x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഴു​കും​പാ​റ​യി​ല്‍ ക​ടു​വ ആ​ടു​ക​ളെ ആ​ക്ര​മി​ച്ചു


Published: January 7, 2026 01:53 AM IST | Updated: January 7, 2026 01:53 AM IST

ക​ടു​വ ആ​ടു​ക​ളെ ആ​ക്ര​മി​ച്ച മെ​ഴു​കും​പാ​റ​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രീ​ഷ് ഗു​പ്ത​യും സം​ഘ​വും സ​ന്ദ​ർ​ശി​ക്കു​ന്നു.

തെ​ങ്ക​ര: മെ​ഴു​കും​പാ​റ ഓ​ലി​ക്ക​ല്‍ മോ​ഹ​ന​ന്‍റെ ആ​ടു​ക​ളെ ക​ടു​വ ആ​ക്ര​മി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ മെ​ഴു​കും​പാ​റ അ​ട്ടി പ്ര​ദേ​ശ​ത്തൂ മേ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ട് ആ​ടു​ക​ളെ ക​ടു​വ ആ​ക്ര​മി​ച്ച​ത്.

ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ഗു​രു​ത​ര​മാ​ണ് ആ​ടു​ക​ളു​ടെ അ​വ​സ്ഥ. മോ​ഹ​ന​ന്‍റെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ചാ​ണ് ആ​ടി​നെ ക​ടു​വ ആ​ക്ര​മി​ച്ച​ത്. പ്ര​ദേ​ശം ജ​ന​വാ​സമേ​ഖ​ല​യാ​ണ്. ഇ​തി​നു​മു​മ്പ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​സ്ഥ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രീ​ഷ് ഗു​പ്ത സ​ന്ദ​ര്‍​ശി​ച്ചു.

ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ചെ​യ്തു. ആ​ടി​ന്‍റെ ഉ​ട​മ മോ​ഹ​ന​നു സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ക, അ​ട്ടി പ്ര​ദേ​ശ​ത്ത് ദ്രു​ത​ക​ര്‍​മ​സേ​ന​യു​ടെ നീ​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ജ​ന​വാ​സ മേ​ഖ​ല​യി​ലെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടു​ക, സി​സി​ടി​വി സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​റി​യി​ച്ചു.

ക​ടു​വ​യെ പി​ടി​ക്കാ​ന്‍ കൂ​ട് സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ വ​നം​വ​കു​പ്പി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ഗി​രീ​ഷ് ഗു​പ്ത മു​ന്ന​റി​യി​പ്പു ന​ൽ​കി.

Tags : Mezhukumpara. nattuvishasham local news

Recent News

Up