പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അടൂർ ഗസ്റ്റ് ഹൗസിന് സമീപം വച്ചാണ് കരിങ്കൊടി കാണിച്ചത്.
പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയത്തിലാണ് പ്രതിഷേധം ഉണ്ടായത്.
ഇന്ന് പത്തനംതിട്ടയിൽ വച്ച് നടക്കുന്ന സിപിഎമ്മിന്റെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.
Tags : Youth Congress protest Chief Minister black flags