തൊടുപുഴ: അവക്കാഡോ കൃഷി കേരളത്തിൽ വ്യാപിപ്പിക്കുന്നതിനു ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കുമെന്നു ചെയർമാൻ അഡ്വ. ബിജു പറയന്നിലം പറഞ്ഞു. കാഡ്സ് വില്ലേജ് സ്ക്വയറിൽ നടന്ന അവക്കാഡോ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് വാലി ഇന്റർനാഷണൽ സെന്റർ അവക്കാഡോയുടെ വിവിധ ഇനങ്ങൾ, കൃഷിരീതി, പരിപാലനം, രോഗകീട, പ്രതിരോധമാർഗങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കർഷകർക്ക് ആവശ്യമായ സഹായം നൽകും.
എക്സോട്ടിക് ഫ്രൂട്ട്സ് ക്യഷികളുടെ സാധ്യതകളെക്കുറിച്ച് 2020-ലെ ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റി അവാർഡ് ജേതാവ് ജോമി മാത്യുവും, അവക്കാഡോ കൃഷി രീതികളെക്കുറിച്ച് രാഷ്ട്രപതിയുടെ ഇന്നോവേഷൻ അവാർഡ് ജേതാവായ ജോസി കൊച്ചുകുടിയും ക്ലാസുകൾ നയിച്ചു.
അവക്കാഡോ ഫാർമേഴ്സ് ക്ലബിന്റെ ആദ്യ അംഗത്വം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ സ്വീകരിച്ചു. മികച്ച ഫ്രൂട്ട്സ് കർഷകരെ സംഗമത്തിൽ ആദരിച്ചു. ഫ്രൂട്ട്സ് വാലി മാനേജർമാരായ ബിനു മണ്ണൂർ, സജി വടക്കേൽ, അനുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : local nattuvishesham avocado