x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി എ​സി റോ​ഡ്


Published: February 12, 2026 05:38 AM IST | Updated: February 12, 2026 05:38 AM IST

ച​ന്പ​ക്കു​ളം: ഉ​ദ്ഘാട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് എ​സി റോ​ഡ്. 24.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 13 മീ​റ്റ​ർ വീ​തി​യി​ലും എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​റു​ക​ളും 12 പാ​ല​ങ്ങ​ളും 65ഓ​ളം ക​ലു​ങ്കു​ക​ളും ഒ​ക്കെ​യാ​യി. മ​ണി​മ​ല​യാ​ർ, പ​മ്പാ​ന​ദി, പ​മ്പ​യു​ടെ കൈ​വ​ഴി​യാ​യ പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യ്ക്ക് കു​റു​കെ യ​ഥാ​ക്ര​മം കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്ന​വി​ട​ങ്ങ​ളി​ൽ വ​ലി​യ പാ​ല​ങ്ങ​ളു​ണ്ട്.

650 കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി​യാ​ണ് പു​ന​ർനി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ഇ​ട്ടതെ​ങ്കി​ലും  ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ബ​ജ​റ്റ്  ഏ​ക​ദേ​ശം 880 കോ​ടി രൂ​പ ക​വി​യും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രി​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​ർ.

പു​ന​രു​ദ്ധാ​ര​ണം എ​വി​ടെ വ​രെ?

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ഇ​പ്പോ​ൾ ന​ട​ത്തി​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് ഈ ​റോ​ഡ്  പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന ചി​ല ഇ​ട​ങ്ങ​ളി​ൽ അ​വ ഒ​ഴി​വാ​ക്കി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ല. 

മ​ഴ​പെ​യ്താ​ൽ മ​ണി​ക്കൂ​റു​ക​ൾ വെ​ള്ളം റോ​ഡി​ൽത​ന്നെ നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല സ്ഥ​ല​ത്തും നി​ല​നി​ല്ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും റോ​ഡി​നേക്കാ​ൾ ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ബോ​ക്സ് ഓ​ട​ക​ൾ സ്ഥാ​പി​ച്ച് അ​വ​യി​ലേ​ക്ക് റോ​ഡി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കി ക​ള​യാ​നാ​ണ് പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ മ​ഴ ക​ഴി​യു​മ്പോ​ഴും തൂ​മ്പ​യും പാ​ര​യു​മാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ദ്വാ​ര​ങ്ങ​ൾ വ​ലു​താ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന ക​രാ​റു​കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്.

വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളും ന​ട​പ്പാ​ത​യും ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം യ​ഥാ​സ​മ​യം ഒ​ഴു​കി​മാ​റി​ല്ല. വ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ഇ​ത് പാ​ർ​ക്കിം​ഗി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ന്നു. വ​ശ​ത്ത് വി​ശാ​ല​മാ​യ ക​നാ​ലു​ണ്ടാ​യി​രി​ക്കേയാ​ണ് ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി അ​ശാ​സ്ത്രീ​യ​മാ​യി  ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​വും ഒ​ഴു​കി​ല്ല, വാ​ഹ​ന പാ​ർ​ക്കിം​ഗും സാ​ധി​ക്കി​ല്ല.  

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് ദേ​ശീ​യ​പാ​ത വ​രെ പു​ന​ർ​നി​ർ​മി​ക്കു​ന്ന എ​സി റോ​ഡ് കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ഗ​താ​ഗ​ത​ത്തി​ന് പു​തി​യ മാ​നം ന​ല്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ റോ​ഡി​ന്‍റെ ഡി​സൈ​നെ​പ്പ​റ്റി​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

കു​ട്ട​നാ​ട്ടി​ലെ നീ​രൊ​ഴു​ക്കി​നെ ഈ ​റോ​ഡ് നി​ർ​മാ​ണം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ പൂ​ർ​ണ​മാ​യും തു​റ​ന്നി​രു​ന്നെ​ങ്കി​ൽ എ​സി റോ​ഡ​നു തെ​ക്കു ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടി​നും പ്ര​ള​യ​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​നും ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു. എ​സി റോ​ഡ്  പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് റോ​ഡി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി​മാ​റി​യി​രു​ന്ന വെ​ള്ളം ഇ​നി റോ​ഡി​ന് തെ​ക്കു ഭാ​ഗ​ത്തു മാ​ത്ര​മാ​യി കെ​ട്ടി​ക്കി​ട​ക്കും. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ഇ​നി എ​സി  റോ​ഡി​ന് വ​ട​ക്കും എ ​സി റോ​ഡി​നു തെ​ക്കും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

യാ​ത്ര​യ്ക്ക് വേ​ഗ​ത കൈ​വ​രു​മ്പോ​ഴും പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ​ക്ക് തീ​രെ ഉ​യ​ര​മി​ല്ലാ​ത്ത​ത് അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തും. ഇ​പ്പോ​ൾ ത​ന്നെ റോ​ഡി​ന് വ​ശ​ത്തെ ന​ട​പ്പാ​ത​ക​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​ർ കൈ​യേ​റി​യി​രി​ക്കു​ന്ന​ത് റോ​ഡ് പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്ന​തോ​ടെ വ​ർ​ധിക്കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്ക​മി​ട്ട, എം​സി റോ​ഡി​നെ​യും ദേ​ശീ​യ പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗം തീ​ർ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ് ഉ​ദ്ഘാട​നം ന​ട​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

