കുമരകം: കുമരകം-ചേർത്തല റോഡിൽ ബാങ്ക്പടിക്കു സമീപം സ്വകാര്യ ബസിനു പിന്നിൽ മിനിലോറിയിടിച്ച് അപകടം . ഇന്നലെ രാവിലെ 7.45 നായായിരുന്നു സംഭവം. കോട്ടയത്തുനിന്ന് ചേർത്തലയ്ക്ക് സർവീസ് നടത്തുന്ന ആര്യൻ എന്ന സ്വകാര്യ ബസിനു പിന്നിലാണ് മിനിലോറി ഇടിച്ചത്.
ബാങ്ക്പടി സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം പിന്നാലെയെത്തിയ മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഗ്ലാസുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും ആർക്കും ഗുരുതര പരിക്കുകളില്ല.
Tags : local nattuvishesham crashed