാനടപടികൾ വെട്ടിച്ചുരുക്കി, നിയമസഭ പിരിഞ്ഞു; ഭരണ-പ്രതിപക്ഷ പോര് പുറത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്.

സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിൽ നിന്ന് വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുവാങ്ങിയ ബാനർ തിരിച്ചുവാങ്ങാനാണ് എംഎൽഎമാർ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു .

എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ല. പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയിൽ ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം, സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പ്രതിപക്ഷം കണ്ണടച്ചാൽ ലോകത്തിനാകെ ഇരുട്ടാകില്ല. സ്വർണമോഷണകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്‍റിനും ഏറ്റ കനത്ത തിരിച്ചടിയാണ്. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും കോടതി പറഞ്ഞു. എന്നാൽ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം ധരിക്കുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.

ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം സ്പീക്കർ സഭ പിരിയുന്നതായി അറിയിച്ചു. ഇതോടെ നിയമസഭാ സമ്മേളനത്തിന്‍റെ ഈ ഘട്ടം പൂർത്തിയായി.

സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് മറുപടിയെന്നോണം സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളാണ് ഭരണപക്ഷ എംഎൽഎമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് അവർ ആരോപിച്ചു.

National

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ; ഇ​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​നെ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇ​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സം​സാ​രി​ക്കാ​ൻ അ​നു​വാ​ദം നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ബ​ഹ​ളം വെ​ച്ചു.

സ​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ൻ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്പീ​ക്ക​ർ ഇ​ത് നി​ര​സി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി​യ​തോ​ടെ സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യി. ഇ​തോ​ടെ ചോ​ദ്യോ​ത്ത​ര വേ​ള ത​ട​സ​പ്പെ​ടു​ക​യും ലോ​ക്‌​സ​ഭ 12 വ​രെ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​യ. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദ​ങ്ങ​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​രി​ന് മ​റു​പ​ടി​യി​ല്ലെ​ന്നും നി​യ​മ​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വി​നെ സം​സാ​രി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ക്കാ​ത്ത ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

National

ലോ​ക്‌​സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ എം​പി​മാ​ര്‍

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ എം​പി​മാ​ര്‍. സ​ഭ ചേ​രു​ന്ന​തി​ന് മു​ന്‍​പാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഹൈ​ബി ഈ​ഡ​നും ഡീ​ന്‍ കു​ര്യാ​ക്കോ​സു​മു​ള്‍​പ്പെ​ടെ എ​ട്ട് എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, മ​ണി​ക്കം ടാ​ഗോ​ർ, അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റിം​ഗ്, ഗു​ർ​ജ​ത് ഔ​ജ്‌​ല, പ്ര​ശാ​ന്ത് പ​ടോ​ളെ, കി​ര​ൺ കു​മാ​ർ റെ​ഡ്ഢി എ​ന്നി​വ​രെ​യും സി​പി​എം എം​പി​യാ​യ സു ​വെ​ങ്കി​ടേ​ഷി​നെ​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പീ​ക്ക​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Kerala

യു​ഡി​എ​ഫ് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ ലം​ഘി​ക്കു​ന്നു: എം.​വി. ഗോ​വി​ന്ദ​ൻ

മ​ട്ട​ന്നൂ​ർ: നി​യ​സ​ഭ​യി​ൽ പോ​ലും അ​ക്ര​മാ​സ​ക്ത​മാ​യ രീ​തി​യി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ​ഭാ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന​നാ​വാ​ത്ത രീ​തി​യി​ലാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ട്ട​ന്നൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളും പ്ര​തി​പ​ക്ഷം ത​ക​ർ​ക്കു​ക​യാ​ണ്. കേ​ന്ദ്ര ബ​ജ​റ്റി​നെ കു​റി​ച്ച് പ​റ​യേ​ണ്ടി വ​രും എ​ന്ന​ത് കൊ​ണ്ടാ​ണ് നി​യ​മ​സ​ഭ​യി​ൽ യു​ഡി​എ​ഫ് ഇ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റേ​ത് ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.​

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ക​യാ​ണ് യു​ഡി​എ​ഫ്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കു​റ്റ​പ​ത്രം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​സം​ബ​ന്ധ​മാ​ണ്. ഹൈ​ക്കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ കൂ​ടു​ത​ൽ വി​പു​ലമായിട്ടുണ്ട്.

ബേ​പ്പൂ​രി​ലെ പി.​വി. അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർഥി​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള ചോദ്യത്തിന് യുഡിഎഫിന്‍റെ ഭാഗമായ അൻവർ മ​ത്സ​രി​ക്കും മു​ന്പേ തോല്​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 2014ന് മുന്പുള്ള കേരളത്തിലേക്ക് തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രയ്ക്കിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്‍റെ വികസനത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് തയാറുണ്ടോ എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

National

എസ്ഐആർ: കറുപ്പണിഞ്ഞ് മമതയുടെ പ്രതിഷേധം

ന്യൂ​​​​ഡ​​​​ൽ‌​​​​ഹി: തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണം (എ​​​​സ്ഐ​​​​ആ​​​​ർ) മൂ​​​​ലം ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ ക​​​​ണ്ടു. പ്ര​​​​തി​​​​ഷേ​​​​ധ​​​​സൂ​​​​ച​​​​ക​​​​മാ​​​​യി ക​​​​റു​​​​പ്പ് ഷാ​​​​ൾ അ​​​​ണി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്ന് മ​​​​മ​​​​ത എ​​​​ത്തി​​​​യ​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് എ​​​​സ്ഐ​​​​ആ​​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് മ​​​മ​​​ത നേ​​​ര​​​ത്തേ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​മെ​​​ന്ന് ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചിരു​​​ന്നു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​യ മ​​​​മ​​​​ത​​​​യ്ക്കൊ​​​​പ്പം തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​മാ​​​​രാ​​​​യ അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​യും ക​​​​ല്യാ​​​​ൺ ബാ​​​​ന​​​​ർ​​​​ജി​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

 

Kerala

കേസില്‍നിന്ന് ഊരിത്തരാമെന്ന് വാഗ്ദാനം, പത്തു ലക്ഷം തട്ടി; ബിജെപി ഓഫീസിനു മുന്നില്‍ സമരം

കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം തട്ടിയതായി പരാതി. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തായാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചു ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്‍റെ മകന്‍റെ പേരില്‍ ബംഗളൂരുവിലും കാസർഗോഡും കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാങ്ങോടും ടി.എസ്. സുരേഷും ഇവരില്‍നിന്നു പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി പരാതിയുള്ളത്.

അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒന്നും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.

അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.

Kerala

ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. .

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ളെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ 16-ാം തീ​യ​തി​യാ​ണ് നി​ർ​മ​ല​യെ ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് 18-ാം തീ​യ​തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് നി​ർ​മ​ല മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

