x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്ക്


Published: February 18, 2026 07:08 AM IST | Updated: February 18, 2026 07:08 AM IST

പൂ​വ​ത്തൂ​ര്‍ എ​ല്‍​എം​എ​സ് എ​ല്‍​പിഎസിലെ ബ​സ് ക​നാ​ലി​ല്‍ വീണനി​ല​യി​ൽ

വെ​ള്ള​റ​ട: സ്‌​കൂ​ള്‍ ബ​സ് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കേ​റ്റു. പൂ​വ​ത്തൂ​ര്‍ എ​ല്‍​എം​എ​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ ബ​സാ​ണു മ​റി​ഞ്ഞ​ത്. മേ​ക്കൊ​ല്ല ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്കാ​ണു ബ​സ് മ​റി​ഞ്ഞ​ത്. ബ​സി​ല്‍ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

26 കു​ട്ടി​ക​ളും ഡ്രൈ​വ​റും ആ​യ​യും ഉ​ള്‍​പ്പെ​ടെ 28 പേ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 25 കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണ്. ഒ​രു​കു​ട്ടി​യെ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്‌​കൂ​ളി​നു സ്വ​ന്ത​മാ​യി ബ​സി​ല്ല.

ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്‌​ന​സ് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ര​ക്ഷി​താ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മോ​ട്ട​ക്കാ​വ് വാ​ര്‍​ഡി​ലെ ക​നാ​ലി​നു സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up