x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു


Published: December 10, 2025 10:48 PM IST | Updated: December 10, 2025 10:48 PM IST

മേ​ലൂ​ർ: ബൈ​ക്കി​ല്‍ ടോ​റ​സ് ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മേ​ലൂ​ര്‍ പൂ​ലാ​നി പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍ ശ​ശി​യു​ടെ മ​ക​ന്‍ ജി​ഷ്ണു(29)​ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ല്‍ ജി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പൂ​ലാ​നി മു​ക്കം​മ്പി​ള്ളി വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ(29) പ​രി​ക്കു​ക​ളോ​ടെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ മാ​രാം​കോ​ട് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കേ​ക്ക് നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ത്തി​ന് പോ​കു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ഷ്ണു ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: അം​ബി​ക. സ​ഹോ​ദ​ര​ന്‍: വി​ഷ്ണു.

Tags : vehicle accident undergoing treatment

Recent News

Up