x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോടെ ക​ര​മാ​ർഗ​മു​ള്ള ക​ണ്ടെ​യ്ന​ർ നീ​ക്കം ല​ക്ഷ്യംവ​ച്ച് അ​ദാ​നി ഗ്രൂ​പ്പ് അധി​കൃ​ത​ർ


Published: November 5, 2025 06:09 AM IST | Updated: November 5, 2025 06:09 AM IST

വി​ഴി​ഞ്ഞം: അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോടെ ക​ര​മാ​ർ​ഗ​മു​ള്ള ക​ണ്ടെ​യ്ന​ർ നീ​ക്കം ല​ക്ഷ്യം വ​ച്ച് അ​ദാ​നി ഗ്രൂ​പ്പ​് അധി​കൃ​ത​ർ. അ​തി​നാ​യി കോ​വ​ളം - കാ​രോ​ട് ബൈ​പ്പാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന തു​റ​മു​ഖ റോ​ഡി​ന്‍റെ അ​വ​സാ​ന ഘ​ട്ട​പ്പ​ണി​ക​ൾ ധൃ​ത​ഗ​തി​യി​ലാ​ക്കി.

ബൈ​പ്പാ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ നി​ര​പ്പാ​ക്ക​ൽ, വീ​തി​കൂ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളാ​ണ് വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഒ​രു ക​ണ്ടെ​യ്ന​ർ ക​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ലു​ള്ള ഒ​രു റോ​ഡ് പൂ​ർ​ത്തി​യാ​യി കാ​ണാ​ൻ വി​ഴി​ഞ്ഞ​ത്തു​കാ​രു​ടെ നീ​ണ്ട പ​ത്തു വ​ർ​ഷ​ത്തെ​ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​വു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​രു റോ​ഡു​നി​ർ​മിക്കാ​നു​ള്ള പ​ണം പോ​ലും അ​നു​വ​ദി​ക്കാ​നി​ല്ലാ​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നു തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ​ ക​ലു​ങ്ക്ന​ട​ മു​ത​ൽ ക​ഴ​ക്കൂ​ട്ടം കാ​രോ​ട് ബൈ​പ്പാ​സി​ൽ സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന റോ​ഡ് നി​ർ​മാ​ണം അ​ദാ​നി ഗ്രൂ​പ്പി​ന് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന​താ​യാ​ണ​റി​വ്.

വി​ഴി​ഞ്ഞം - ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽനി​ന്ന് ബൈ​പ്പാ​സ് വ​രെ നീ​ളു​ന്ന 1.85 കി​ലോമീ​റ്റ​ർ പ്ര​ധാ​ന റോ​ഡ് നി​ർ​മാ​ണ​ത്തിനു തു​ട​ക്ക​ത്തി​ൽ 30 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട​തും ഉ​ദ്ദേ​ശി​ച്ച​തി​നെ​ക്കാ​ൾ നി​ർ​മാ​ണ​ത്തി​ൽ മാ​റ്റം വ​ന്ന​തും ചെലവ് ​ഇ​ര​ട്ടി​യാ​യി വ​ർ​ധിച്ചു.
അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു കേ​ടു​കാ​ര​ണം ബൈ​പ്പാ​സി​ൽ​പ്ര​വേ​ശി​ക്കു​ന്ന​തി​നും ക​ഷ്ടി​ച്ച് നൂ​റു മീ​റ്റ​ർ വ​രെ അ​ടു​ത്ത് നി​ർ​മിച്ച റോ​ഡ് പ​ണി നാ​ലു വ​ർ​ഷ​ത്തോ​ളം​സ്തം​ഭി​ച്ച് കി​ട​ന്നു. മു​ന്നോ​ട്ട്പോ​കാ​നാ​യി വേ​ണ്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തും തി​രി​ച്ച​ടി​യാ​യി. ഇ​ടു​ങ്ങി​യ സ​ർ​വീസ് റോ​ഡി​ൽ നി​ന്ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റി ബൈ​പ്പാ​സി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ റോ​ഡി​നു വീ​തി കൂ​ട്ട​ണ​മാ​യി​രു​ന്നു.

