ചങ്ങനാശേരിയില്‍ കൂടുതല്‍ കോടതികള്‍ വേണമെന്നാവശ്യപ്പെട്ട് ദീപിക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത.
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ഒരു അഡീഷണല്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികൂടി അനുവദിച്ചുകൊണ്ട് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍നിന്ന് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിനെത്തുടര്‍ന്ന് അഭിഭാഷകരും ക്ലര്‍ക്കുമാരും സംയുക്തമായി നടത്തിവന്ന 109 ദിവസത്തെ ഐതിഹാസിക സമരത്തിന്റെ തിളക്കമാര്‍ന്ന വിജയമാണിത്.
മന്ത്രി വി.എന്‍. വാസവന്, ജോബ് മൈക്കിള്‍ എംഎല്‍എ, കെ. അനില്‍കുമാര്‍, റെജി സക്കറിയ, സി.കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചങ്ങനാശേരിയില്‍ ഒരു പുതിയ കോടതി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയത്.
Tags : Local News Nattuvishesham Kottayam