x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്താം​ത​രം തു​ല്യ​താ വിജയികൾക്ക് സ്വീ​ക​ര​ണം ന​ൽ​കി


Published: January 29, 2026 06:27 AM IST | Updated: January 29, 2026 06:27 AM IST

ചെ​ങ്ങ​ളാ​യി: കേ​ര​ള സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ചെ​ങ്ങ​ളാ​യി ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താ​മു​ദ​യം പ​ഠി​താ​ക്ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. 35 പേ​രാ​ണ് ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. 72 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി. അ​മ്മു​ക്കു​ട്ടി, പി.​വി. രാ​ജ​ൻ, എം.​വി. ബി​ന്ദു, സാ​ക്ഷ​ര​താ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ കെ.​വി. ജ​നാ​ർ​ദ​ന​ൻ, കെ.​എം. ശോ​ഭ​ന, സെ​ക്ര​ട്ട​റി കെ.​യു. ഹ​രി​കൃ​ഷ്ണ​ൻ, സാ​ക്ഷ​ര​താ പ്രേ​ര​ക് എം.​വി. ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഠി​താ​ക്ക​ളാ​യ പി. ​ലീ​ല, സി. ​ച​ന്ദ്ര​മ​തി എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags : nattu visheshsam 10th Class Winners

Recent News

Up