x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ‌​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡുകളുടെ ന​വീ​ക​ര​ണ​ത്തി​ന് 14 കോ​ടി


Published: February 3, 2026 01:05 AM IST | Updated: February 3, 2026 01:05 AM IST

തൃ​ശൂ​ർ: തൃ​ശൂ​ർ, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട കെ‌​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഉ​ത്ത​ര​വി​റ​ങ്ങി. തൃ​ശൂ​ർ സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഏ​ഴു​കോ​ടി, ഇ​രി​ങ്ങാ​ല​ക്കു​ട ഓ​പ്പ​റേ​റ്റിം​ഗ് യൂ​ണി​റ്റി​ൽ പു​തി​യ ബ​സ് ബേ​യും മു​ക​ളി​ൽ ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കാ​ൻ മൂ​ന്നു കോ​ടി, ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​ന് നാ​ലു​കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ വ​ക​യി​രു​ത്തി​യാ​ണ് ഉ​ത്ത​ര​വ്.

തൃ​ശൂ​രി​ൽ ര​ണ്ട​ര​ക്കോ​ടി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വും ഉ​ട​ൻ ഇ​റ​ങ്ങു​മെ​ന്നാ​ണു വി​വ​രം. ന​വ​കേ​ര​ള സ​ദ​സി​ലെ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണു തു​ക അ​നു​വ​ദി​ക്കു​ന്ന​തെ​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തൃ​ശൂ​ർ സ്റ്റാ​ൻ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു​ള്ള ത​റ​ക്ക​ല്ലി​ട​ൽ ഈ​മാ​സം അ​വ​സാ​നം ന​ട​ത്തി​യേ​ക്കും.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച സ്റ്റാ​ൻ​ഡ് പൊ​ളി​ക്ക​ൽ എ​ഴു​പ​തു ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ന​വീ​ക​ര​ണ​ത്തി​നു​ള്ള രൂ​പ​രേ​ഖ നേ​ര​ത്തേ പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് അ​ട​ക്കം പി​ന്നീ​ടു കൂ​ട്ടി​ച്ചേ​ർ​ത്തു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ബ​സു​ക​ൾ​ക്ക് ഒ​രു​വ​ശ​ത്തും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ൾ മ​റു​വ​ശ​ത്തും പ്ര​വേ​ശ​ന​ക​വാ​ടം ഒ​രു​ക്കും. പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​വും നി​ർ​മാ​ണം.

ചാ​ല​ക്കു​ടി ബ​സ് ടെ​ർ​മി​ന​ലി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക്, താ​മ​സ​സൗ​ക​ര്യം, ക​ട​മു​റി​ക​ൾ, ക്ലോ​ക്ക് റൂം, ​കാ​ന്‍റീ​ൻ, ഫീ​ഡിം​ഗ് റൂം, ​ശു​ചി​മു​റി​ക​ൾ എ​ന്നി​വ അ​ട​ക്ക​മു​ള്ള ബ​ഹു​നി​ല ബ​സ് ടെർ​മി​ന​ൽ സ​ജ്ജ​മാ​ക്കാ​നാ​ണു പ​ദ്ധ​തി. 14,000 ച​തു​ര​ശ്ര അ​ടി​യാ​യി​രി​ക്കും വി​സ്തീ​ർ​ണം.

അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, മ​ല​ക്ക​പ്പാ​റ ഉ​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​വി​ടെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​നും പ​ദ്ധ​തി നി​ർ​ദേ​ശ​മു​ണ്ട്. മൂ​ന്നു പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം കെ‌എ​സ്ആ​ർ​ടി​സി​ക്കാ​ണെ​ങ്കി​ലും നി​ർ​മാ​ണ-​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ്.

Tags : 14 crore nattuvishesham local news

Recent News

Up