Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Literature

നി​ല​ന്പൂ​രി​ന്‍റെ ക​ഥാ​കാ​ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ


നി​ല​ന്പൂ​രി​ന്‍റെ ക​ഥാ​കാ​ര​ൻ
പ​ത്ത​നം​തി​ട്ട​യി​ൽ

 

പത്ത​നം​തി​ട്ട: പു​സ്ത​ക​ത്താ​ളി​ലാ​ക്കി​യ ഒ​രു ക​ഥാ​കാ​ര​ൻ പ​ത്ത​നം​തി​ട്ട​യി​ലു​ണ്ട്.
അ​ര നൂ​റ്റാ​ണ്ടി​ലേ​റെ നി​ല​മ്പൂ​രു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധ​ത്തി​ൽ എം.​എം. ജോ​സ​ഫ് ത​യാ​റാ​ക്കി​യ നി​ലി​ന്പ​യു​ടെ ഊ​ര് എ​ന്ന പു​സ്ത​കം 2017 ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. നി​ല​മ്പൂ​രി​ന്‍റെ പ്രാ​ദേ​ശി​ക ച​രി​ത്രം പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
നി​ര​വ​ധി ച​രി​ത്ര പൈ​തൃ​ക​ങ്ങ​ൾ സ്വ​ന്ത​മാ​യു​ള്ള നി​ല​മ്പൂ​ർ ദേ​ശ​ത്തി​ന്‍റെ ക​ഥ​ക​ൾ ഈ ​ഗ്ര​ന്ഥ​ത്തി​ലൂ​ടെ വി​വ​രി​ക്കു​ന്നു. നി​ല​മ്പൂ​ർ കോ​വി​ല​കം, ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശം, ആ​ദി​വാ​സി​ക​ൾ, നാ​ട്ടി​ട​വ​ഴി​ക​ളി​ലൂ​ടെ ചൂ​ളം​വി​ളി​ച്ചു പാ​യു​ന്ന ക​രി​വ​ണ്ടി​യു​ടെ ച​രി​ത്രം, തി​രു​വി​താം​കൂ​റി​ൽ നി​ന്നു​മു​ള്ള കു​ടി​യേ​റ്റം, നി​ല​മ്പൂ​ർ തേ​ക്ക്, ജ​ന്തു​സ​സ്യ വൈ​വി​ധ്യം ഇ​വ​യെ​ല്ലാം ഈ ​പു​സ്ത​ക​ത്തി​ലു​ണ്ട്.
1968ൽ ​മൂ​ന്നാ​മ​ത്തെ വ​യ​സി​ലാ​ണ് എം.​എം. ജോ​സ​ഫ് ബ​ന്ധു​വി​ന്‍റെ കു​ടി​യേ​റ്റ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ദ്യ​മാ​യി നി​ല​മ്പൂ​രി​ലെ​ത്തു​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​വും ഇ​വി​ടെ​യാ​യി​രു​ന്നു. ഭാ​ര്യ ദീ​ർ​ഘ​കാ​ലം നി​ല​മ്പൂ​രി​ലെ മൂ​ത്തേ​ടം പി​എ​ച്ച്സി​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കി. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും നി​ല​ന്പൂ​രി​ലാ​യി​രു​ന്നു.
പ​ത്ത​നം​തി​ട്ട മേ​ക്കൊ​ഴൂ​രി​ലാ​ണ് സ്ഥി​ര​താ​മ​സ​മെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ നി​ല​മ്പൂ​രി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടേ​തു​മാ​യ വീ​ടു​ക​ളി​ലേ​ക്കു പോ​കാ​റു​ണ്ട്. നാ​ട്ടി​ലു​ള്ള കൂ​ട്ടു​കാ​രെ​യും കൂ​ട്ടി നി​ല​മ്പൂ​ർ സ​ന്ദ​ർ​ശി​ക്കാ​റു​മു​ണ്ട്. നി​ല​ന്പൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്കും എം.​എം. ജോ​സ​ഫ് പോ​യി​രു​ന്നു.
നി​ലി​മ്പ​യു​ടെ ഊ​രി​ന്‍റെ കൈ​യെ​ഴു​ത്തു​പ്ര​തി അ​ന്ന​ത്തെ നി​ല​മ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നു ന​ൽ​കി​യ​ത് ജോ​സ​ഫ് ഓ​ർ​ക്കു​ന്നു. പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ആ​ദ്യ​കോ​പ്പി മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ല​മ്പൂ​രി​ലു​ള്ള വ​സ​തി​യി​ലെ​ത്തി കൈ​മാ​റി​യി​രു​ന്നു.
അ​റി​യ​പ്പെ​ടു​ന്ന പാ​വ​നാ​ട​ക പ​രി​ശീ​ല​ക​നും ദി​ന​വി​ജ്ഞാ​ന​കോ​ശം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൃ​തി​ക​ളു​ടെ ര​ച​യി​താ​വു​മാ​ണ് എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ർ. ദി​ന​വി​ജ്ഞാ​ന​കോ​ശം പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. വ​ർ​ഷ​ത്തി​ലെ ഓ​രോ ദി​ന​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ൾ ക്രോ​ഡീ​ക​രി​ച്ചു പു​റ​ത്തി​റ​ക്കി​യ പു​സ്ത​കം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

