x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു


Published: January 24, 2026 11:16 PM IST | Updated: January 24, 2026 11:16 PM IST

വ​ട​ക്ക​ഞ്ചേ​രി: തൃ​ശൂ​ർ വ​ട​ക്കേ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു. ചെ​റു​കു​ന്നം പ​രേ​ത​നാ​യ നാ​കു​ണ്ണി​യു​ടെ മ​ക​ൻ സു​നി​ൽ​കു​മാ​ർ (ക​ണ്ണ​പ്പ​ൻ 50) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സു​നി​ൽ​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ൽ​കു​മാ​റി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​ണ്. അ​മ്മ: ക​മ​ലം.

ഭാ​ര്യ: ക​വി​ത (യൂ​ണി​വേ​ഴ്സ​ൽ സ്റ്റീ​ൽ​സ്, വ​ട​ക്ക​ഞ്ചേ​രി). മ​ക്ക​ൾ: ആ​തി​ര, ആ​ദി​ത്യ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഭാ​ഷ് ബാ​ബു (സി​എ​സ് സി ​സെ​ന്‍റ​ർ, ക​ണി​യ​മം​ഗ​ലം), സ്മി​ത.

Tags : Accident death sunilkumar death Bike accident

Recent News

Up