പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃപാലയ സ്കൂളിലെ വിദ്യാർഥികളുടേയും കുടുംബാംഗങ്ങളുടേയും നേതൃത്വത്തിൽ നടത്തിയ സ്നേഹ സംഗമം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചത്തംഗം ഗീത കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, ടി.യു. ഷിബു, സിബിച്ചൻ കരിക്കേടത്ത്, ലിയോ ജോസ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു. സ്നേഹസംഗമത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. മോട്ടിവേഷൻ ക്ലാസിന് റിട്ട. എസ്പി പ്രിൻസ് ഏബ്രഹാം നേതൃത്വം നൽകി.
Tags : nattu vishesham friendship gathering