x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി; ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം


Published: December 19, 2025 07:02 AM IST | Updated: December 19, 2025 07:02 AM IST

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ക​ട​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥീ​രി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം. മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ബം​ഗ​ളൂ​രു എ​സ്ആ​ർ​ഡി​ഡി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ മൂ​ന്നു മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​ത​ൽ​ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

രോ​ഗം ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​നാ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ഫാ​മി​നു​ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​ബാ​ധി​ത​പ്ര​ദേ​ശ​മാ​യും പ​ത്തു കി​ലോ​മീ​റ്റ​ർ രോ​ഗ​നി​രീ​ക്ഷ​ണ​മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു പ​ന്നി​മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​ന്നി​ക​ളെ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഓ​ഫ് ആ​ക്‌​ഷ​ൻ പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഉ​ത്ത​ര​വ് 17 മു​ത​ൽ ജി​ല്ല​യി​ൽ നി​ല​വി​ൽ വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ദ്രു​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 


ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ജി​തേ​ന്ദ്ര കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഡീ​ന ആ​ന്‍റ​ണി, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഐ​സ​ക് സാം, ​അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​സു​ബി​ൻ കോ​ലാ​ടി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​നീ​ഷ് രാ​ജ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രാ​യ ഡോ. ​മ​നോ​ജ്, ഡോ. ​അ​നൂ​പ്, ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ അ​റ്റ​ൻ​ഡ​ന്‍റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ടീം.

​മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രി​ല്ല


പ​ന്നി​ക​ളി​ൽ​മാ​ത്രം ക​ണ്ടു​വ​രു​ന്ന ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി മ​റ്റു മൃ​ഗ​ങ്ങ​ളി​ലേ​ക്കോ മ​നു​ഷ്യ​രി​ലേ​ക്കോ പ​ക​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഐ​സ​ക് സാം ​അ​റി​യി​ച്ചു.

ക്രി​സ്മ​സ് വി​പ​ണി​യി​ലും‍ ആ​ശ​ങ്ക


തൃ​ശൂ​ര്‍: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ വി​പ​ണി ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി​യു​ടെ ആ​ശ​ങ്ക​യി​ലെ​ന്നു വ്യാ​പാ​രി​ക​ള്‍. പാ​ല​ക്കാ​ടും എ​രു​മ​പ്പെ​ട്ടി​യി​ലെ ക​ട​ങ്ങോ​ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക്രി​സ്മ​സ് വി​ഭ​വ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​മാ​യ പ​ന്നി​യി​റ​ച്ചി വാ​ങ്ങാ​ന്‍ മ​ടി​ക്കു​ക​യാ​ണ് ആ​വ​ശ്യ​ക്കാ​ര്‍. സീ​സ​ണ്‍ സ​മ​യ​ത്തു​ത​ന്നെ പ​ന്നി​പ്പ​നി​ഭീ​തി​യെ​ത്തി​യ​തോ​ടെ ഇ​റ​ച്ചി​വ്യാ​പാ​രം ഇ​ടി​ഞ്ഞെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. കു​ടും​ബ​വി​രു​ന്നു​ക​ളി​ലെ വി​ഭ​വ​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് പ​ല​രും പ​ന്നി​യി​റ​ച്ചി ഒ​ഴി​വാ​ക്കി.


ഇ​റ​ച്ചി​വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്കു വ​ന്‍ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​റോ​ടെ കു​തി​ച്ചു​യ​ര്‍​ന്ന പ​ന്നി​വി​ല്പ​ന മൊ​ത്ത​മാ​യി ഇ​ടി​ഞ്ഞെ​ന്ന് കി​ഴ​ക്കേ​കോ​ട്ട​യി​ലെ ഇ​റ​ച്ചി​വ്യാ​പാ​ര സ്ഥാ​പ​ന​മു​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഒ​രു ദി​വ​സം മു​പ്പ​തു​കി​ലോ പ​ന്നി​യി​റ​ച്ചി വി​റ്റു​പോ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ പ​ര​മാ​വ​ധി ര​ണ്ടു കി​ലോ ഇ​റ​ച്ചി​യാ​ണ് വി​ല്‍​ക്കു​ന്ന​ത്.

പ​ത്തു കി​ലോ​യി​ല്‍ താ​ഴെ ഇ​റ​ച്ചി മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സ്റ്റോ​ക്ക് വ​യ്ക്കു​ന്ന​ത്. അ​തു​പോ​ലും വി​റ്റു​പോ​കാ​ത്ത​തു ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. കി​ലോ​യ്ക്കു 420 രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന പ​ന്നി​യി​റ​ച്ചി വി​ല 300 ആ​യി താ​ഴ്ത്തി​യി​ട്ടും വാ​ങ്ങാ​ന്‍ ആ​ളി​ല്ല. പ​ന്നി​ക്കു​പ​ക​രം താ​റാ​വ്, കോ​ഴി ഇ​റ​ച്ചി​യി​ലേ​ക്ക് ആ​വ​ശ്യം ചു​രു​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ പ​ല​യി​ട​ത്തും വി​ല്പ​ന​ശാ​ല​ക​ളി​ല്‍ ഇ​തേ അ​നു​ഭ​വം​ത​ന്നെ​യാ​ണെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ശ​ക്ത​ന്‍ മാ​ര്‍​ക്ക​റ്റി​ലും പ​ന്നി​യി​റ​ച്ചി​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ കു​റ​ഞ്ഞു.


രോ​ഗം മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രി​ല്ലെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടും പ​ന്നി​പ്പ​നി പ​ല​രി​ലും ഭീ​തി​യു​ണ്ടാ​ക്കു​ക​യാ​ണ്. ഈ ​മ​നോ​ഭാ​വ​മാ​ണ് വി​ല്പ​ന​യെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന​ത്.

 

പ​ന്നി​ക​ളു​ടെ ദ​യാ​വ​ധം ന​ട​പ്പി​ലാ​ക്കി


എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് മ​ണ്ടം​പ​റ​മ്പി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഫാ​മു​ക​ളി​ൽ പ​ന്നി​ക​ളു​ടെ ദ​യാ​വ​ധം ന​ട​പ്പി​ലാ​ക്കി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ​യും ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള്ളിം​ഗ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.


മ​ണ്ടം​പ​റ​മ്പ് പ്ര​ദേ​ശ​ത്തെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള അ​ഞ്ച് ഫാ​മു​ക​ളി​ലെ മു​ന്നൂ​റി​ല​ധി​കം പ​ന്നി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കു​ന്ന​ത്. എ​പ്പി​ഡ​മി​ക് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ആ​ർ.​ആ​ർ.​ടി പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​ത്. ഫാ​മു​ക​ളി​ൽ​ത​ന്നെ സം​സ്ക​രി​ച്ചു.


ചൊ​വ്വാ​ഴ്ച​യാ​ണ് പ​ന്നി​ക​ൾ​ക്കു പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. കു​ന്നം​കു​ളം അ​സി. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​സു​ബി​ൻ കോ​ലാ​ടി, സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​നീ​ഷ് രാ​ജ്, ഡോ. ​മ​നോ​ജ് തെ​റ്റ​യി​ൽ, ഡോ. ​അ​നൂ​പ് ജി​യോ ജോ​സ്, ഡോ. ​സാം എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham African swine fever

Recent News

Up