ഭി​ന്ന​ശേ​ഷി നി​യ​മ​നം; അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മാ​ർ ക്ലീ​മി​സ് ബാ​വ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു പോ​കും മു​മ്പ് എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. കേ​ര​ള എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക-​മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ സം​യു​ക്ത സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി​യും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹ​മാ​ണ് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു​മി​ച്ചു കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വ​ള​രെ​യേ​റെ പ്ര​ഖ്യാ​പി​ക്കു​ന്ന ദി​ന​ങ്ങ​ളു​ടെ മ​ധ്യേ​യാ​ണ് നാം ​ഇ​പ്പോ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും ക്ലാ​സു​ക​ളി​ലെ​ത്തി പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ധ്യാ​പ​ക​രോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​മാ​യ ഈ ​സ​മീ​പ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. ഇ​ത് ഒ​രു അ​വ​കാ​ശ പ്ര​ക്ഷോ​ഭം എ​ന്ന​തി​ന​പ്പു​റ​ത്ത് നീ​തി​ക്കു വേ​ണ്ടി​യു​ള്ള പ്ര​ക്ഷോ​ഭ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, 2022 മു​ത​ലു​ള്ള അ​ധി​ക ത​സ്തി​ക​ക​ളി​ലെ നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക, കെ-​ടെ​റ്റ് ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കേ​ര​ള എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക-​മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു. കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കൊ​ല്ലം ബി​ഷ​പ് പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി, പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, എം​എ​സ്‌​സി സ്‌​കൂ​ള്‍​സ് ക​റ​സ്‌​പോ​ണ്ട​ന്‍റ് മോ​ണ്‍.​ഡോ. വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​റെ​പ്പി​സ്‌​കോ​പ്പ, ശി​വ​ഗി​രി മ​ഠം സ്‌​കൂ​ള്‍ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ വി​ശാ​ല​ന​ന്ദ സ്വാ​മി​ക​ള്‍, എം​ഇ​എ​സ് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി കെ.​എ.​ഹാ​ഷിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

44 വ​ർ​ഷ​മാ​യി യു​എ​സി​ൽ ക​ഴി​യു​ന്ന കം​ബോ​ഡി​യ​ൻ സ്ത്രീ ​നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ; പ്ര​തി​ഷേ​ധം ശ​ക്തം

ക​ലി​ഫോ​ർ​ണി​യ: 44 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ സി​തി എ​ന്ന 59 വയസുകാ​രി​യെ ഐ​സി​ഇ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി​ൽ ശക്തമായ പ്ര​തി​ഷേ​ധം.

പ​തി​വ് ഇ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് എട്ട് പേ​ര​ക്കു​ട്ടി​ക​ളു​ടെ മു​ത്ത​ശ്ശി​യാ​യ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 1981ൽ ​കം​ബോ​ഡി​യ​യി​ൽ നി​ന്നാ​ണ് സി​തി അ​മേ​രി​ക്ക​യി​ൽ അ​ഭ​യാ​ർ​ഥി​യാ​യി എ​ത്തി​യ​ത്.

നി​ല​വി​ൽ അ​ഡെ​ലാ​ന്‍റോ​യി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന സി​തി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദത്തി​ലാ​ണെ​ന്നും അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ മോ​ശ​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

ഇ​വ​രെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഏ​ഷ്യ​ൻ - ​അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​ക​ൾ സി​തി​യു​ടെ മോ​ച​ന​ത്തി​നാ​യി ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.

Viral

നീതി തേടി നടുറോഡിൽ നിസ്കാരം; ബിജി റോഡിൽ നാടകീയ രംഗങ്ങൾ

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ബി​ജി റോ​ഡി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ര​ങ്ങേ​റി​യ​ത് അ​സാ​ധാ​ര​ണ​വും നാ​ട​കീ​യ​വു​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ഐ​എം​എ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ തി​ര​ക്കേ​റി​യ റോ​ഡി​ന് ന​ടു​വി​ൽ ഒ​രു യു​വ​തി നി​സ്ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ക​ണ്ടു​നി​ന്ന​വ​രി​ലും യാ​ത്ര​ക്കാ​രി​ലും വ​ലി​യ അ​മ്പ​ര​പ്പാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന പ്ര​ധാ​ന പാ​ത​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ അ​വ​ർ ശാ​ന്ത​മാ​യി ഇ​രു​ന്നു പ്രാ​ർ​ഥി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മി​നി​റ്റു​ക​ളോ​ളം സ്തം​ഭി​ച്ചു.

പ​ല​രും യു​വ​തി​യെ പി​ന്തി​രി​പ്പി​ക്കാ​നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റോ​ഡി​ൽ നി​ന്നും മാ​റ്റാ​നും ശ്ര​മി​ച്ചെ​ങ്കി​ലും ആ​രു​ടെ​യും വാ​ക്ക് കേ​ൾ​ക്കാ​ൻ അ​വ​ർ ത​യ്യാ​റാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ റോ​ഡി​ൽ നി​ന്നും മാ​റ്റി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്വ​ത്ത് ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചും അ​തി​ൽ അ​നു​ഭ​വി​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തെ​ക്കു​റി​ച്ചും യു​വ​തി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ന്ത​രി​ച്ച ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ സ്വ​ത്തു​ക്ക​ൾ ബ​ന്ധു​ക്ക​ൾ അ​ന്യാ​യ​മാ​യി കൈ​ക്ക​ലാ​ക്കി​യെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​ന്‍റെ നി​സ​ഹാ​യ​ത പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​വ്ര​മാ​യ പ്ര​തി​ഷേ​ധം സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​തി വി​ശ​ദീ​ക​രി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ, ഒ​രു സ്ത്രീ​ക്ക് ന​ടു​റോ​ഡി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത് ആ ​വ്യ​വ​സ്ഥി​തി​യു​ടെ പ​രാ​ജ​യ​മാ​ണെ​ന്നും അ​വ​രു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​താ​യും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

സജി ചെറിയാന്‍റെ ഉറപ്പ് ബജറ്റില്‍ ഇല്ല; ഇടഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോ.

കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല്‍ അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

വാക്ക് പാലിച്ചില്ല

21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

നികുതിയോടു നികുതി

ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്‌സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്‍റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Kerala

ലഹരി കേന്ദ്രമായി പെരുമ്പാവൂരിലെ ഭായ് കോളനി; സന്ദര്‍ശിച്ച് എല്‍ദോസ് കുന്നപ്പിള്ളി

കൊച്ചി: പെരുമ്പാവൂര്‍ കണ്ടംതറയിലെ ഭായ് കോളനി ലഹരി വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയെന്ന നാട്ടുകാരുടെ പരാതികള്‍ ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിരവധി ലഹരി ഉത്പന്നങ്ങള്‍ ഭായ് കോളനിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.

മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ലഹരി തേടി ഭായ് കോളനിയില്‍ എത്താറുണ്ട്. അതേസമയം, മാലിന്യം കൊണ്ട് നിറഞ്ഞ ഇവിടം മാലിന്യമുക്തമാക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാരദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എ. മുക്താര്‍, ടി.എസ്. സുമയ്യ, വാഴക്കുളം വാര്‍ഡ് അംഗം കെ.എം. സെറീന എന്നിവരാണ് സംഘത്തിലുണ്ടായത്.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെ പൊതു തോടുകളിലേക്ക് തള്ളുന്നതും സംഘത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ അടിയന്തര നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Kerala

പ​യ്യ​ന്നൂ​രി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​നു​കൂ​ലി​യു​ടെ ബൈ​ക്ക് ക​ത്തി​ച്ചു

പ​യ്യ​ന്നൂ​ര്‍: സി​പി​എം ഫ​ണ്ട് വെ​ട്ടി​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന​യാ​ളു​ടെ ബൈ​ക്ക് ക​ത്തി​ച്ചു. വെ​ള്ളൂ​രി​ലെ പ​ന​യ​ന്ത​ട്ട വീ​ട്ടി​ല്‍ പ്ര​സ​ന്ന​ന്‍റെ പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

റോ​ഡി​ല്‍​നി​ന്നും കു​റ​ച്ച​ക​ലെ​യു​ള്ള വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​യ​ട്ടി​രു​ന്ന ബൈ​ക്ക് ത​ള്ളി അ​ക​ലെ മാ​റ്റി​യാ​ണ് തീ​വ​ച്ച​ത്. തിങ്കളാഴ്ച രാ​ത്രി പ​ന്ത്ര​ണ്ടി​ന് ശേ​ഷം ന​ട​ന്ന തീവയ്​പ്പ് ഇ​ന്നു രാ​വി​ലെ​യാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

