x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന​പ്ര സ്വ​ദേ​ശി യുവാവ് വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു


Published: February 15, 2026 05:55 AM IST | Updated: February 15, 2026 05:55 AM IST

അ​മ്പ​ല​പ്പു​ഴ: ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​യ പു​ന്ന​പ്ര സ്വ​ദേ​ശി വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വ​ട്ട​ക്കാ​ട്ട് വീ​ട്ടി​ൽ അ​ശോ​ക​ൻ - ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ൻ കു​മാ​ർ (33) ആ​ണ് മ​രി​ച്ച​ത്.

പി​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ടാ​യ കു​ട്ട​മം​ഗ​ല​ത്ത് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു പോ​യി തി​രി​കെ ഇ​ന്ന​ലെ രാ​വി​ലെ പു​ന്ന​പ്ര​യ്ക്കു മ​ട​ങ്ങാ​നാ​യി മീ​ന​പ്പ​ള്ളി പാ​ട​ശേ​ഖ​ര വ​ര​മ്പി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ൾ ചാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് യു​വാ​വ് ചാ​ലി​ൽ വീ​ണു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. പു​ളി​ങ്കു​ന്ന് പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സി​വി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യിരുന്നു. ഭാ​ര്യ: ഹ​രി​ത (മും​ബൈ)

Tags : nattu vishesham young man died

Recent News

Up