x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമയുടെ ക്രൂരത; സമരവുമായി ഹോട്ടലുടമയും കുടുംബവും, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി


Published: February 20, 2026 02:53 PM IST | Updated: February 20, 2026 02:53 PM IST

കൊച്ചി: ഇരുമ്പനത്ത് ഹോട്ടല്‍ ഒഴിപ്പിക്കാനായി സ്ഥലം ഉടമ മണ്ണ് അടിച്ചതായി പരാതി. ഹോട്ടലിന് മുന്നില്‍ സമരം ആരംഭിച്ച് നടത്തിപ്പുകാരായ വരാപ്പുഴ സ്വദേശികളായ ദമ്പതികള്‍. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ എടിഎഎഫ് അരമന മള്‍ട്ടി കുസീന്‍ റസ്റ്ററന്‍റിന് മുന്നിലാണ് മണ്ണ് ഇറക്കിയിരിക്കുന്നത്.

കെട്ടിട നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത ഹോട്ടലിന്‍റെ ഓടുകളും ഇളക്കി നിലത്തിട്ട് പൊട്ടിച്ച രീതിയിലാണ്. ഹോട്ടലിന് മുന്നിലാണ് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത രീതിയില്‍ മണ്ണ് ഇറക്കിയിട്ടുള്ളത്. ജൂണ്‍ വരെ വാടക നല്‍കാന്‍ സ്ഥലം ഉടമ സമയം അനുവദിച്ചിരുന്നു.

എന്നാല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഹോട്ടല്‍ പൊളിച്ച് നീക്കാനാണ് സ്ഥലം ഉടമയുടെ നീക്കം എന്നാണ് ഹോട്ടലുടമ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റവന്യു ഉദ്യോഗസ്ഥര്‍ എത്തി നികുതി അടയ്ക്കാത്തതിനാല്‍ നോട്ടീസ് പതിച്ചത്.

മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും പണം അടക്കാത്തതിനാല്‍ സ്ഥാപനം അടച്ചു പൂട്ടി സീല്‍ ചെയ്യുന്നുവെന്നാണ് നോട്ടീസിലുള്ളത്. 41,794 രൂപയാണ് നികുതിയായി അടക്കാനുള്ളത്. നോട്ടീസ് പതിച്ചപ്പോള്‍ തന്നെ നികുതി അടക്കാന്‍ തയാറായെങ്കിലും സമ്മതിച്ചില്ല എന്നും ഹോട്ടലുടമ ആരോപിക്കുന്നുണ്ട്.

Tags : Landlord hotel Protest

Recent News

Up