x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ 2085 വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍​


Published: November 28, 2025 05:52 AM IST | Updated: November 28, 2025 05:52 AM IST

ആല​പ്പു​ഴ: ജി​ല്ല​യി​ല്‍ 2085 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ സ​ജ്ജ​മാ​ക്കു​മെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.


ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 1802 പോ​ളിം​ഗ് ന​ഗ​ര​സ​ഭ​ക​ളി​ല്‍ 283 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലും ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ന് നി​യോ​ഗി​ക്കു​ക. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കും.


വോ​ട്ടെ​ടു​പ്പ് സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നും വോ​ട്ടെ​ടു​പ്പി​നുശേ​ഷം അ​വ തി​രി​കെ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ജി​ല്ല​യി​ലെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടേ​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ന​ഗ​ര​സ​ഭ​ക​ളു​ടേ​തി​ന് അ​ത​ത് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​ണ് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.


വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​തും ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ബ്ലോ​ക്കു​ക​ളി​ലേ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടെ​ടു​പ്പ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം ന​വം​ബ​ര്‍ 28, 29, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.


കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ള്‍, ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്‍ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍, ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ്, ചേ​ര്‍​ത്ത​ല ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ല്‍ ഗ​വ. ബോ​യ്സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ എ​ന്നി​വ​യാ​ണ് ന​ഗ​ര​സ​ഭ​ക​ളി​ലെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍.


എ​ന്‍എ​സ് എ​സ് കോ​ള​ജ്, പ​ള്ളി​പ്പു​റം(​തൈ​ക്കാ​ട്ടു​ശേരി ബ്ലോ​ക്ക്), ടി ​ഡി ഹൈ​സ്കൂ​ള്‍ തു​റ​വൂ​ര്‍(​പ​ട്ട​ണ​ക്കാ​ട്), ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് (​ക​ഞ്ഞി​ക്കു​ഴി), ക​ല​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (​ആ​ര്യാ​ട്), അ​മ്പ​ല​പ്പു​ഴ ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (​അ​മ്പ​ല​പ്പു​ഴ), ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (​ച​മ്പ​ക്കു​ളം), മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (​വെ​ളി​യ​നാ​ട്), ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് (​ചെ​ങ്ങ​ന്നൂ​ര്‍), ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര ടി.​കെ. മാ​ധ​വ മെ​മ്മോ​റി​യ​ല്‍ കോ​ളേ​ജ് (​ഹ​രി​പ്പാ​ട്), മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് ഹോ​ഡ്ജ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (​മാ​വേ​ലി​ക്ക​ര), നൂ​റ​നാ​ട് സെ​ന്‍റ് ജോ​സ്ഫ്സ് കോ​ണ്‍​വന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ള്‍ (ഭ​ര​ണി​ക്കാ​വ്), മു​തു​കു​ളം വൊ​ക്േ​ഷ​ണ​ല്‍ ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (​മു​തു​കു​ളം) എ​ന്നി​വ​യാ​ണ് ബ്ലോ​ക്ക​ത​ല വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ​ര​ങ്ങ​ള്‍.

Tags : local nattuvishesham polling

Recent News

Up