x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ; പ്ര​​​തി​​​ഷേ​​​ധവുമായി യുഡിഎഫും എൽഡിഎഫും


Published: December 17, 2025 02:02 AM IST | Updated: December 17, 2025 02:02 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലൂ​​​ടെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് എ​​​ഐ​​​സി​​​സി ആ​​​ഹ്വാ​​​ന പ്ര​​​കാ​​​രം ഇ​​​ന്ന് എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗാ​​​ന്ധി​​​ചി​​​ത്രം ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു.

ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള തൊ​​​ഴി​​​ലു​​​റ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പു​​​റ​​മേ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, എ​​​ഐ​​​സി​​​സി, കെ​​​പി​​​സി​​​സി അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​പ​​​ക ദി​​​ന​​​മാ​​​യ 28നു ​​​മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും മ​​​ണ്ഡ​​​ലം ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തും.

 

K-Rail Survey

ഏ​റ്റ​വും ബാ​ധി​ക്കു​ന്ന​ത് കേ​ര​ള​ത്തെ

തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യെ പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ പു​​​തി​​​യ ബി​​​ല്ലി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. അ​​​തി​​​ന്‍റെ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ഈ ​​​ബി​​​ൽ.

തൊ​​​ഴി​​​ലു​​​റ​​​പ്പ് വേ​​​ത​​​നം ന​​​ല്കാ​​​തെ​​​യും വ​​​ൻ തോ​​​തി​​​ൽ കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യും തൊ​​​ഴി​​​ൽ​​​ദി​​​നം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​മൊ​​​ക്കെ​​​യാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ 10 വ​​​ർ​​​ഷ​​​മാ​​​യി ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​ത്. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തും, തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ക​​​യെ​​​ന്ന ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യും കൈ​​​യൊ​​​ഴി​​​യു​​​ന്ന​​​തു​​​മാ​​​യ പു​​​തി​​​യ ബി​​​ല്ലാ​​​ണ് കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ദ്ധ​​​തി​​​യെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നു​​​വെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല 40 ശ​​​ത​​​മാ​​​നം ചെ​​​ല​​​വ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​യി​​​ൽ കെ​​​ട്ടി​​​വെ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന് ഒ​​​രു വ​​​ർ​​​ഷം 1600 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​വു​​​ന്ന​​​ത്. ഈ ​​​ബി​​​ല്ലി​​​ൽ​​നി​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​​ന്മാ​​​റ​​​ണം. രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള യു​​​ദ്ധ​​​പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണു ബി​​​ൽ. ഇ​​​ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്ന് കേ​​​ര​​​ള​​​മാ​​​ണ്.


- എം.​​​ബി. രാ​​​ജേ​​​ഷ് (ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി)

K-Rail Survey

രാ​​​ജ്യം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കും

സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി എ​​​ന്ന പേ​​​രി​​​നോ​​​ട് എ​​​ന്ത് മാ​​​ത്രം വി​​​രോ​​​ധ​​​വും ഗാ​​​ന്ധി​​​യ​​​ൻ ആ​​​ശ​​​യ​​​ങ്ങ​​​ളോ​​​ട് എ​​​ത്ര​​​മാ​​​ത്രം അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യും ഭീ​​​തി​​​യു​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്ന് ഗാ​​​ന്ധി​​​ജി​​​യു​​​ടെ പേ​​​ര് വെ​​​ട്ടി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി. വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും വി​​​ദ്വേ​​​ഷ​​​ത്തി​​​ന്‍റെ​​​യും വെ​​​റു​​​പ്പി​​​ന്‍റെ​​​യും രാ​​ഷ്‌​​ട്രീ​​​യം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​ഘ്പ​​​രി​​​വാ​​​റി​​​നു ഗാ​​​ന്ധി​​​യു​​​ടെ സ്നേ​​​ഹ​​​രാ​​ഷ്‌​​ട്രീ​​​​യ​​​മോ അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ വ്യാ​​​പ്തി​​​യോ മ​​​ന​​​സി​​​ലാ​​​കി​​​ല്ല. രാ​​ഷ്‌​​ട്രീ​​​പി​​​താ​​​വി​​​ന്‍റെ ഘാ​​​ത​​​ക​​​ർ ഗാ​​​ന്ധി​​​ജി​​​യു​​​ടെ പേ​​​രി​​​നെ​​​യും ഓ​​​ർ​​​മ​​​ക​​​ളെ​​​യും ഭ​​​യ​​​ക്കു​​​ന്നു.

