കൊച്ചി: പെരുമ്പടപ്പ് വൈലോപ്പള്ളി ലൈനില്‍ 40 ഓളം വീട്ടുകാര്‍ക്ക് കുടിവെള്ളം നിഷേധിക്കുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് കേസെടുത്ത് അധികൃതരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും കൊച്ചി കോര്പറേഷന് സെക്രട്ടറിയും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മലിനജലവും ഉപ്പും കലര്‍ന്ന വെള്ളമാണ് പൈപ്പിലൂടെ ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പണം കൊടുത്താണ് പ്രദേശവാസികള്‍ കുടിവെള്ളം വാങ്ങുന്നത്. വീട്ടില്‍ പൈപ്പ് കണക്ഷനുണ്ടെങ്കിലും കഞ്ഞി വയ്ക്കാന്‍ വെള്ളം പണം കൊടുത്ത് വാങ്ങണം. അമൃത് പദ്ധതി പ്രകാരം മിക്കാവാറും വീടുകളില്‍ പൈപ്പ് കണക്ഷനുണ്ടെങ്കിലും വെള്ളം കിട്ടാനില്ല.
പൈപ്പ് ചോരുന്നത് കാരണമാണ് കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതെന്ന് പറയുന്നുണ്ടെങ്കിലും പൈപ്പ് എവിടെയാണ് ചോരുന്നതെന്ന് കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇടക്കൊച്ചി സ്വദേശിനി സജ്ന യേശുദാസിന്റെ നേതൃത്വത്തില്‍ 95 പേര് ഒപ്പിട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
Tags : Human Rights Commission Local News Nattuvishesham Ernakulam