എ​സി​ റോ​ഡ്: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​നം

ച​ന്പ​ക്കു​ളം: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ൾ 1951ലെ​ടു​ത്ത വി​പ്ല​വ​ക​ര​മാ​യൊ​രു തീ​രു​മാ​ന​മാ​യി​രു​ന്നു കോ​ട്ട​യ​ത്തെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ച​ങ്ങ​നാ​ശേ​രി​യെ​യും തു​റ​മു​ഖ ന​ഗ​ര​മാ​യ ആ​ല​പ്പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റോ​ഡ് നി​ർ​മി​ക്കു​ക​യെ​ന്ന​ത്. അ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​വും ച​ങ്ങ​നാ​ശേ​രി​യു​ടെ പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന കെ.​എം. കോ​ര​യു​ടെ ആ​ശ​യ​ത്തി​ൽ രൂ​പം കൊ​ണ്ട​താ​ണ് ഇ​ന്ന് കാ​ണു​ന്ന എ​സി (ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി) റോ​ഡ്.

തി​രു​ക്കൊ​ച്ചി​യി​ലെ അ​ന്ന​ത്തെ ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ വൈ​ദ്യ​നാ​ഥ അ​യ്യ​രാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. എ​സി​ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു മു​ൻ​പ് ആ​ല​പ്പു​ഴ​യും ച​ങ്ങ​നാ​ശേ​രി​യും ത​മ്മി​ലും, കോ​ട്ട​യ​വും ആ​ല​പ്പു​ഴ​യും ത​മ്മി​ലും ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മ​ണി​മ​ല​യാ​ർ, പ​മ്പ​യാ​ർ, പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം ​കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എന്നിവി​ട​ങ്ങ​ളി​ൽ  ക​ട​ത്ത് സൗ​ക​ര്യ​ത്തോ​ടെ, ച​ങ്ങ​നാ​ശേ​രി​യി​ലെ പെ​രു​ന്ന​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ന് സ​മീ​പ​ത്ത് അവസാനി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ് രൂ​പ​ക​ല്പ​ന ന​ട​ത്തി​യ​പ്പോ​ൾ അ​തൊ​രു പ​രാ​ജ​യ​മാ​കു​മെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​ട്ട​നാ​ടി​നെ അ​ടു​ത്ത​റി​ഞ്ഞി​രു​ന്ന ഭ​ക്ഷ്യ-​കൃ​ഷി- ധ​ന​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കെ.​എം. കോ​ര കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്താ​തെ​യാ​ണ് ഈ ​റോ​ഡ്  നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ടി​ന് പ​ക​രം വ​ട്ടിപ്പുു​ല്ലു​വ​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്തി.

കൃ​ഷി​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റോ​ഡി​ന് വ​ശ​ങ്ങ​ളി​ൽ മെ​തി​ക്ക​ള​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്താ​ണ് എ​സി റോ​ഡ് നി​ർ​മി​ച്ച​ത്.  ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി മ​ഹാ​രാ​ജാ​വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നി​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് കൊ​ണ്ടു​വ​ന്ന​ത്. അ​തി​നാ​ൽ ഈ ​നി​ല​ങ്ങ​ൾ​ക്ക് വി​ല കൊ​ടു​ക്കേ​ണ്ടിവ​ന്നി​ല്ല.  

പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് വ​രെ 12 പാ​ല​ങ്ങ​ൾ, ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ ക​ലി​ങ്കു​ക​ൾ, മ​ണി​മ​ല​യാ​റി​നെ​യും, പ​മ്പ​യാ​റി​നെ​യും ബ​ന്ധി​പ്പി​ച്ച് പെ​രു​ന്ന​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന  എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി​യി​ൽ പൂ​ക്കൈ​ത​യാ​റ്റി​ൽ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ന്ന് ക​നാ​ൽ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്ത​ത്.

എ​സി ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സ യോ​ഗ്യ​മാ​യ ചി​റ​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന​തും റോ​ഡ് നി​ർ​മി​ച്ച​വ​രു​ടെ ഭാ​വ​ന​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​യി​രു​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത വെ​റും കൃ​ഷി​യി​ട​ങ്ങ​ളി​ല​ടെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ നി​ന്നാ​ണ് എ​സി കോ​ള​നി എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തന്നെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഒ​രു പ്ര​ദേ​ശ​മാ​യി എ​സി റോ​ഡി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ മാ​റി​യെ​ങ്കി​ൽ അ​ത് ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ്. കി​ട​ങ്ങ​റ​യി​ലും നെ​ടു​മു​ടി​യി​ലും പ​ള്ളാ​ത്തു​രു​ത്തി​യി​ലും ക​ട​ത്തു​ക​ൾ​ക്കു പ​ക​രം വ​ലി​യ പാ​ല​ങ്ങ​ൾ വ​ന്ന​ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന്‍റെ വേ​ഗ​ത പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധിപ്പി​ച്ചു.

Tags : nattu vishesham AC Road inauguration

Recent News

Up