x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് 34 പേ​ർ


Published: February 9, 2026 05:15 AM IST | Updated: February 9, 2026 05:15 AM IST

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച​ത് 34 പേ​ർ. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ കു​ള​ത്തൂ​ർ ജ​യ്സിം​ഗി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഈ ​വി​വ​രം. 2024-25ൽ ​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് 67 പേ​രാ​ണ് മ​രി​ച്ച​ത്.

ആ​ന ആ​ക്ര​മ​ണ​ത്തി​ൽ 19 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ട്ടു​പ​ന്നി, ക​ടു​വ, കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്നു വീ​തം ആ​ളു​ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞു. മ​റ്റി​നം വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 11 പേ​രു​ടെ മ​ര​ണം. കാ​ട്ടാ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളി​ൽ 15 എ​ണ്ണം വ​ന​മേ​ഖ​ല​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​തി​ൽ 13 പേ​ർ ആ​ദി​വാ​സി​ക​ളാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ 2016-17 മു​ത​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 2011 മു​ത​ൽ 2025 വ​രെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ 1,549 മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചു. 1,158 പേ​ർ പാ​ന്പു​ക​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഏ​ക​ദേ​ശം 16,000 കി​ലോ​മീ​റ്റ​ർ വ​നാ​തി​ർ​ത്തി​യു​ണ്ട്. ഇ​തി​ൽ 4,000 കി​ലോ​മീ​റ്റ​ർ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളാ​ണ്.

വ​ന​മേ​ഖ​ല​യി​ൽ 1,000 ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ക അ​സാ​ധ്യ​മാ​ണ്. ശ​രി​യാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യാ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ തോ​ത് പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യും. 2024ൽ ​വന്യമൃ​ഗ ആക്രമണം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 36 അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചു.

28 റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം ​സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളും 28 പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടെ 30 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി വ​ന്യ​ജീ​വി ആ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നും മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Up