തിങ്കളാഴ്ച കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വെ​ള്ളൂ​രി​ല്‍ പ​തി​ന​ഞ്ചി​ല്‍ താ​ഴെ​വ​രു​ന്ന സം​ഘം പ്ര​ക​ട​നം ന​ട​ത്തു​ക​യും പ​ട​ക്കം പൊ​ട്ടി​ക്ക​യും ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യി കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ചും പ്ര​ക​ട​നം ന​ട​ന്നു. ഇ​തി​ന്‍റെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​സ​ന്ന​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സിന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. അ​ടൂ​ർ ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം വ​ച്ചാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Kerala

കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വീ​ടി​ന് മു​ന്നി​ൽ സി​പി​എം പ്ര​തി​ഷേ​ധം; അ​സ​ഭ്യം വി​ളി​യും പ​ട​ക്കം പൊ​ട്ടി​ക്ക​ലും

ക​ണ്ണൂ​ർ: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ള്ളൂ​രി​ലെ വീ​ടി​ന് മു​ൻ​പി​ൽ സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ഭീ​ഷ​ണി​യും അ​സ​ഭ്യ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പ്ര​ക​ട​നം ന​ട​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞി​കൃ​ഷ്ണ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. കൊ​ല്ല​പ്പെ​ട്ട സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ധ​ന​രാ​ജി​ന്‍റെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​യ്യ​ന്നൂ​ർ​ക്ക് പോ​യെ​ന്നാ​ണ് എ​ന്നാ​ണ് വി​വ​രം.

പ്ര​ദേ​ശ​ത്തെ ഒ​രു വി​ഭാ​ഗം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്‌​ളാ​ദ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും വീ​ടി​ന് മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​യി​രു​ന്നു വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

കി​ളി​മാ​നൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വും കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം. പ്രവർത്തകരെ പോലീസ് നീക്കി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ല എ.​പി, ദീ​പു​രാ​ജ്, അ​ജ​യ് ജെ.​ജി. എ​ന്നി​വ​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​രാ​ഹാ​ര സ​മ​ര പ​ന്ത​ലി​ന് സ​മീ​പ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. 

NRI

സെ​ന്‍റ് പോ​ൾ ച​ർ​ച്ച് ആ​ക്ര​മ​ണം: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ, ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി യു​എ​സ് ഭ​ര​ണ​കൂ​ടം

മി​ന​സോ​ട്ട: മി​ന​സോ​ട്ട​യി​ലെ സെ​ന്‍റ് പോ​ളി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് സി​റ്റീ​സി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ൾ അ​റ​സ്റ്റ് ചെ​യ്തു. യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​മേ​ല ബോ​ണ്ടി വ്യാ​ഴാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

മ​നു​ഷ്യാ​വ​കാ​ശ അ​ഭി​ഭാ​ഷ​ക​യാ​യ നെ​ക്കി​മ ലെ​വി ആം​സ്ട്രോം​ഗ്, സെ​ന്‍റ് പോ​ൾ ബോ​ർ​ഡ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ക്ല​ർ​ക്ക് ചൗ​ണ്ടി​ൽ ലൂ​യി​സ അ​ല്ല​ൻ, പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച വി​ല്യം കെ​ല്ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ട​ന്നു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ശു​ശ്രൂ​ഷ​യ്ക്കി​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തു. പ​ള്ളി​യു​ടെ പാ​സ്റ്റ​ർ​മാ​രി​ൽ ഒ​രാ​ൾ ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി ചെ​യ്യു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ജ​നു​വ​രി ഏ​ഴി​ന് ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ റെ​നി നി​ക്കോ​ൾ ഗു​ഡ് എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​മേ​ല ബോ​ണ്ടി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ഫ്ബി​ഐ ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

Kerala

സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം: പോറ്റി പാട്ട് പാടി പ്രതിപക്ഷം, പരിഹസിച്ച് ഭരണപക്ഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധം. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയിൽ നടക്കുന്നത്.

സഭാനടപടികൾ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാർഡുകളിലുണ്ട്. പ്രതിഷേധങ്ങൾക്കിടെ സഭ നന്ദിപ്രമേയ ചർച്ചയിലേക്ക് കടന്നു.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാത്തതിൽ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്ന ഭയമാണ്. പ്രതിപക്ഷത്തിന് ഭീരുത്വമാണെന്നും തിണ്ണമിടുക്ക് കാണിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ, ഭരണപക്ഷ എംഎൽഎമാരും എഴുന്നേറ്റ് നിന്നു.

പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനം പാടി പ്രതിപക്ഷം പ്രതിഷേധിച്ചപ്പോൾ സ്വ‍ർണം കട്ടത് ആരപ്പാ എന്ന് അടൂർ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയിൽ തോറ്റപ്പോൾ സഭയിൽ സമരം ചെയ്യുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. ഇതിനു പിന്നാലെ ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണ് അയ്യപ്പാ.. ’എന്ന് തിരിച്ചു പാടി ഭരണപക്ഷം പ്രതിരോധിച്ചു.

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കൈയിൽ സ്വർണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാ ജോർജും പറഞ്ഞു.

National

പശുവിറച്ചി പിടിച്ചെടുത്ത സംഭവം;ഭോപ്പാലിലെ ബിജെപി മേയർക്കെതിരേ ബജ്‌രംഗ് ദൾ പ്രതിഷേധം

ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭോ​​പ്പാ​​ലി​​ൽ 26. 5 ട​​ൺ പ​​ശു​​വി​​റ​​ച്ചി പി​​ടി​​ച്ചെ​​ടു​​ത്ത സം​​ഭ​​വ​​ത്തി​​ൽ ബി​​ജെ​​പി​​ക്കാ​​രി​​യാ​​യ മേ​​യ​​ർ മാ​​ല​​തി റാ​​യി​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ബ​​ജ്‌​​രം​​ഗ് ദ​​ൾ പ്ര​​വ​​ർ​​ത്ത​​ക​​ർ.

മേ​​യ​​റു​​ടെ വ​​സ​​തി​​യി​​ലേ​​ക്കാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം. ക​​ന്നു​​കാ​​ലി ക​​ട​​ത്തു​​കാ​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന മേ​​യ​​ർ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് ബ​​ജ്‌​​രം​​ഗ് ദ​​ൾ നേ​​താ​​വ് അ​​ഭി​​ജീ​​ത് സിം​​ഗ് രാ​​ജ്പു​​ത് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഡി​​സം​​ബ​​ർ 17ന് ​​ട്ര​​ക്കി​​ൽ കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്ന 26.5 ട​​ൺ മാം​​സം പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു. പോ​​ത്തി​​റ​​ച്ചി​​യെ​​ന്നാ​​യി​​രു​​ന്നു അ​​വ​​കാ​​ശ​​വാ​​ദം.

സ​​ർ​​ക്കാ​​ർ ല​​ബോ​​റ​​ട്ട​​റി​​യി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ, പി​​ടി​​ച്ചെ​​ടു​​ത്ത​​ത് പ​​ശു​​വി​​ന്‍റെ​​യും കാ​​ള​​യു​​ടെ​​യും ഇ​​റ​​ച്ചി​​യാ​​ണെ​​ന്നു തെ​​ളി​​ഞ്ഞു. പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഭോ​​പ്പാ​​ൽ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ ഹ​​രി​​നാ​​രാ​​യ​​ണാ​​ചാ​​ർ മി​​ശ്ര പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം രൂ​​പ​​വ​​ത്ക​​രി​​ച്ചു.

