x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന​സോ​ട്ട വെ​ടി​വ​യ്പ്: പ്ലാ​നോ​യി​ൽ വ​ൻ പ്ര​തി​ഷേ​ധം

പി.​പി. ചെ​റി​യാ​ൻ
Published: January 20, 2026 05:48 PM IST | Updated: January 20, 2026 05:48 PM IST

ഡാ​ള​സ്: മി​ന​സോ​ട്ട​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡാ​ള​സി​ലെ പ്ലാ​നോ​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ്ലാ​നോ​യി​ലെ പ്രെ​സ്റ്റ​ൺ - പാ​ർ​ക്ക​ർ റോ​ഡി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ഠി​ന​മാ​യ ത​ണു​പ്പി​നെ അ​വ​ഗ​ണി​ച്ചും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഈ ​മാ​സം ആ​ദ്യം മി​ന​സോ​ട്ട​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ റെ​നി നി​ക്കോ​ൾ ഗു​ഡ് എ​ന്ന 37 വ​യ​സു​കാ​രി​യെ വെ​ടി​വ​ച്ചു​കൊ​ന്നി​രു​ന്നു.

ഇ​തി​നെ​തി​രേ​യും ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. സ്വ​യ​ര​ക്ഷ​യ്ക്കാ​യി വെ​ടി​വ​ച്ച​താ​ണെ​ന്ന് ഭ​ര​ണ​കൂ​ടം വാ​ദി​ക്കു​മ്പോ​ൾ, റെ​നി ഗു​ഡി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

മി​ന​സോ​ട്ട​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ൾ ത​ട​യു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. "ഐ​സി​നെ പു​റ​ത്താ​ക്കു​ക', "ഞ​ങ്ങ​ൾ​ക്ക് രാ​ജാ​വി​ല്ല' തു​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഏ​ന്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ എ​ത്തി​യ​ത്.

അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ വീ​ശി​യും മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചും സ​മാ​ധാ​ന​പ​ര​മാ​യാ​ണ് സ​മ​രം ന​ട​ന്ന​ത്. "ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ൻ ഇ​വി​ടെ എ​ത്തി​യ​ത്' എ​ന്ന് 69 വ​യ​സു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രി​യാ​യ കാ​രെ​ൻ പ്രൈ​സ് പ​റ​ഞ്ഞു.

കു​ടി​യേ​റ്റ​ക്കാ​രെ ക്രൂ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ന​ഴ്സാ​യ മി​ഷേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫോ​ർ​ട്ട് വ​ർ​ത്തി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഐ​സി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ പ​ട​രു​ക​യാ​ണ്.

Tags : Plano ICE shooting protest USA

Recent News

Up