ഇ​തി​നു വേ​ണ്ട തു​ച്ഛ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ക​ഴി​ഞ്ഞു​ള്ള റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 2013-​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ 2015 മു​ത​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ണ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​തി​ജീ​വ​ന സ​മ​ര​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ലും റോ​ഡ് പ​ണി​ക്ക് ത​ട​സ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ക​ട​ലി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് ഊ​റ്റം കൊ​ണ്ട സ​ർ​ക്കാ​ർ ക​ര​യി​ലെ റോ​ഡിന്‍റെകാ​ര്യം മ​റ​ന്ന​തും തി​രി​ച്ച​ടി​യാ​യി.

കൂ​ടാ​തെ​ തു​റ​മു​ഖ​ത്തി​ന്‍റെ മേ​ൽനോ​ട്ട​ച്ചുമ​ത​ല​യു​ള്ള വി​ഴി​ഞ്ഞം ഇ​ന്‍റർ​നാ​ഷ​ണ​ൽ സി​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (വി​സി​ൽ) അ​ധി​കൃ​ത​രും ക​ര​മാ​ർ​ഗ​മു​ള്ള തു​റ​മു​ഖ വി​ക​സ​നം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു. ട്ര​യ​ൽ റ​ണ്ണും ഉ​ദ് ഘാ​ട​ന​വും ക​ഴി​ഞ്ഞു​ള്ള ഒ​ന്ന​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ 560-ഓ​ളം ച​ര​ക്കു​ക​പ്പ​ലു​ക​ൾ വ​ഴി​ഞ്ഞ​ത്ത് വ​ന്നു പോ​യി. ഇ​തു​വ​ഴി പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തോ​ളം ക​ണ്ടെ​യ്ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്തു. എ​ന്നാ​ൽ ക​ര​മാ​ർ​ഗം ഒ​രെ​ണ്ണം പോ​ലും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തിനു പാ​ക​ത്തി​ൽ ഒ​രു റോ​ഡ് വി​ക​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​കാത്ത​താ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യ​ത്. റിം​ഗ് റോ​ഡ്, തീ​ര​ദേ​ശ ബൈ​പാ​സ് എ​ന്നി​വ​യെ​ല്ലാം അ​ള​വ് ക​ഴി​ഞ്ഞ് നി​ർ​മാ​ണ​വും കാ​ത്ത് കി​ട​ക്കു​ക​യാ​ണ്.

പ്ര​മാ​ണ​ങ്ങ​ൾ വാ​ങ്ങി, ന​ഷ്ട​പ​രി​ഹാ​രം ഉടന്‌ ന​ൽ​കു​മെ​ന്നു​ം പറഞ്ഞുള്ള പ​റ്റി​ക്ക​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നു​പ​രി വി​ഴി​ഞ്ഞം -ബാ​ല​രാ​മ​പു​രം റോ​ഡ്, വി​ഴി​ഞ്ഞം-പ​ള്ളി​ച്ച​ൽ റോ​ഡ് ഉ​ൾ​പ്പെ​ടെ​ മേ​ഖ​ല​യി​ലെ​ ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ളു​ടെ വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ളും ക​ട​ലാ​സി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യി നി​ർ​മിക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ തയാ​റ​ല്ല. ഇ​തൊ​ന്നും​ന​ട​ത്താ​തെ​യാ​ണു വി​ഴി​ഞ്ഞം വി​ക​സ​ന കു​തി​പ്പി​ൽ എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ഇ​ട​വി​ട്ടു​ള്ള വ​ര​വ്.

Tags : Adani Group Local News Thiruvananthapuram Nattuvishesham

Recent News

Up