രാമപുരം എഎച്ച്എൽപി സ്കൂൾ വിദ്യാർഥികൾ വിവിധ തരം കേക്കുകൾ പ്രദർശനത്തിന് ഒരുക്കിയപ്പോൾ.
രാമപുരം: നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗ പ്രവർത്തനത്തിന്റെ ഭാഗമായി എഎച്ച്എൽപി സ്കൂൾ വിദ്യാർഥികൾ കേക്ക് നിർമാണ ഫെസ്റ്റ് നടത്തി. ഓരോ കുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ തന്നെ തയാറാക്കിയ വിവിധതരം കേക്ക് വിഭവങ്ങളാണ് സ്കൂളിൽ പ്രദർശനത്തിനായി ഒരുക്കിയത്.
വ്യത്യസ്ത രൂപകല്പനകളും രുചിവൈവിധ്യവും നിറഞ്ഞ കേക്കുകൾ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾക്ക് തെളിവായി. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമായി.
Tags : Local News Nattuvishesham Malappuram