NRI

മി​ന​സോ​ട്ട വെ​ടി​വ​യ്പ്: പ്ലാ​നോ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം

ഡാ​ള​സ്: മി​ന​സോ​ട്ട​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡാ​ള​സി​ലെ പ്ലാ​നോ​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ്ലാ​നോ​യി​ലെ പ്രെ​സ്റ്റ​ൺ - പാ​ർ​ക്ക​ർ റോ​ഡി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ഠി​ന​മാ​യ ത​ണു​പ്പി​നെ അ​വ​ഗ​ണി​ച്ചും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം ആ​ദ്യം മി​ന​സോ​ട്ട​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ റെ​നി നി​ക്കോ​ൾ ഗു​ഡ് എ​ന്ന 37 വ​യ​സു​കാ​രി​യെ വെ​ടി​വ​ച്ചു​കൊ​ന്നി​രു​ന്നു.

ഇ​തി​നെ​തി​രേ​യും ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. സ്വ​യ​ര​ക്ഷ​യ്ക്കാ​യി വെ​ടി​വ​ച്ച​താ​ണെ​ന്ന് ഭ​ര​ണ​കൂ​ടം വാ​ദി​ക്കു​മ്പോ​ൾ, റെ​നി ഗു​ഡി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

മി​ന​സോ​ട്ട​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ൾ ത​ട​യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. "ഐ​സി​നെ പു​റ​ത്താ​ക്കു​ക', "ഞ​ങ്ങ​ൾ​ക്ക് രാ​ജാ​വി​ല്ല' തു​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഏ​ന്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ വീ​ശി​യും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചും സ​മാ​ധാ​ന​പ​ര​മാ​യാ​ണ് സ​മ​രം ന​ട​ന്ന​ത്. "ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ൻ ഇ​വി​ടെ എ​ത്തി​യ​ത്' എ​ന്ന് 69 വ​യ​സു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രി​യാ​യ കാ​രെ​ൻ പ്രൈ​സ് പ​റ​ഞ്ഞു.

കു​ടി​യേ​റ്റ​ക്കാ​രെ ക്രൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ന​ഴ്സാ​യ മി​ഷേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫോ​ർ​ട്ട് വ​ർ​ത്തി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഐ​സി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ പ​ട​രു​ക​യാ​ണ്.

International

ഇ​റാ‌​ൻ പ്ര​ക്ഷോ​ഭം; 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് 12,000 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന വെ​ബ്സൈ​റ്റ്. സു​ര​ക്ഷാ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന വാ​ദ​മാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ധു​നി​ക ഇ​റാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വെ​ബ്സൈ​റ്റി​ന്‍റെ ആ​രോ​പ​ണം. വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം ഇ​റാ​നി​ൽ‌ 600ഓ​ളം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജ​നു​വ​രി എട്ട്, ഒൻപത് തീ​യ​തി​ക​ളി​ലാ​യാ​ണ് മി​ക്ക കൊ​ല​പാ​ത​ക​ങ്ങ​ളും സം​ഭ​വി​ച്ച​തെ​ന്ന് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​സൂ​ത്രി​ത അ​ക്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് പ​റ​യു​ന്ന റി​പ്പോ​ർ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും 30 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു.

ഇ​റാ​ന്‍റെ ദേ​ശീ​യ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ്, ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ദൃ​ക്‌​സാ​ക്ഷി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​യി ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണെ​ന്ന് വെ​ബ്സൈ​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡു​ക​ളും ബാ​സി​ജ് സേ​ന​ക​ളു​മാ​ണ് കൂ​ട്ട​കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് ഇ​റാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​രോ​പ​ണം. അ​തേ​സ​മ​യം ഇ​റാ​നി​ലെ അ​ധി​കൃ​ത​ർ ഈ ​റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Kerala

മോദിയെ നേരിട്ടു വിളിക്കാൻ സ്വാതന്ത്ര്യം പിണറായിക്കു മാത്രം; നേരിട്ടു ചോദിച്ചാൽ പോരേ? പിന്നെ എന്തിനു സമരം?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജ‍യന്‍റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.

കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി; പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​മോ​ർ​ച്ച​യും ഡി​വൈ​എ​ഫ്ഐ​യും

പത്തനംതിട്ട: ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ തി​രു​വ​ല്ല ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

കോ​ട​തി​ക്ക് പു​റ​ത്ത് രാ​ഹു​ലി​നെ​തി​രേ യു​വ​മോ​ർ​ച്ച​യു​ടെ​യും ഡി​വൈ​എ​ഫ്‌​ഐ​യു​ടെ​യും ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​ണ്ടാ​യ​ത്. നേ​ര​ത്തെ, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​ണ്ടാ​യ​ത്.

ന​മ്പ​ർ വ​ൺ കോ​ഴി എ​ന്നെ​ഴു​തി​യ ട്രോ​ഫി​ക്കു മു​ക​ളി​ൽ രാ​ഹു​ലി​ന്‍റെ ചി​ത്രം പ​തി​ച്ചാ​ണ് യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​ത്. കോ​ഴി​യു​ടെ ചി​ത്രം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ഡി​വൈ​എ​ഫ്‌​ഐ​യു​ടെ പ്ര​തി​ഷേ​ധം. ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് പോ​ലീ​സ് രാ​ഹു​ലി​നെ മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും പി​ന്നീ​ട് കോ​ട​തി​യി​ലെ​ത്തി​ച്ച​തും.

Kerala

കു​മ്പ​ള​യി​ൽ ടോ​ൾ പി​രി​വി​നെ​തി​രെ പ്ര​തി​ഷേ​ധം; എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫ് ‌ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. റോ​ഡി​ൽ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് നി​ര​വ​ധി ആ​ളു​ക​ളെ അ​റ​സ​റ്റ് ചെ​യ്തു നീ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ പി​രി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​ന്യാ​യ​മാ​യാ​ണ് ടോ​ൾ പി​രി​ക്കു​ന്ന​തെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് ആ​രോ​പി​ച്ചു. കേ​സ് കോ​ട​തി​യി​ൽ ന​നി​ൽ​ക്കു​ക​യാ​ണ്. നി​ര​ന്ത​ര സ​മ​ര​ത്തി​ലൂ​ടെ ടോ​ൾ ഗെ​യ​റ്റ് പൂ​ട്ടി​ക്കും. അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ലും വൈ​കു​ന്നേ​രം വീ​ണ്ടും സ​മ​രം ന​ട​ത്തു​മെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത ത​ല​പ്പാ​ടി– ചെ​ർ​ക്ക​ള റീ​ച്ചി​ലെ ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യി​ൽ തി​ങ്ക​ൾ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്വ​കാ​ര്യ ക​രാ​ർ ക​മ്പ​നി​യാ​യ സ്കൈ​ലാ​ർ​ക് ഇ​ൻ​ഫ്രാ സ്ഥാ​പ​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ദേ​ശീ​യ​പാ​ത ച​ട്ട​പ്ര​കാ​രം അ​ടു​ത്ത​ടു​ത്ത ര​ണ്ട് ടോ​ളു​ക​ൾ​ക്കി​ട​യി​ൽ 60 കി​ലോ​മീ​റ്റ​ർ ദൂ​രം എ​ന്ന നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന നി​ല​യി​ലാ​ണ് ഈ ​ടോ​ൾ പ്ലാ​സ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​മ​രം ആ​രം​ഭി​ച്ച​ത്. ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യും നി​ല​വി​ലു​ള്ള ത​ല​പ്പാ​ടി ടോ​ൾ പ്ലാ​സ​യും ത​മ്മി​ൽ അ​ക​ലം 22 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. 22 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​മ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ ര​ണ്ട് ത​വ​ണ ടോ​ൾ ന​ൽ​കേ​ണ്ടി വ​രും.