Literature

ഇൻ്റർനാഷണൽ ബുക്കർ സമ്മാനം 2025 'ഹാർട്ട് ലാംപി'ന്; കന്നഡയ്ക്ക് ആഗോള അംഗീകാരം

2025-ലെ ഇൻ്റർനാഷണൽ ബുക്കർ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. ദീപ ഭാസ്തിയാണ് ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ഒരു ഇന്ത്യൻ ഭാഷയിൽ നിന്നുള്ള പുസ്തകത്തിന് ഈ prestigious പുരസ്കാരം ലഭിക്കുന്നത് ഏറെ അഭിമാനകരമായ നിമിഷമാണ്.

മെയ് 20-ന് ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതം മനോഹരമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ശക്തമായ ആഖ്യാനവും സാമൂഹിക പ്രതിബദ്ധതയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.

ലക്ഷക്കണക്കിന് രൂപയും പുരസ്കാരവും ഗ്രന്ഥകാരിയും വിവർത്തകയും പങ്കിടും. മലയാളം ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് ഈ പുസ്തകം ഉടൻ വിവർത്തനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കന്നഡ സാഹിത്യത്തിന് ആഗോളതലത്തിൽ കൂടുതൽ വായനക്കാരെ നേടിക്കൊടുക്കും.

Literature

ബുക്കർ സമ്മാനം 2025: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആര് നേടും?

അന്താരാഷ്ട്ര സാഹിത്യ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന 2025-ലെ ബുക്കർ സമ്മാനത്തിനുള്ള അന്തിമ പട്ടിക (Shortlist) പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരുടെ ആറു നോവലുകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ് ഇത്തവണത്തെ തിരഞ്ഞെടുക്കപ്പെട്ട കൃതികൾ.

പുതിയ രചനാ ശൈലികളും നൂതനമായ ആഖ്യാനങ്ങളും കൊണ്ട് ശ്രദ്ധേയമായ നോവലുകളാണ് പട്ടികയിൽ ഇടം നേടിയത്. ബ്രിട്ടീഷ്, അമേരിക്കൻ എഴുത്തുകാർക്കൊപ്പം ആഫ്രിക്കൻ, ഏഷ്യൻ വംശജരായ എഴുത്തുകാരും ഇത്തവണ പട്ടികയിലുണ്ട്. സാഹിത്യ വിമർശകരും വായനക്കാരും തമ്മിൽ വിജയിയെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്.

സെപ്റ്റംബർ അവസാനവാരത്തോടെ ലണ്ടനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് വിജയിയെ പ്രഖ്യാപിക്കും. ലോക സാഹിത്യത്തിന് പുതിയ ദിശാബോധം നൽകുന്ന പുസ്തകങ്ങൾക്ക് ബുക്കർ സമ്മാനം ലഭിക്കുന്നത് പതിവാണ്.

Latest News

Up