x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര​ശേ​രി​ക്ക് പി​ന്നാ​ലെ കൊ​ടി​യ​ത്തൂ​രി​ലും മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി മ​ര​വി​പ്പി​ച്ചു


Published: February 16, 2026 05:28 AM IST | Updated: February 16, 2026 05:28 AM IST

മു​ക്കം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കേ കോ​ൺ​ഗ്ര​സി​ന് നി​ർ​ണ്ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷം.​മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ഐ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളെ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ജി​ല്ല കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ നീ​ക്ക​മാ​ണ് പ​ല മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളി​ലും വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​ക്കി​യ​ത്. എ ​ഗ്രൂ​പ്പി​ന് വ​ലി​യ സ്വാ​ധീ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഐ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രി​ക്കു​ന്ന​ത്.
മു​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​ക്ക് കീ​ഴി​ലു​ള്ള മു​ക്കം ന​ഗ​ര സ​ഭ, കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ, കൂ​ട​ര​ഞ്ഞി എ​ന്നീ നാ​ല് മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും എ ​ഗ്രൂ​പ്പി​നാ​യി​രു​ന്നു.

കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ഹ​രി​ദാ​സ​ൻ പ​ര​പ്പി​ലി​നെ നി​യ​മി​ച്ച​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് വ​ലി​യ എ​തി​ർ​പ്പു​ണ്ടാ​വു​ക​യും പ​രാ​തി​ക​ൾ ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ 3 ദി​വ​സം ക​ഴി​ഞ്ഞ് 13ന് ​ക​മ്മ​റ്റി മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ര​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി​യും മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് സ​മാ​ൻ ചാ​ലു​ളി​യെ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച് 47 അം​ഗ മ​ണ്ഡ​ലം ക​മ്മ​റ്റി രൂ​പീ​ക​രി​ച്ച​ങ്കി​ലും ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ പ്ര​സി​ഡ​ന്‍റി​നെ നി​ല​നി​ർ​ത്തി ക​മ്മ​റ്റി മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു ​ഡി എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​മു​ൾ​പ്പെ​ടെ ഐ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക്ക് ന​ൽ​കി​യ നീ​ക്ക​മാ​ണ് കാ​ര​ശ്ശേ​രി​യി​ൽ പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്.​കൊ​ടി​യ​ത്തൂ​രി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​ജ ടോം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി ഹ​രി​ദാ​സ​ൻ പ​ര​പ്പി​ൽ എ​ന്ന​യാ​ളെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ച​ത് .എ​ന്നാ​ൽ ഫെ​ബ്രു​വ​രി 13 നു ​മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടെ​ന്നു കാ​ണി​ച്ചാ​ണ് മ​ര​വി​ച്ച​ത് . നി​ല​വി​ൽ ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ടി. അ​ഷ്റ​ഫി​നാ​ണ് ചു​മ​ത​ല.

മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​നീ​ർ ഗോ​ത​മ്പ റോ​ഡി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ങ്കി​ലും അ​ത് ന​ൽ​കാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. നി​യ​മ സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടു​റ​പ്പോ​ടെ പ​ര​മാ​വ​ധി സീ​റ്റു​ക​ൾ നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ഡി​എ​ഫ് മു​ന്നേ​റു​മ്പോ​ഴാ​ണ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Up