ടോ​ൾ പി​രി​വ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഓ​ഗ​സ്റ്റി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി വ​രു​ന്ന​ത് വ​രെ ടോ‍​ൾ പി​രി​വ് ന​ട​ത്തി​ല്ലെ​ന്ന് ക​ള​ക്ട​റും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

കേ​സ് പ​ല​പ്പോ​ഴാ​യി നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മൂ​ന്ന് ത​വ​ണ ടോ​ൾ പി​രി​വ് ന​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ‍​രും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ത​ട​ഞ്ഞു. ടോ​ൾ പ്ലാ​സ​യ്ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു യാ​ത്ര സൗ​ജ​ന്യ​മാ​ക്കും എ​ന്നു നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ക​ട​ലും പു​ഴ​യും ആ​ണ് ഇ​ത്ര ചു​റ്റ​ള​വി​ൽ പെ​ടു​ക​യെ​ന്ന​തി​നാ​ൽ അ​ത് ഒ​രു ത​ര​ത്തി​ലും ഈ ​പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്കു ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

Kerala

കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി...​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

‌പ​ത്ത​നം​തി​ട്ട: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌

വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ പാ​ഞ്ഞെ​ടു​ത്ത ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു.

രാ​ഹു​ൽ എ​ത്തി​യ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

International

ഇറാനില്‍ പ്രതിഷേധം സിഗരറ്റ് കത്തിച്ചും! ഇന്‍റര്‍നെറ്റില്‍ വൈറലായി വേറിട്ട പ്രതിഷേധം

ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകള്‍ അയത്തോള അലി ഖമനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റ് വലിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ ലോകമെമ്പാടും വൈറലാകുകയാണ്! വൈറല്‍ വീഡിയോകളില്‍ ഇറാനിലെ യുവതികള്‍ ഖമനിയിയുടെ ചിത്രങ്ങള്‍ തീയിട്ട് അതേ തീ ഉപയോഗിച്ച് സിഗരറ്റ് കത്തിക്കുന്നത് കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട് കഴിഞ്ഞു. ഇറാനിലെ രാഷ്ട്രീയ-മത അധികാരത്തിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇറാനിലെ നിയമപ്രകാരം സുപ്രീംലീഡര്‍ അഥവാ പരമാധികാരിയുടെ ചിത്രം കത്തിക്കുന്നത് ഗുരുതര കുറ്റമാണ്. സ്ത്രീകള്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നതും ഇറാനില്‍ നിരോധിച്ചിരിക്കുന്നു. ഈ രണ്ട് 'നിരോധിത' പ്രവര്‍ത്തനങ്ങളും ഒരുമിച്ച് ചെയ്യുന്നത് രാഷ്ട്രീയ അധികാരത്തിനെയും സാമൂഹിക നിയന്ത്രണങ്ങളെയും ഒരുമിച്ച് നിരാകരിക്കുന്ന ശക്തമായ പ്രതീകമെന്ന വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നത്.

ഹിജാബ് നിര്‍ബന്ധമാക്കല്‍ പോലുള്ള സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കര്‍ശന നിയന്ത്രണങ്ങളും ഇതോടൊപ്പം വെല്ലുവിളിക്കപ്പെടുന്നു. അധികൃതര്‍ ഇന്‍റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തിട്ടും ഈ വീഡിയോകള്‍ ലോകമെമ്പാടും പ്രചരിക്കുകയാണ്. ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇപ്പോഴും ശക്തമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്നതാണ് ചിത്രങ്ങൾ.

 

International

ഇ​റാ​നി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം; ട്രം​പി​ന് ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി അ​യ​ത്തു​ള്ള ഖ​മ​നി

ടെ​ഹ്റാ​ന്‍: ആ​ഭ്യ​ന്ത​ര പ്ര​ക്ഷോ​ഭ​ത്തി​ല്‍ വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​ന്ന ഇ​റാ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​നു​മെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തു​ള്ള അ​ലി ഖ​മ​നി. ഇ​റാ​നി​ലെ തെ​രു​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് മ​റ്റൊ​രു രാ​ജ്യ​ത്തെ പ്ര​സി​ഡ​ന്‍റി​നെ (ട്രം​പ്) സ​ന്തോ​ഷി​പ്പി​ക്കാ​നാ​ണെ​ന്ന് ഖ​മ​നി കു​റ്റ​പ്പെ​ടു​ത്തി. ച​രി​ത്ര​ത്തി​ലെ എ​ല്ലാ സ്വേ​ച്ഛാ​ധി​പ​തി​ക​ളെ​യും പോ​ലെ ട്രം​പും ത​ക​ര്‍​ന്ന​ടി​യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഫ​റ​വോ​യെ​യും നി​മ്രോ​ദി​നെ​യും പോ​ലെ അ​ഹ​ങ്കാ​ര​ത്തി​ന്‍റെ അ​ത്യു​ന്ന​തി​യി​ല്‍ നി​ല്‍​ക്കു​ന്ന എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ട്രം​പി​നും ഇ​തേ വി​ധി ത​ന്നെ​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന് ഖ​മ​നി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ഇ​റാ​നി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ പ​രാ​മ​ര്‍​ശി​ച്ച ഖ​മ​നി, ട്രം​പി​ന്‍റെ കൈ​ക​ളി​ല്‍ ഇ​റാ​നി​ക​ളു​ടെ ര​ക്തം പു​ര​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

ഇ​റാ​നി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ന് പ​ക​രം സ്വ​ന്തം രാ​ജ്യ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വി​ദേ​ശ ശ​ക്തി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രാ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രോ​ട് വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​റാ​നി​ലെ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രെ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധം ഇ​പ്പോ​ള്‍ ഭ​ര​ണ​കൂ​ട​ത്തെ ത​ന്നെ താ​ഴെ​യി​റ​ക്കാ​നു​ള്ള പ്ര​ക്ഷോ​ഭ​മാ​യി ശ​ക്തി​പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യം മു​ഴു​വ​ന്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചും ക​ടു​ത്ത അ​ടി​ച്ച​മ​ര്‍​ത്ത​ലു​ക​ള്‍ ന​ട​ത്തി​യു​മാ​ണ് ഇ​റാ​ന്‍ ഭ​ര​ണ​കൂ​ടം പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ത​ട​വി​ലാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​തും, പ്ര​തി​ഷേ​ധ​ക്കാ​രെ കൊ​ന്നൊ​ടു​ക്കി​യാ​ല്‍ അ​മേ​രി​ക്ക ഇ​ട​പെ​ടു​മെ​ന്ന ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പു​മാ​ണ് ഖ​മ​നി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ഇ​റാ​നി​ലെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ ലോ​കം അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

National

ഇഡിക്കെതിരേ തെരുവിലിറങ്ങി മമത

കോല്‍ക്ക​​​​​​ത്ത: പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ളി​​​​​​ല്‍ കേ​​​​​​ന്ദ്ര ഏ​​​​​​ജ​​​​​​ന്‍സി​​​​​​യാ​​​​​​യ ഇ​​​​​​ഡി​​​​​​ക്കെ​​​​​​തി​​​​​​രേ തു​​​​​​റ​​​​​​ന്ന യു​​​​​​ദ്ധം പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍ഗ്ര​​​​​​സ് നേ​​​​​​താ​​​​​​വ് മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍ജി.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​ന്‍റെ രാ​​​​​​ഷ്‌ട്രീ​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ള്‍ രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​തി​​​​നു നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഏ​​​​​​ജ​​​​​​ന്‍സി​​​​​​യാ​​​​​​യ ഐ-​​​​​​പാ​​​​​​ക്കി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സി​​​​​​ലും ത​​​​​​ല​​​​​​വ​​​​ൻ പാ​​​​​​ര്‍ഥി​​​​​​ക് ജ​​​​​​യി​​​​​​നി​​​​​​ന്‍റെ വ​​​​​​സ​​​​​​തി​​​​​​യി​​​​​​ലും ഇ​​​​ഡി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ രോ​​​​ഷാ​​​​കു​​​​ല​​​​യാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ഡി​​​​ക്കെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​നും തൃ​​​​ണ​​​​മൂ​​​​ൽ തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ന​​​​​​ൽ​​​​​​കി​​​​​​യ പ​​​​​​രാ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത പോ​​​​​​ലീ​​​​​​സ് കേ​​​​​​ന്ദ്ര ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ത്തി​​​​ട്ടു​​​​ണ്ട്. ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​മേ​​​​യാ​​​​ണു ജാ​​​​​​ധ​​​​​​വ്പു​​​​​​രി​​​​​​ലെ ബി​​​​​​ബി ബ​​​​​​സ് സ്റ്റാ​​​​​​ന്‍ഡ് പ​​​​​​രി​​​​​​സ​​​​​​ര​​​​​​ത്തു​​​​​​നി​​​​​​ന്നും ഇ​​​​​​ഡി​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​ട​​​​ന്ന കാ​​​​ൽ​​​​ന​​​​ട പ്ര​​​​തി​​​​ഷേ​​​​ധ റാ​​​​ലി.​​​​

