അഗ്നിശമനസേന ചെമ്പന്തൊട്ടി ടൗണിലെ ആൽമരത്തിൽ പിടിച്ച തീ അണക്കുന്നു.
ചെന്പന്തൊട്ടി: ചെമ്പന്തൊട്ടി ടൗണിലെ ആല്മരത്തിന് തീപിടിച്ചു. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ (ഗ്രേഡ്) കെ.വി. സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നഗരസഭാ കൗണ്‍സിലര്‍ എന്‍.വി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ആല്‍മരം ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്.
നേരത്തെ അപകടഭീഷണി ഉയര്‍ത്തിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ ആലിന്റെ പരിസരത്ത് ചിലര്‍ മാലിന്യങ്ങള്‍ കത്തിച്ചിരുന്നു. അതില്‍ നിന്ന് പുകഞ്ഞ് തീപിടിച്ചതാണെന്നാണ് സൂചന. സമീപത്ത് ഇലക്ട്രിക് ലൈനും ബാങ്ക് കെട്ടിടവുമൊക്കെ ഉണ്ടായിരുന്നു. സേനാംഗങ്ങളായ എം. ഷിജില്‍കുമാര്‍, സി. അഭിനേഷ്, എസ്. അജിത്ത്, സി.രാഹുല്‍, ഹോംഗാര്‍ഡ് കെ.സജീന്ദ്രന് എന്നിവരും കൗണ്‍സിലര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തീയണക്കാന്‍ സഹായിച്ചു.
Tags : banyan tree nattuvishasham local news