മകര സംക്രമദിനത്തിൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്ന വാദ്യസേവ.
ഗുരുവായൂർ: മകരസംക്രമ ദിനത്തിൽ കണ്ണന്റെ സന്നിധിയിൽ 25 വാദ്യ കലാകാരന്മാരുടെ വാദ്യ സേവ.
തരുവെങ്കിടം ദേശ പറയോടനുബന്ധിച്ച് ദീപാരാധനയ്ക്കുശേഷം വാദ്യ കലാകാരന്മാരായ ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു, ഗുരുവായൂർ കമൽനാഥ്, ഗുരുവായൂർ അജി, ശശികണ്ണത്ത്, ഗോകുൽ ഗുരുവായൂർ, ഉണ്ണികൃഷ്ണൻ അരികന്നിയൂർ, ദാസൻ എടവന , ഗുരുവായൂർ സുരേഷ്, പട്ടിക്കാട് സന്തോഷ് എന്നിവർ നേതൃത്വം നൽകി.
തിരുവെങ്കിടം ക്ഷേത്രഭാരവാഹികളായ ശശി വാറണാട്ട്, ഇ. രാജു , ബാലൻ വാറണാട്ട്, ഹരി കൂടത്തിങ്കൽ, ശിവൻ കണിച്ചാടത്ത് എന്നിവർനേതൃത്വം നൽകി.