കേ​​​​​​ന്ദ്ര ഏ​​​​​​ജ​​​​​​ന്‍സി​​​​​​ക​​​​​​ളെ ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​ര്‍ മു​​​​​​ദ്രാ​​​​​​വാ​​​​​​ക്യ​​​​​​വു​​​​​​മാ​​​​​​യി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പി​​​​​​ന്നാ​​​​​​ലെ ത​​​​​​ടി​​​​​​ച്ചു​​​​​​കൂ​​​​​​ടി. ക്ര​​​​​​മ​​​​​​സ​​​​​​മാ​​​​​​ധാ​​​​​​ന പാ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി വ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് സ​​​​​​ന്നാ​​​​​​ഹ​​​​​​മാ​​​​​​ണു മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ര​​​​​​ഹ​​​​​​സ്യ​​​​​​വും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ത​​​​​​ന്ത്ര​​​​​​ങ്ങ​​​​​​ളും ചോ​​​​​​ര്‍ത്താ​​​​​​നാ​​​​​​ണ് ഇ​​​​​​ഡി​​​​​​യു​​​​​​ടെ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യെ​​​​​​ന്ന് തൃ​​​​​​ണ​​​​​​മൂ​​​​​​ല്‍ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​ര്‍ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

നി​​​​യ​​​​മ​​​​സ​​​​ഭ തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് ജ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും അ​​​​തി​​​​നാ​​​​യി അ​​​​വ​​​​ര്‍ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ​​​​മാ​​​​ര്‍ഗ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​മ​​​​ത ആ​​​​രോ​​​​പി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ബി​​​​ജെ​​​​പി​​​​യും അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. തൃ​​​​ണ​​​​മൂ​​​​ലും മ​​​​മ​​​​താ ബാ​​​​ന​​​​ര്‍ജി​​​​യും അ​​​​ഴി​​​​മ​​​​തി​​​​യി​​​​ല്‍ മു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ര​​​​വി​​​​ശ​​​​ങ്ക​​​​ര്‍ പ്ര​​​​സാ​​​​ദ് ആ​​​​രോ​​​​പി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം റെ​​​​യ്ഡി​​​​നെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി ക​​​​ല്‍ക്ക​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല. ഹ​​​​ര്‍ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നി​​​​രി​​​​ക്കെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ നാ​​​​ട​​​​കീ​​​​യ​​​​രം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ര​​​​ങ്ങേ​​​​റി. കോ​​​​ട​​​​തി​​​​മു​​​​റി​​​​യി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ ജ​​​​ന​​​​ത്തി​​​​ര​​​​ക്ക് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഹ​​​​ര്‍ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ജ​​​​സ്റ്റീസ് സു​​​​വ്ര​​​​ഘോ​​​​ഷ് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി. കേസ് അ​​​​ടു​​​​ത്ത ബു​​​​ധ​​​​നാ​​​​ഴ്ച പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സി​​​​നാ​​​​യി തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കു​​​​ന്ന ക​​​​ണ്‍സ​​​​ള്‍ട്ട​​​​ന്‍സി​​​​യാ​​​​ണ് ഐ​​​​പാ​​​​ക്ക്. തെ ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ത​​​​ന്ത്ര​​​​ജ്ഞ​​​​നും ജ​​​​ന്‍സു​​​​രാ​​​​ജ് പാ​​​​ര്‍ട്ടി നേ​​​​താ​​​​വു​​​​മാ​​​​യ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​റാ​​​​ണ് ഐ​​​​പാ​​​​ക്കി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​ന്‍.

National

കര്‍ഷക സമരം: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

ചണ്ഡീഗഢ്: പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനമായ കിസാന്‍ ആന്ദോളന്‍റെ ഭാഗമായി, ഒരു വര്‍ഷത്തെ ദീര്‍ഘ ഇടവേളയ്ക്ക് ശേഷം കര്‍ഷക പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഹൈപവര്‍ഡ് കമ്മിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും.

മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരന്‍റി, കടാശ്വാസം, മറ്റ് കാര്‍ഷിക ആശങ്കകള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്

2020-21ല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന വന്‍ പ്രക്ഷോഭത്തിന് ശേഷമാണ് കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചത്.

എന്നാല്‍ 2024-25ല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ നടന്ന ദീര്‍ഘ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച നിലയിലായരുന്നു. എന്നാല്‍ കര്‍ഷകര്‍ വീണ്ടും ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

District News

പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

പാ​റശാ​ല: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലെ വി.​എ​സ്. സ്മാ​ര​ക മ​ന്ദി​ര​മെ​ന്ന പേ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​വും ന​ശി​പ്പി​ച്ച കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​റ​ശാ​ല പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. ബി​നു, എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍, എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, എ​സ്. സു​രേ​ഷ്, വൈ. ​സ​തീ​ഷ്, കെ. ​മ​ധു, എ​ല്‍. മ​ഞ്ചു​സ്മി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ല്‍. വി​നി​ത​കു​മാ​രി, ബി.​ആ​ര്‍. അ​ര്‍​ച്ച​ന, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ക്രി​സ്തു​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Kerala

പ്രതിഷേധ മാർച്ചും രാപ്പകൽ സമരവും; സംസ്ഥാനത്ത് ക​ളം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ളി​ലൂ​ടെ ക​ളം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഇ​തോ​ട​കം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും ആ​ഞ്ഞ​ടി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ലോ​ച​ന.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ കേ​ന്ദ്ര ഇ​ട​പെ​ട​ലി​നെ​തി​രെ ജ​നു​വ​രി 13,14 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​പ്പ​ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കും. രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ൻ സു​നി​ൽ ക​ന​ഗു​ലു​വി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് കോ​ൺ​ഗ്ര​സ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ദി​വ​സം നി​യ​മ​സ​ഭ​യി​ലേ​ക്കും മ​റ്റ് 13 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നും തീ​രു​മാ​ന​മു​ണ്ട്.

ജ​നു​വ​രി 15, 16 തീ​യ​തി​ക​ളി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും ബി​എ​ൽ​എ​മാ​രു​ടെ​യും യോ​ഗ​ങ്ങ​ൾ ന​ട​ക്കും. ഇ​തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

 

 

Kerala

ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. സു​ബ്ര​ഹ്മ​ണ്യ​നെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ഒ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ഐ നി​ർ​മി​ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ ഇ​ന്ന് രാ​വി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സു​ബ്ര​ഹ്മ​ണ്യ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചേ​വാ​യൂ​ർ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ നേ​രി​യ വ്യ​തി​യാ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ബ്ര​ഹ്മ​ണ്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

National

ബം​ഗ്ലാ​ദേ​ശ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധം; 12 പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കോ​ൽ​ക്ക​ത്ത​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ 12 പേ​ർ‌ അ​റ​സ്റ്റി​ൽ. ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് കാ​ര​ണ​ത്താ​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞ​ത്. ഇ​വ​ർ​ക്ക് പി​ന്നീ​ട് കോ​ട​തി ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. അ​ലി​പു​ർ പോ​ലീ​സ് കോ​ട​തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ജാ​മ്യം ന​ൽ​കി​യ​ത്.

