x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; നടപടിയില്ല


Published: February 14, 2026 06:31 AM IST | Updated: February 14, 2026 06:31 AM IST

മല​യി​ൻ​കീ​ഴ്: മ​ല​യി​ൻ​കീ​ഴ്-​കാ​ട്ടാ​ക്ക​ട റോ​ഡി​ൽ ക​ന​റാ ബാ​ങ്കി​ന് സ​മീ​പ​ത്തെ ജ്വല്ല​റി​ക്ക് മു​ന്നി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി പ്ര​ദേ​ശ​ത്താ​കെ വെ​ള്ള​ക്കെ​ട്ട്. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴി​ച്ചി​ട്ട പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്.​ സം​ഭ​വം ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

മ​ല​യി​ൻ​കീ​ഴ്-​ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ൽ മൂ​ന്നി​ട​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.​റോ​ഡി​ൽ വാ​ട്ട​ർ അ​ഥോറിറ്റി പൈ​പ്പ് കു​ഴി​ച്ചി​ട്ട ഭാ​ഗ​ത്ത് മെ​റ്റ​ൽ ഇ​ടു​ന്ന​തി​നാ​യി വീ​ണ്ടും കു​ഴി​ച്ച​താ​ണ് പ​ല​യി​ട​ത്തും പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണം.​വാ​ട്ട​ർ അ​ഥോറിറ്റി അ​ധി​കൃ​ത​രെ​ത്തി ഈ ​ഭാ​ഗ​ത്തെ ചോ​ർ​ച്ച മാ​റ്റി​യെ​ങ്കി​ലും അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു.​പൈ​പ്പ് സ്ഥാ​പി​ച്ച​തി​ലെ അ​പാ​ക​ത​യാ​ണ് പൈ​പ്പ് പൊ​ട്ടാ​ൻ കാ​ര​ണം.​ പൈ​പ്പ് സ്ഥാ​പി​ക്കു​മ്പോ​ഴും പൈ​പ്പ് ക​ണ​ക്ട് ചെ​യ്യു​മ്പോ​ഴും വാ​ട്ട​ർ അഥോറിറ്റി എ​ൻ​ജി​നിയ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്.​

അ​ണ​പ്പാ​ട്-​ചീ​നി​വി​ള റോ​ഡി​ലെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ടി​ട്ടും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ഈ റോ​ഡി​ലു​ടെ കാ​ൽ​ന​ട​പോ​ലും സാ​ദ്ധ്യ​മാ​കാ​ത്ത​വി​ധം പൊ​ടി​പ​ട​ല​വും പൈ​പ്പ് പൊ​ട്ട​ലും പ​തി​വാ​ണ്. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു​ള്ള കു​ഴി​യെ​ടു​പ്പി​ൽ യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. പൈ​പ്പു​ക​ൾ പൊ​ട്ടി​യ​ത് വാ​ട്ട​ർ അ​ഥോറിറ്റിയെ അ​റി​യി​ച്ചാ​ലും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടാ​കും ക​രാ​റു​കാ​രെ​ത്തി പൈ​പ്പ് ചോ​ർ​ച്ച അ​ട​യ്ക്കു​ന്ന​ത്.

മ​ല​യി​ൻ​കീ​ഴ്-​ഊ​രൂ​ട്ട​മ്പ​ലം റോ​ഡി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​ളി​യോ​ട്ടു​കോ​ണം ച​ർ​ച്ചി​ന് മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടാ​ണ് ചോ​ർ​ച്ച മാ​റ്റി​യ​ത്. മ​ല​യി​ൻ​കീ​ഴ്-​പാ​പ്പ​നം​കോ​ട് റോ​ഡി​ലും പൈ​പ്പ് പൊ​ട്ടി മാ​സ​ങ്ങ​ളോ​ളം കു​ടി​വെ​ള്ളം പാ​ഴാ​യി​രു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up