x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​കെ​ജി സ്മൃ​തി മ്യൂ​സി​യം ഉ​ട​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി


Published: January 7, 2026 01:03 AM IST | Updated: January 7, 2026 01:03 AM IST

ക​ണ്ണൂ​ർ പൈ​തൃ​കോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ടൗ​ൺ സ്ക്വ​യ​റി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ക​ണ്ണൂ​ർ: എ​കെ​ജി​യു​ടെ സ്മൃ​തി മ്യൂ​സി​യം അ​ടു​ത്ത​മാ​സം ത​ന്നെ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ടൗ​ൺ സ്ക്വ​യ​റി​ൽ ക​ണ്ണൂ​ർ പൈ​തൃ​കോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​യ്യാ​മ്പ​ല​ത്ത് മു​രു​ക്ക​ഞ്ചേ​രി കേ​ളു സ്മൃ​തി മ​ണ്ഡ​പ​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ക​ട​ന്ന​പ്പ​ള്ളി തെ​യ്യം മ്യൂ​സി​യ​ത്തി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​എ​സ്ഐ പ​ള്ളി യോ​ട് ചേ​ർ​ന്നു​ള്ള സെ​മി​ത്തേ​രി​യു​ടെ പൈ​തൃ​ക പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ച് അ​ത് സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൈ​തൃ​ക​വും ച​രി​ത്ര​വു​മെ​ല്ലാം ഗൃ​ഹാ​തു​ര​ത്വം ഉ​ണ്ടാ​ക്കു​ന്ന ആ​ശ​യ​ങ്ങ​ളാ​ണെ​ങ്കി​ലും അ​ത് വേ​ണ്ട രൂ​പ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ നാം ​ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തിയ ച​രി​ത്ര​കാ​ര​ൻ ഡോ. ​പി.​ജെ. വി​ൻ​സെ​ന്‍റ് പറഞ്ഞു. നി​ര​ന്ത​ര​മാ​യ ന​വീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട ഒ​ന്നാ​ണ് പൈ​തൃ​കം. പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കേ ണ്ട​വ​യും സ​മ്പൂ​ർ​ണ​മാ​യും സ്വീ​ക​രി​ക്കേ​ണ്ടു​ന്ന​തു​മാ​യ പൈ​തൃ​ക​ങ്ങ​ളു​മു​ണ്ടെന്നും വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു.

ക​ണ്ണൂ​ർ പൈ​തൃ​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച ച​രി​ത്ര പ്ര​ബ​ന്ധ​ങ്ങ​ളു​ടെ സം​ഗ്ര​ഹം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പി. ​ഇ​ന്ദി​ര പ്ര​കാ​ശ​നം ചെ​യ്തു. കോ​ർ​പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​രി​ത്ര​കാ​ര​ൻ ഡോ. ​പി.​ജെ. വി​ൻ​സെ​ന്‍റ്പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ, ശൗ​ര്യ​ച​ക്ര പി.​വി. മ​നേ​ഷ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

മ്യൂ​സി​യം, മൃ​ഗ​ശാ​ല വ​കു​പ്പ് ഡ​യ​റ​ക്ട​ർ മ​ഞ്ജു​ളാ​ദേ​വി, മ്യൂ​സി​യം വ​കു​പ്പ് സൂ​പ്ര​ണ്ട് പി.​എ​സ്. പ്രി​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രും പ്ര​കാ​ശ് ഉ​ള്ള്യേ​രി​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച 'ദ്വ​യ-​രാ​ഗ​താ​ള വി​സ്‌​മ​യ​വും അ​ര​ങ്ങേ​റി.

Tags : AKG Memorial nattuvishasham local news

Recent News

Up