ഹി​ന്ദു സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട 1000 പേ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷ​നേ​താ​വും ബി​ജെ​പി നേ​താ​വു​മാ​യ സു​വേ​ന്ദു അ​ധി​കാ​രി​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

 

Kerala

ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മീ​ഷ​ന് മു​ന്നി​ൽ ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ ക​ന​ത്ത പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മീ​ഷ​ന് മു​ന്നി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി), ബ​ജ്രം​ഗ്ദ​ൾ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.

ഹൈ​ക്ക​മ്മീ​ഷ​ന് ഒ​രു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​ച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ സു​ര​ക്ഷാ​സേ​ന ത​ട​ഞ്ഞു. അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി.

സ്ഥ​ല​ത്തെ​ത്തി​യ 100 ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പ്ര​ദേ​ശ​ത്ത് പോ​ലീ​സും അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​വും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്നും ബു​ധ​നാ​ഴ്ച​യും രാ​ജ്യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​ണ് ഹി​ന്ദു സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ​യും ബം​ഗ്ലാ​ദേ​ശ് ഹൈ​ക്ക​മ്മി​ഷ​ന് മു​ന്നി​ൽ സ​മാ​ന​മാ​യ പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു.

വി​ദ്യാ​ര്‍​ത്ഥി നേ​താ​വ് ഷെ​രീ​ഫ് ഒ​സ്മാ​ന്‍ ഹാ​ദി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ബം​ഗ്ലാ​ദേ​ശി​ല്‍ വീ​ണ്ടും ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ മ​ത​നി​ന്ദ ആ​രോ​പി​ച്ച് മൈ​മെ​ന്‍​സിം​ഗി​ലെ ഭാ​ലു​ക​യി​ല്‍ ദി​പു ച​ന്ദ്ര ദാ​സ് എ​ന്ന യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി ക​ത്തി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

District News

ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ൽ നൂ​റു​ശ​ത​മാ​നം എ​ഫ്ഡി​ഐ; പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ

കോ​ട്ട​യം: ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ൽ നൂ​റു​ശ​ത​മാ​നം എ​ഫ്ഡി​ഐ അ​നു​വ​ദി​ച്ചു​കൊ​ണ്ട് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ൺ വി. ​ജോ​സ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ണ്ട് കെ. ​സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബെ​ഫി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബി​നു, ജോ​ജു സാ​ജ​ൻ, അ​നൂ​പ് ജോ​സ​ഫ്, ജോ​ർ​ജി ഫി​ലി​പ്പ്, അ​ഖി​ൽ ദി​നേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ധ​ർ​ണ​യി​ൽ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ളി​ൽ നി​ന്ന് 50 ഓ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Kerala

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ എ​എ​സ്ഐ​യു​ടെ മാ​ല ക​വ​ർ​ന്നു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​നി​ത എ​എ​സ്ഐ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി. എ​എ​സ്ഐ അ​മൃ​ത​യു​ടെ അ​ഞ്ച് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല ന​ഷ്ട​പെ​ട്ട​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ശി​വ​മോ​ഗ​യി​ൽ നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ലെ ഇ​ഡി ന​ട​പ​ടി​യി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രു​മാ​റ്റ​ത്തി​ലും കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ശി​വ​മോ​ഗ​യി​ലെ ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​മൃ​ത ത​ന്നെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ​രി​സ​ര​ത്താ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല.

തി​ര​ക്കി​നി​ട​യി​ൽ ആ​രോ മാ​ല​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മൃ​ത പ​റ​ഞ്ഞു. ചാ​ന​ലു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്യാ​മ​റ​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മാ​ല മോ​ഷ​ണ​ത്തി​ൽ തു​മ്പ് കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

National

തൊഴിലുറപ്പ് പദ്ധതി ഇനി വിബി ജി റാം; പ്രതിഷേധം മറികടന്ന് ബിൽ പാസാക്കി ലോക്സഭ, കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന വി​ക​സി​ത് ഭാ​ര​ത് റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.

മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രാമ വികസന മന്ത്രി ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി.

പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിപക്ഷം സഭയിൽ ഗാന്ധി ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ഇജിഎ) പേരും ഘടനയും മാറ്റാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.

Kerala

തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ; പ്ര​​​തി​​​ഷേ​​​ധവുമായി യുഡിഎഫും എൽഡിഎഫും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലൂ​​​ടെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് എ​​​ഐ​​​സി​​​സി ആ​​​ഹ്വാ​​​ന പ്ര​​​കാ​​​രം ഇ​​​ന്ന് എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗാ​​​ന്ധി​​​ചി​​​ത്രം ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു.

ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള തൊ​​​ഴി​​​ലു​​​റ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പു​​​റ​​മേ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, എ​​​ഐ​​​സി​​​സി, കെ​​​പി​​​സി​​​സി അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​പ​​​ക ദി​​​ന​​​മാ​​​യ 28നു ​​​മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും മ​​​ണ്ഡ​​​ലം ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തും.

 

Kerala

എ​റ​ണാ​കു​ള​ത്ത് മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഉ​പ​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ  

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. ക​ലൂ​ർ സ്റ്റേ​ഡി​യം റോ​ഡി​ല്‍ മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ഈ ​രാ​ത്രി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​റു​പ​ടി​യെ​ന്നും ആ​ളു​ക​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ, കു​ടി​വെ​ള്ളം ഇ​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത് കെ​എം​ആ​ർ​എ​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഇ​ത് വ​ലി​യ വീ​ഴ്ച​യാ​ണ്, കു​ളി​ക്കാ​നോ കു​ടി​ക്കാ​നോ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​ളു​ക​ൾ എ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Kerala

നി​ർ​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി, ഒ​റ്റ​യ്ക്കാ​ക്കി നേ​താ​ക്ക​ൾ മു​ങ്ങി; നി​ന്ന് പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി വ​നി​താ സ്ഥാ​നാ​ർ​ഥി

കോ​ട്ട​യം: ബി​ജെ​പി നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് ആ​ക്ഷേ​പം. നി​ർ​ബ​ന്ധി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ ശേ​ഷം പ​ണ​വും പി​ന്തു​ണ​യും ന​ൽ​കാ​തെ നേ​താ​ക്ക​ൾ മു​ങ്ങി​യെ​ന്നാ​ണ് അ​തി​ര​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഒ​പ്പം കൂ​ടാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം വോ​ട്ട​ർ​മാ​ർ​ക്ക് സ്ലി​പ്പു ന​ൽ​കു​ന്ന​തി​നാ​യി ബൂ​ത്തും പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​യി​രു​ന്ന​ത് മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.

ചി​ല​ർ​ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള തു​ക​യും നാ​ലോ അ​ഞ്ചോ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പ്ര​സ്താ​വ​ന​യും ന​ൽ​കി. ബോ​ർ​ഡു​ക​ൾ പോ​ലും ല​ഭി​ക്കാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ളു​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ൽ ഇ​രി​ക്കാ​നോ സ​ഹാ​യ​ത്തി​നോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ആ​റാം വാ​ർ​ഡി​ലെ (റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ) സ്‌​ഥാ​നാ​ർ​ഥി ജ​ന​ജ​മ്മ ഡി. ​ദാ​മോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി.

