നർക്കിലക്കാട്: പടന്നക്കാട് കാർഷിക കോളജിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പരിപാടികളുടെ ഭാഗമായി നർക്കിലക്കാട് ചുള്ളി ഫാമിൽ അഗ്രോ ക്ലിനിക്കും കാർഷിക ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
കൃഷിയിലെ അക്കാദമിക് സിദ്ധാന്തങ്ങൾ പ്രായോഗികമായ കൃഷിയിട സാഹചര്യങ്ങളിൽ വിലയിരുത്തി. കമുക്, തെങ്ങ്, കൊക്കോ തുടങ്ങിയ വിളകളിലെ വിവിധ രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും ചർച്ച ചെയ്തു.
കൃഷിയിടത്തിൽ നിന്നും വിവിധ സാമ്പിളുകൾ ശേഖരിച്ചു. കാർഷിക കോളജിലെ അധ്യാപകരും ശാസ്ത്രജ്ഞരുമായ ഡോ. സജീഷ്, ഡോ. എ.എസ്. അഞ്ജലി, ഡോ. കെ.വി. സുമിയ, ഡോ. സൈനമോൾ കുര്യൻ എന്നിവർ നേതൃത്വം നൽകി. നിരവധി കർഷകരും പരിപാടിയിൽ പങ്കെടുത്ത് സംശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിച്ചു.
Tags : nattu vishesham Agro clinic organized