ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷ പ്രസംഗം നടത്തുന്നു.
ആലങ്ങാട്: പത്ത് വർഷക്കാലം കൊണ്ട് നാലര ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ സർക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കം ചെന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച പട്ടയ മിഷനിലൂടെ നിരവധിയായ ജനങ്ങളുടെ ആകുലതകൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. ഇതിനോടകം 628 വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തീകരിക്കുകയും 400 വില്ലേജ് ഓഫീസുകളെ സ്മാർട്ട് സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ 250 വില്ലേജ് ഓഫീസുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലീംകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam