x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ 307 പു​തി​യ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ൾ; വ​ൾ​ന​റ​ബി​ലി​റ്റി മാ​പ്പിം​ഗ് ന​ട​ത്തും


Published: January 18, 2026 08:00 AM IST | Updated: January 18, 2026 08:00 AM IST

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ 307 പു​തി​യ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ൾ രൂ​പീ​ക​രി​ച്ച​താ​യും ഇ​തു​ൾ​പ്പെ​ടെ ആ​കെ​യു​ള്ള 2177 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ൾ​ന​റ​ബി​ലി​റ്റി മാ​പ്പിം​ഗ് ന​ട​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ അ​റി​യി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അം​ഗീ​കൃ​ത രാ​ഷ്‌ട്രീ​യ​ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

മു​ഴു​വ​ൻ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ബി​എ​ൽ​എ​മാ​രെ നി​യ​മി​ക്കാ​ൻ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. 2021ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ 1858 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളാ​യി​രു​ന്നു. ഇ​തി​ൽ 53 ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളും 132 വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1860 പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളാ​യി​രു​ന്നു. ഇ​തി​ൽ 420 ക്രി​ട്ടി​ക്ക​ൽ ബൂ​ത്തു​ക​ളും 121 വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ഴു​വ​ൻ ബൂ​ത്തു​ക​ളു​ടെ​യും ക്ര​മ​സ​മാ​ധാ​ന​നി​ല പ​രി​ശോ​ധി​ച്ച് ക്രി​ട്ടി​ക്ക​ൽ, വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ക​ൾ ക​ണ്ടെ​ത്തി മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​ട്ടി​ക തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ സ​മ​ർ​പ്പി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. വ​ൾ​ന​റ​ബി​ലി​റ്റി മാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​രു​ടെ നി​യ​മ​നം അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്താ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്‌ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, റൂ​റ​ൽ എ​സ്പി അ​നൂ​ജ് പ​ലി​വാ​ൽ, സ​ബ് ക​ള​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്ര​ഹി, ഇ​ല​ക്‌ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​കെ. ബി​നി, രാ​ഷ്‌ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, ടി.​സി. മ​നോ​ജ്, ജോ​ൺ​സ​ൺ പി. ​തോ​മ​സ്, അ​നീ​ഷ്കു​മാ​ർ, വെ​ള്ളോ​റ രാ​ജ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham polling stations

Recent News

Up