മ​ണ്ഡ​ലം നേ​താ​ക്ക​ൾ​ക്കെ​തി​രെ ജി​ല്ലാ, സം​സ്‌​ഥാ​ന നേ​തൃ​ത്വ​ത്തി​നു പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ. റി​ട്ട. യൂ​ണി​വേ​ഴ്‌​സി​റ്റി ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ജ​ന​ജ​മ്മ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ബി​ജെ​പി​ക്കാ​ർ ത​ന്നെ നി​ർ​ബ​ന്ധി​ച്ച് സ്‌​ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ജ​ന​ജ​മ്മ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നാ​യി 2,500 രൂ​പ​യും കു​റ​ച്ച് നോ​ട്ടീ​സും മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

പ്ര​ചാ​ര​ണ​ത്തി​ന് പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട് ക​യ​റി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ല്ലാം ത​നി​യെ​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പോ​ലും പ്ര​വ​ർ​ത്ത​ക​രോ നേ​താ​ക്ക​ളോ എ​ത്തി​യി​ല്ല. ഇ​തോ​ടെ അ​വ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ​ര​സ്യ പ്ര​തി​ഷേ​ധം ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു​ത​ന്നെ പ​ല സ്ഥാ​നാ​ർ​ഥി​ക​ളും വി​വ​രം പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട വി​ല ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി വ്യാ​പ​ക​മാ​യി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

Kerala

യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ; കൊ​ച്ചി​യി​ല്‍ യാത്രക്കാരുടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: ഇ​ന്നും യാ​ത്ര​ക്കാ​രെ വ​ല​ച്ച് ഇ​ന്‍​ഡി​ഗോ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍. വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ​ല യാ​ത്ര​ക്കാ​രും വ​ല​യു​ക​യാ​ണ്. കൊ​ച്ചി​യി​ല്‍ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

വ്യാഴാഴ്ച രാ​ത്രി കൊ​ച്ചി​യി​ല്‍ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്കി എ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ന്‍​ഡി​ഗോ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വ​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​നി​യും വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്നാ​ണ് ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​നി​ല​യി​ലെ​ത്താ​ന്‍ ര​ണ്ടു​മാ​സം സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ച ക​മ്പ​നി യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ശ്ര​മം തു​ട​രു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ക്കു​ന്ന​ത്.

പൈ​ല​റ്റു​മാ​ര്‍​ക്ക് വി​ശ്ര​മം ഉ​റ​പ്പാ​ക്കാ​ന്‍ ഡി​ജി​സി​എ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫ്‌​ളൈ​റ്റ് ഡ്യൂ​ട്ടി ടൈം ​ലി​മി​റ്റേ​ഷ​ന്‍ (എ​ഫ്ഡി​ടി​എ​ല്‍) ന​ട​പ്പാ​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം​തെ​റ്റാ​ന്‍ കാ​ര​ണം.

National

തൊഴിൽ കോഡിനെതിരേ പാർലമെന്‍റിൽ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ (ലേ​​​ബ​​​ർ കോ​​​ഡു​​​ക​​​ൾ) സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്ത് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യു​​​ള്ള ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​ത്തെ ചെ​​​റു​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​ക്ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും വ്യ​​​ക്ത​​​മാ​​​ക്കി.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ എം​​​പി​​​മാ​​​ർ​​​ക്കു​​​ള്ള ക​​​വാ​​​ട​​​മാ​​​യ മ​​​ക​​​ര​​​ദ്വാ​​​ര​​​ത്തി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ്, ഡി​​​എം​​​കെ, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ്, സ​​​മാ​​​ജ്‌​​​വാ​​​ദി, ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ എം​​​പി​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി വ​​​ദ്ര, ഡി​​​എം​​​കെ​​​യു​​​ടെ കെ. ​​​ക​​​നി​​​മൊ​​​ഴി, എ. ​​​രാ​​​ജ, സി​​​പി​​​എ​​​മ്മി​​​ലെ ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ്, വി. ​​​ശി​​​വ​​​ദാ​​​സ​​​ൻ, ടി​​​എം​​​സി​​​യു​​​ടെ ഡോ​​​ള സെ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

“കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ കാ​​​ട്ടു​​​വാ​​​ഴ്ച വേ​​​ണ്ട, തൊ​​​ഴി​​​ൽ​​​നീ​​​തി വേ​​​ണം’’ (നോ ​​​ടു കോ​​​ർ​​​പ​​​റേ​​​റ്റ് ജം​​​ഗി​​​ൾ രാ​​​ജ്- യെ​​​സ് ടു ​​​ലേ​​​ബ​​​ർ ജ​​​സ്റ്റീ​​​സ്) എ​​​ന്ന വ​​​ലി​​​യ ബാ​​​ന​​​റി​​​ന്‍റെ പി​​​ന്നി​​​ലാ​​​യി​​​രു​​​ന്നു എം​​​പി​​​മാ​​​രു​​​ടെ ധ​​​ർ​​​ണ. തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​വി​​​രു​​​ദ്ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി കേ​​​ര​​​ള എം​​​പി​​​മാ​​​രി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും കേ​​​ര​​​ള​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ല​​​ത്തെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല. പു​​​തി​​​യ തൊ​​​ഴി​​​ൽ ബി​​​ല്ലും തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് എം​​​പി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

എ​​​സ്ഐ​​​ആ​​​റി​​​ന് എ​​​തി​​​രേ​​​യെ​​​ന്ന​​​പോ​​​ലെ തൊ​​​ഴി​​​ലാ​​​ളി അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യും പോ​​​രാ​​​ടാ​​​ൻ ഇ​​​ന്ത്യാ സ​​​ഖ്യം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ദേ​​​ശ​​​സു​​​ര​​​ക്ഷ​​​യി​​​ലെ വീ​​​ഴ്ച​​​ക​​​ൾ​​​ക്കും അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നും എതിരേ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.

Kerala

ഗു​ജ​റാ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി അ​ദ്വൈ​ത് ആ​ണ് മ​രി​ച്ച​ത്.

സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച​യാ​ണ് അ​ദ്വൈ​ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

അ​ദ്വൈ​തി​ന് ചി​കി​ത്സ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യി ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് പോ​ലീ​സ് വാ​ദം.

സൂ​റ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (എ​സ്‌​വി‌​എ​ൻ‌​ഐ‌​ടി) മൂ​ന്നാം വ​ർ​ഷ ബി ​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ ഭാ​ഭ ഭ​വ​ൻ ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു അ​ദ്വൈ​ത് താ​മ​സി​ച്ചി​രു​ന്ന​ത്.

രാ​ത്രി 10:30 നും 11:00 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഭാ​ഭ ഭ​വ​ൻ ഹോ​സ്റ്റ​ലി​ലെ അ​ഞ്ചാം നി​ല​യി​ലു​ള്ള എ​ച്ച് ബ്ലോ​ക്കി​ലെ 222-ാം ന​മ്പ​ർ മു​റി​യി​ലാ​ണ് അ​ദ്വൈ​ത് താ​മ​സി​ച്ചി​രു​ന്ന​ത്.

കാ​മ്പ​സ് കാ​ന്‍റീ​ന് സ​മീ​പം ആം​ബു​ല​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും സം​ഭ​വം ന​ട​ന്ന് ഏ​ക​ദേ​ശം 30 മി​നി​ട്ട് ക​ഴി​ഞ്ഞാ​ണ് ആം​ബു​ല​ൻ​സ് എ​ത്തി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​ദ്വൈ​തി‍​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നി​ട്ടും ആ​രും സ​ഹാ​യി​ക്കാ​ൻ എ​ത്തി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

അ​ദ്വൈ​തി​നെ സൂ​റ​ത്തി​ലെ പി​പ്ലോ​ഡ് പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ചി​കി​ത്സ വൈ​കി​പ്പി​ച്ചെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നാ​ലു മാ​സ​ങ്ങ​ളാ​യി അ​ദ്വൈ​ത് ക്ലാ​സി​ൽ വ​രു​ക​യോ പ​രീ​ക്ഷ എ​ഴു​തു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ഹ​പാ​ഠി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​ക​യോ ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ കൂട്ടിച്ചേർത്തു.

അ​ദ്വൈ​തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഒ​മാ​നി​ലാ​ണ്. മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ ഇ​വ​ർ സൂ​റ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Latest News

Up