x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഡി​എം​കെ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു


Published: February 12, 2026 06:13 AM IST | Updated: February 12, 2026 06:13 AM IST

കോ​യ​മ്പ​ത്തൂ​ർ: കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് വ​ള​പ്പി​ലു​ള്ള വി​ക്ടോ​റി​യ ഹാ​ളി​ൽ മേ​യ​ർ രം​ഗ​നാ​യ​കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൗ​ൺ​സി​ലി​ന്‍റെ പ്ര​ത്യേ​ക ​യോ​ഗം ന​ട​ന്നു. യോ​ഗ​ത്തി​നു​മു​മ്പ് വെ​ള്ളാ​ളൂ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​രം പ്ര​ധാ​ന വി​ഷ​യ​മാ​യി ഉ​ന്ന​യി​ച്ച് എ​ഐ​എ​ഡി​എം​കെ കൗ​ൺ​സി​ല​ർ​മാ​രാ​യ ര​മേ​ശ്, ഷ​ർ​മി​ള, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ വാ​യ തു​ണി​കൊ​ണ്ടു മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.

ഇ​തി​നുശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ച്ച പ്ര​ഭാ​ക​ര​ൻ വെ​ള്ളാ​ളൂ​ർ മാ​ലി​ന്യ​ക്കൂ​മ്പാ​രപ്ര​ശ്നം സ​ർ​ക്കാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം എ​ഐ​എ​ഡി​എം​കെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞു. ചി​ല സ്ഥ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും കോ​യ​മ്പ​ത്തൂ​രി​ൽ നി​ർ​മി​ച്ച റോ​ഡു​ക​ൾ ന​ല്ല നി​ല​വാ​ര​മു​ള്ള​ത​ല്ലെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്തു. ഇ​തു വി​ക്ടോ​റി​യ ഹാ​ളി​നു​പു​റ​ത്ത് ഏ​റെ​നേ​രം ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.

Tags : nattu vishesham AIADMK protested

Recent News

Up