ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസ് പരിസരത്തുനിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല.
കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാന്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്.
പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലിയെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പിന്നീട് കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.
Tags : Local News Nattuvishesham Ernakulam