മന്നം സമാധിദിനത്തില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കായി കാത്തുനില്ക്കുന്നവര്.
ചങ്ങനാശേരി: മന്നംജയന്തി സമ്മേളനത്തിനായി കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക നേതൃനിര പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഒഴുകിയെത്തി. രാവിലെമുതല്‍ മന്നംസമാധി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും ജയന്തി സമ്മേളനത്തിലും പങ്കെടുത്തത് ജനസാഗരമാണ്.
കാസര്‍ഗോഡു മുതല്‍ പാറശാലവരെയുള്ള വിവിധ താലൂക്കു യൂണിയനുകളില്‍നിന്നുള്ള ആയിരക്കണക്കിനു സമുദായ പ്രതിനിധികള്‍ ആവേശത്തോടും ബഹുമാനത്തോടുംകൂടി നായര്‍ സമുദായ ആസ്ഥാനത്തേക്ക് ഒഴുകിയത്തെിയപ്പോള്‍ പെരുന്ന അക്ഷരാര്‍ഥത്തില്‍ ഉത്സവപ്രതീതിയിലായി.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്, മന്ത്രിമാരായ കെ.ബി. ഗണേഷ്കുമാര്, കടന്നപ്പള്ളി രാമചന്ദ്രന്, നിയമസഭാ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.കെ. രാഘവന്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, എന്‍.കെ. പ്രേമചന്ദ്രന്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ഉമാ തോമസ്, ജോബ് മൈക്കിള്‍, പി.സി. വിഷ്ണുനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍, അനൂപ് ജേക്കബ്, ടി.സിദ്ധിഖ്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ചങ്ങനാശേരി നഗരസഭാചെയര്‍മാന്‍ ജോമി ജോസഫ്, കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, മുന്‍ഗവര്‍ണര്‍മാരായ പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ ചെയര്മാന് സണ്ണി തോമസ്, ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, അഡ്വ.എസ്. സുരേഷ്, എം.ടി. രമേശ്, പി.സി. ജോര്‍ജ്, വിവിധ രാഷ്ട്രീകക്ഷി നേതാക്കളായ കെ. മുരളീധരന്, വി.എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്, ജോസഫ് എം.പുതുശേരി, പാലോട് രവി, വര്‍ക്കല കഹാര്‍, കെ.എസ്. ശബരീനാഥ്, വി.ജെ. ലാലി, ഷോണ്‍ ജോര്‍ജ്, ലിജിന്‍ലാല്‍, എന്‍.ഹരി, എന്‍.പി. കൃഷ്ണകുമാര്‍, പി.എന്‍. നൗഷാദ്, മാത്യൂസ് ജോർജ്, ചലച്ചിത്രതാരം കൃഷ്ണപ്രസാദ് തുടങ്ങി നിരവധി പേരാണ് പുഷ്പാര്‍ച്ചനയിലും സമ്മേളനത്തിലും പങ്കെടുത്തത്.