x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​ന് ആ​ശ്വാ​സ​മാ​യി; കു​റ്റി​ല്ലം പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു


Published: February 1, 2026 04:42 AM IST | Updated: February 1, 2026 04:42 AM IST

പാ​ലാ: മീ​ന​ച്ചി​ല്‍, മു​ത്തോ​ലി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കു​റ്റി​ല്ലം പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച 70 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് മാണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബി സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ പ്രി​ന്‍​സ് ഓ​ട​യ്ക്ക​ല്‍, സ​രി​ത ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.

മീ​ന​ച്ചി​ല്‍ തോ​ടി​ന് കു​റു​കെ​യു​ള്ള ഈ ​പാ​ല​ത്തി​ന് പ​റ​യാ​ന്‍ ഒ​രു നാ​ടി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യു​ണ്ട്. 1992ന് ​മു​ന്‍​പ് നാ​ട്ടു​കാ​ര്‍ സ്വ​ന്തം നി​ല​യി​ല്‍ നി​ര്‍​മി​ച്ച ഒ​രു ത​ടി​പ്പാ​ല​മാ​യി​രു​ന്നു ഏ​ക യാ​ത്രാ​മാ​ര്‍​ഗം. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ജീ​വ സ​ഹ​ക​ര​ണ​ത്തോ​ടെ 1992ല്‍ ​മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു ജെ​ആ​ര്‍​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് നി​ല​വി​ലെ പാ​ലം നി​ര്‍​മി​ച്ച​ത്.

33 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ഈ ​പാ​ലം ഇ​പ്പോ​ള്‍ അ​തീ​വ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. വീ​തി കു​റ​ഞ്ഞ നി​ല​വി​ലെ പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​തും പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടു​കാ​ര്‍ ഒ​ന്നി​ച്ച് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് അ​ഞ്ചു വ​ര്‍​ഷം മു​ന്‍​പാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍​നി​ന്നു​ള്ള സാ​ങ്കേ​തി​കാ​നു​മ​തി​ക​ള്‍ ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം മൂ​ലം പ​ദ്ധ​തി നീ​ണ്ടു​പോ​യി. നാ​ട്ടു​കാ​ര്‍ രൂ​പീ​ക​രി​ച്ച പാ​ലം നി​ര്‍​മാ​ണ ക​മ്മി​റ്റി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലെ ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​പാ​ല​മെ​ന്നും സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ൽ ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ 15 അ​ടി വീ​തി​യി​ലാ​ണ് പു​തി​യ പാ​ലം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു നി​ര്‍​മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി മാ​ത്യു ത​കി​ടി​യേ​ല്‍, ക​ണ്‍​വീ​ന​ര്‍ സു​മോ​ദ് വ​ള​യ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags : nattu vishesham Kutillam Bridge rebuilt

Recent News

Up