കട്ടപ്പന നഗരസഭയിൽ ഹരിതകർമസേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും സ്നേഹസംഗമം നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: കട്ടപ്പന നഗരസഭയിൽ ഹരിതകർമസേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നഗരസഭാ തലത്തിലെ വിവര വിജ്ഞാന വ്യാപന പ്രവർത്തനത്തിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. നഗരസഭാ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ഭരണസമിതി പ്രഥമ പരിഗണന നൽകുമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു.
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രജനി മുഖ്യാതിഥിയായിരുന്നു. ഗ്രൂപ്പ് ചർച്ച , സംഘാംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ, ടീം അംഗങ്ങളെ ആദരിക്കൽ, മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രവർത്തകർക്ക് പ്രത്യേക ആദരം, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ നടത്തി. പരിപാടിയിൽ വിവിധ വാർഡുകളിലെ കൗൺസിലർമാരും പങ്കെടുത്തു.
Tags : A friendship nattuvishasham local news