നെ​​​ഹ്റു​​​വി​​​ന്‍റെ, ഇ​​​ന്ദി​​​ര ഗാ​​​ന്ധി​​​യു​​​ടെ, രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള എ​​​ത്ര​​​യോ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പേ​​​ര് മാ​​​റ്റി. രാ​​​ജ്യം ത​​​ങ്ങ​​​ളു​​​ടേ​​​ത് മാ​​​ത്ര​​​മാ​​​ണെ​​​ന്ന് സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര പോ​​​രാ​​​ട്ട​​​ങ്ങ​​​ളെ ഒ​​​റ്റു​​​കൊ​​​ടു​​​ത്ത പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ ശ്ര​​​മം. എ​​​ന്നാ​​​ൽ, കോ​​​ണ്‍​ഗ്ര​​​സും അ​​​തി​​​ന്‍റെ നേ​​​താ​​​ക്ക​​​ളും ഇ​​​ന്ത്യ​​​യു​​​ടേ​​​താ​​​യി​​​രു​​​ന്നെ​​​ന്ന് ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ മ​​​റ​​​ക്ക​​​രു​​​ത്.

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്ന് മ​​​ഹാ​​​ത്മാ​​​വി​​​ന്‍റെ പേ​​​രു വെ​​​ട്ടി​​​യാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​സ്മൃ​​​തി​​​യി​​​ലാ​​​കു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​വ​​​ർ വി​​​ഡ്ഢി​​​ക​​​ളു​​​ടെ സ്വ​​​ർ​​​ഗ​​​ത്തി​​​ലാ​​​ണ്. കേ​​​ന്ദ്ര നീ​​​ക്ക​​​ത്തെ രാ​​​ജ്യം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കും.


- പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

K-Rail Survey

സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ ത​​​ക​​​ര്‍ക്കും

കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ ത​​​ക​​​ര്‍ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് മ​​​ഹാ​​​ത്മാ ​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് പ​​​ക​​​രം മ​​​റ്റൊ​​​രു പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. ​​​മ​​​ഹാ​​​ത്മാ ​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ല്‍ വേ​​​ത​​​നം മു​​​ഴു​​​വ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രാ​​​ണ് ന​​​ല്‍കി​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ത് റ​​​ദ്ദാ​​​ക്കി ഗാ​​​ന്ധി​​​ജി​​​യു​​​ടെ പേ​​​രും ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള ബി​​​ല്‍ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ പ​​​ദ്ധ​​​തി​​​ ന​​​ട​​​ത്തി​​​പ്പി​​​നു​​​ള്ള 40 ശ​​​ത​​​മാ​​​നം പ​​​ണം സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ക​​​ണ്ടെ​​​ത്തേ​​​ണ്ടി വ​​​രും. നി​​​ല​​​വി​​​ല്‍ 90 ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രും 10 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​മാ​​​ണ് തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി ഒ​​​ഴി​​​കെ മ​​​റ്റു രാ​​​ഷ്ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ള്‍ ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ ദു​​​ര്‍ബ​​​ല​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ഗൂ​​​ഢോ​​​ദ്ദേ​​​ശ‍്യ​​​മാ​​​ണി​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​ത്.

 -ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി

 

K-Rail Survey

പാ​​​തി​​​യോ​​​ളം പേർക്ക് ജോ​​​ലി ന​​​ഷ്ടപ്പെടും

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. പു​​​തി​​​യ ബി​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​തി​​​യോ​​​ളം തൊ​​​ഴി​​​ലു​​​റ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കും.

ഇ​​​ന്ത്യ​​​യി​​​ലെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് പ​​​ട്ടി​​​ണി തു​​​ട​​​ച്ചു മാ​​​റ്റി​​​യ, ഓ​​​രോ തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ​​​യും വീ​​​ട്ട​​​മ്മ​​​മാ​​​രു​​​ടെ​​​യും കൈയി​​​ൽ പ​​​ണ​​​മെ​​​ത്തി​​​ച്ച് അ​​​വ​​​രു​​​ടെ ജീ​​​വി​​​ത സ്വ​​​പ്ന​​​ങ്ങ​​​ൾ​​​ക്കു നി​​​റം പ​​​ക​​​ർ​​​ന്ന ഏ​​​റ്റ​​​വും ആ​​​ശ​​​യ​​​സ​​​ന്പ​​​ന്ന​​​മാ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ പേ​​​ര് നീ​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, ആ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ന്തഃ​​സ​​​ത്ത​​ത​​​ന്നെ ന​​​ശി​​​പ്പി​​​ച്ച് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​തി​​​ൽനി​​​ന്നും പു​​​റ​​​ത്താ​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു പു​​​തി​​​യ ബി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.


- ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

Tags : UDF LDF protest Employment law discriminatory

Recent News

Up